Enter your Email Address to subscribe to our newsletters

New delhi, 05 ജൂലൈ (H.S.)
അയോധ്യ രാമക്ഷത്രത്തില് നടന്ന സംഭാവന തട്ടിപ്പില് പ്രതികരിച്ച് ട്രസ്റ്റ് ട്രഷറര് ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. ശ്രീ രാമജന്മഭൂമി ക്ഷേത്രത്തില് നടന്ന തട്ടിപ്പില് അങ്ങേയറ്റം വേദനയോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വഴിപാടുകള് എണ്ണുന്ന സ്ഥലവുമായും നടപടിക്രമങ്ങളുമായും തനിക്ക് യാതൊരു ബന്ധവുമില്ല. ഈ ഹീനമായ കുറ്റകൃത്യത്തിന്റെ അന്വേഷണത്തില് ആര്ക്കും അനുകൂലമോ പ്രതികൂലമോ അല്ലെന്നും സത്യത്തിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഗോവിന്ദ് ദേവ് ഗിരി മഹാരാജ് വ്യക്തമാക്കി.
'രാമക്ഷേത്രത്തില് നടന്ന തട്ടിപ്പില് അങ്ങേയറ്റം വേദനിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നു. എത്ര മോഷണം നടന്നു, എപ്പോള് സംഭവിച്ചു, എങ്ങനെ സംഭവിച്ചു എന്നത് അന്വേഷണ വിഷയമാണ്. ഈ അന്വേഷണം ആഴത്തിലുള്ളതായിരിക്കണം. അന്വേഷണ ഏജന്സിയില് വിശ്വാസമുണ്ട്. കുറ്റക്കാരെ വെറുതെ വിടില്ല. അന്വേഷണത്തിലും നീതിന്യായ സംവിധാനത്തിലും എല്ലാവര്ക്കും പൂര്ണ വിശ്വാസമുണ്ടായിരിക്കണം. ഞങ്ങള് ആര്ക്കും അനുകൂലമോ പ്രതികൂലമോ അല്ല. ഞങ്ങള് സത്യത്തിനൊപ്പമാണ്. അന്വേഷണ ഏജന്സിയില് നിന്ന് കുറ്റവാളിയെ പിടികൂടാനും അവരെ ശിക്ഷിക്കാനും ഞങ്ങള് പോലീസിനോട് അഭ്യര്ത്ഥിക്കുന്നു' ഗോവിന്ദ് മഹാരാജ് പ്രസ്താവനയില് വ്യക്തമാക്കി.
അയോധ്യ ക്ഷേത്രത്തിലെ പണം ദുരുപയോഗം ചെയ്തത് രാമഭക്തരുടെ ഹൃദയം തകര്ത്തിട്ടുണ്ട്. വെള്ളി, സ്വര്ണ്ണാഭരണങ്ങള് മുതലായ വഴിപാടുകള് എണ്ണുമ്പോള് മോഷ്ടിക്കുന്ന ഹീനമായ പാപം ചിലര് ചെയ്തിട്ടുണ്ട്. അക്കൗണ്ടില് നിക്ഷേപിച്ച തുക മുഴുവന് സുരക്ഷിതമാണ്. അത് അംഗീകൃത വ്യക്തികള്ക്ക് പരിശോധിക്കാം. ക്ഷേത്രത്തിന്റെ ചെലവ് ബാങ്കില് നിന്ന് നേരിട്ട് വരുന്നതാണെന്നും ദ്ദേഹം വ്യക്തമാക്കി.
രാമഭക്തര് കാണിക്ക ആയി അര്പ്പിക്കുന്ന പണം എണ്ണുന്ന പ്രദേശവുമായി തനിക്ക് ഒരു ബന്ധവുമില്ല. പൂനെയിലാണ് താമസം. വഴിപാടുകള് എണ്ണുന്ന പ്രവൃത്തി ദൈനംദിന ജോലിയാണ്. തുടക്കം മുതല് പ്രാദേശിക ട്രസ്റ്റികളാണ് ഇത് പരിപാലിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്ന്ന് അതിന്റെ എസ്.ഒ.പി തയ്യാറാക്കിയിട്ടുണ്ട്. അതിന് അനുസരിച്ചാണ് പ്രവര്ത്തനം നടക്കേണ്ടത്. എന്നാല് ചിലര് അതില് അട്ടിമറി നടത്തിയത് അംഗീകരിക്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റി സ്ഥാനത്തിനോ ട്രഷറര് സ്ഥാനത്തിനോ താന് ഒരിക്കലും ശ്രമിച്ചിട്ടില്ല.ട്രസ്റ്റിയായതു മുതല് ഇന്നുവരെ ആരില് നിന്നും പണമോ മറ്റൊരുതരത്തിലുള്ള സമ്മാനമോ സ്വീകരിച്ചില്ല. ഓരോ ഒന്നര മാസവും ആളുകള് ട്രസ്റ്റിന്റെ ജോലിക്കായി അയോധ്യയിലേക്ക് വരുന്നുണ്ട്. അവരുടെ വിമാനയാത്രയുടെയും മറ്റ് താമസത്തിന്റെയും ചെലവുകള് ട്രസ്റ്റ് നല്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
സിന്ധി സമാജത്തിന്റെ ഭക്തിക്കായി സമര്പ്പിച്ചിരിക്കുന്ന 200 കിലോഗ്രാം വെള്ളിയുടെ 200 ഇഷ്ടികകള് വിലയേറിയ ലോഹ രജിസ്റ്ററില് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളി ഇഷ്ടികകളായി രൂപപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (അയോധ്യ ബ്രാഞ്ച്) ലോക്കറില് സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമന്റെ കൃപയാല് സത്യം ഉടന് പുറത്തുവരും. സംശയങ്ങളുടെ മേഘങ്ങള് ഇല്ലാതാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭാവിയില് പൂര്ണ്ണ ജാഗ്രത പാലിക്കും. സനാതന് ധര്മ്മത്തിന്റെയും ക്ഷേത്രത്തിന്റെയും പ്രശസ്തി കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള് വിജയിക്കാന് ദൈവം അനുവദിക്കില്ലെന്നും ഗോവിന്ദ് ഗിരി മഹാരാജ് വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S