പിഎം ശ്രീയിലെ സർക്കാർ നിലപാട് പണം ലഭിക്കുന്നതിനുവേണ്ടി; സുരേഷ് ഗോപി
Thiruvananthapuram ,8 ജൂലൈ (H.S.) പിഎം ശ്രീ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട അവകാശം നിഷേധിക്കപ്പെടരുതെന്നും പണം ലഭിക്കുന്നതിനുവേണ്ടി നമ്മൾ വഴങ്ങും എന്നത് ശരിയായ ഒരു തത്വമല്ലെന്നും പ്രതികരണം. ''''കുഞ
Suresh Gopi


Thiruvananthapuram ,8 ജൂലൈ (H.S.)

പിഎം ശ്രീ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട അവകാശം നിഷേധിക്കപ്പെടരുതെന്നും പണം ലഭിക്കുന്നതിനുവേണ്ടി നമ്മൾ വഴങ്ങും എന്നത് ശരിയായ ഒരു തത്വമല്ലെന്നും പ്രതികരണം.

''കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട അവകാശം നിഷേധിക്കപ്പെടരുത്. രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും പല കോണുകളിൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന സിലബസിലെ പോഷക ഘടകങ്ങൾ കേരളത്തിലെ കുട്ടികൾക്ക് കിട്ടാതെ പോകരുത്. മത്സര പരീക്ഷകളിൽ നമ്മുടെ കുട്ടികളുടെ ഒരു തട്ട് താഴെ നിൽക്കരുത്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല,'' കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി പറഞ്ഞു.

കേരളത്തിലെ സ്‌കൂളുകളുടെ അവസ്ഥ പലയിടത്തും ഇപ്പോഴും മാറിയിട്ടില്ല. പെട്ടെന്ന് നന്നാക്കാനുള്ള സമ്പദ്ഘടന നമുക്കില്ല. അതിന് ഓരോ സാഹചര്യം തെളിഞ്ഞു വരികയാണിപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണമല്ല പ്രശ്‌നം. കാലഘട്ടത്തിന് അനുസരിച്ച് അധ്യായന രീതികള്‍ മാറേണ്ടതുണ്ട്. കിട്ടിയ വിഷയങ്ങള്‍ വച്ച് മാത്രം പഠിക്കുന്ന രീതി ശരിയല്ല. സ്‌നേഹത്തിലൂടെയാകണം അധ്യായനം. ഇത്രയും കാലം ഉള്ളത് പോലെയല്ല. കേരളത്തിലെ സ്‌കൂളുകള്‍ പലയിടത്തും മാറിയിട്ടില്ല. പാവപ്പെട്ടവൻ്റെ അവകാശമാണ് വിദ്യാഭ്യാസം. അതെല്ലാം സംരക്ഷിക്കപ്പെടണമെന്നും സുരേഷ്‌ ഗോപി വ്യക്തമാക്കി. ഒറ്റപ്പാലം ലക്ഷ്‌മി നാരായണ കോളജിൽ സംഘടിപ്പിച്ച സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെയും പിഎം ശ്രീ വിഷയത്തിൽ സുരേഷ്‌ ഗോപി നിലപാട് വ്യക്തമാക്കിയിരുന്നു. കുട്ടികൾക്ക് പ്രയോജനകരമായ നിലപാടാണ് മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിച്ചിരിക്കുന്നതെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഒപ്പിട്ടു ഒപ്പിട്ടില്ല എന്നൊക്കെ പറയുന്നത് വാദപ്രതിവാദങ്ങൾ മാത്രമാണ്. പി എം ശ്രീ നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കും. മുൻ സർക്കാർ ഒപ്പിട്ടോ ഇല്ലയോ എന്നത് തനിക്ക് അറിയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

കുട്ടികൾക്ക് പ്രയോജനകരമായ നിലപാടാണ് മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൻ്റെ പി എം ശ്രീ പദ്ധതിയില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്മാറില്ലെന്നും പാഠ്യപദ്ധതി നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് സ്വാതന്ത്ര്യം നല്‍കുന്ന രീതിയില്‍ ഉപാധികളോടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ എല്ലാ വശങ്ങളും പഠിക്കുന്നതിനായി നാലംഗ ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News