അര്ജന്റീന പ്രീ-ക്വാര്ട്ടറില്; ഹൃദയം കീഴടക്കി മടങ്ങി കേപ് വെര്ദെ
USA, 04 ജൂലൈ (H.S.) വീരോചിതപോരാട്ടത്തിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കി കേപ് വെര്‍ദെ മടങ്ങുന്നു. ലോകചാമ്പ്യന്മാരെന്ന പകിട്ടോടെ എത്തിയ അര്‍ജന്റീനയെ വിറപ്പിച്ച് കീഴടങ്ങിയാണ് ലോകകപ്പിലെ കന്നിക്കാരായ ഈ കൊച്ചു രാജ്യത്തിന്റെ മടക്കം. അര്‍ജന്റീനയ്ക്ക് മുന്ന
messi


USA, 04 ജൂലൈ (H.S.)

വീരോചിതപോരാട്ടത്തിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കി കേപ് വെര്‍ദെ മടങ്ങുന്നു. ലോകചാമ്പ്യന്മാരെന്ന പകിട്ടോടെ എത്തിയ അര്‍ജന്റീനയെ വിറപ്പിച്ച് കീഴടങ്ങിയാണ് ലോകകപ്പിലെ കന്നിക്കാരായ ഈ കൊച്ചു രാജ്യത്തിന്റെ മടക്കം. അര്‍ജന്റീനയ്ക്ക് മുന്നേറാന്‍ അവസരം നല്‍കാതെ കേപ് വെര്‍ദെ പ്രതിരോധം ഉറച്ചുനിന്നു. കിട്ടിയ അവസരങ്ങള്‍ കൗണ്ടര്‍ അറ്റാക്കുകളുമായി കേപ് സംഘം കളം നിറഞ്ഞു. രണ്ട് വട്ടം പിന്നില്‍ നിന്ന് എത്തി സമനിലപിടിച്ച ഷേഷമാണ് കീഴടങ്ങല്‍.

ഏഴാം മിനിറ്റില്‍ റയാന്‍ മെന്‍ഡെസ് കേപ് വെര്‍ദെയ്ക്കായി ഗോള്‍ നേടുമെന്ന് തോന്നിച്ചു. എന്നാല്‍ അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായി. 15-ാം മിനിറ്റില്‍ മെസ്സിക്ക് മികച്ച അവസരം കിട്ടി. എന്നാല്‍ ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ ബോക്സിന് പുറത്തുവെച്ച് അര്‍ജന്റീനയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്ക് കേപ ഗോളി വൊസീന്യ കൈപ്പിടിയിലാക്കി.

28-ാം മിനിറ്റില്‍ ആ പ്രതിരോധം പൊളിച്ച് ലയണല്‍ മെസ്സി ഗോളടിച്ചു. കേപ് പ്രതിരോധനിരയ്ക്ക് മുകളിലൂടെ നല്‍കിയ പാസ് ഓടിയെത്തി നിയന്ത്രണത്തിലാക്കിയ മെസ്സി ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കി. കേപ് ഗോളി വൊസീന്യയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്കിടുകയായിരുന്നു. അതോടെ അര്‍ജന്റീന മുന്നിലെത്തി. ഈ ലോകകപ്പിലെ മെസ്സിയുടെ ഏഴാം ഗോളായിരുന്നു അത്. അതോടെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മെസ്സി എംബാപ്പെയെ മറികടന്ന് മുന്നിലെത്തി. ലോകകപ്പിലെ ആകെ ഗോള്‍നേട്ടം 20 ആയി ഉയരുകയും ചെയ്തു.

രണ്ടാം പകുതിയിലും കേപ് വെര്‍ദെ മികച്ച നീക്കങ്ങള്‍ നടത്തി. 59-ാം മിനിറ്റില്‍ മെസ്സിപ്പടയെ ഞെട്ടിച്ച് കേപ് വെര്‍ദെ സമനിലപിടിച്ചു. ഡിറോയ് ഡ്വാര്‍ത്തെയാണ് ഗോളടിച്ചത്. വലതുവിങ്ങില്‍ നിന്ന് റയാന്‍ മെന്‍ഡെസ് നല്‍കിയ പാസ് ബോക്സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ഡെറോയ് ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കി.

71-ാം മിനിറ്റില്‍ മെസ്സിയെ ഫൗള്‍ ചെയ്തതിന് ബോക്‌സിന്റെ തൊട്ട് പുറത്ത് നിന്ന് അര്‍ജന്റീനയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. മെസ്സിയുടെ ഉഗ്രന്‍ ഫ്രീകിക്ക് വൊസീന്യ അവിശ്വസനീയമാംവിധമാണ് തട്ടിയകറ്റിയത്. തുടരെത്തുടരെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും കേപ് വെര്‍ദെ പ്രതിരോധത്തെ മറികടക്കാനായില്ല. ഇഞ്ചുറിടൈമില്‍ ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്താതെ പോയതിന് പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങി. മത്സരം എക്‌സ്ട്രാടൈമിലേക്ക്.

92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് വലകുലുക്കിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം കേപ് വെര്‍ദെ തിരിച്ചടിച്ചു. ഇടതുവിങ്ങില്‍ നിന്ന് മുന്നേറിയ സിഡ്‌നി ലോപസ് ബോക്‌സിന്റെ മൂലയില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോളടിച്ചു. എമിലിയാനോ മാര്‍ട്ടിനസിന് അത് തടയാനായില്ല.

രണ്ടാം പകുതിയുടെ 111-ാം മിനിറ്റില്‍ അര്‍ജന്റീനക്കാര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടി. മെസ്സിയുടെ കോര്‍ണറില്‍ റൊമേറോയുടെ ഹെഡര്‍ കേപ് വല തുളച്ചു. ഡിനെ ബോര്‍ഗസിന്റെ ദേഹത്ത് തട്ടിയതിനാല്‍ അത് സെല്‍ഫ് ഗോളായി മാറി. നീലക്കുപ്പായക്കാര്‍ ആവേശത്തിലാറാടി.

---------------

Hindusthan Samachar / Sreejith S


Latest News