മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കി :  കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചെന്ന ആരോപണത്തിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകും
Thiruvananthapuram, 08 ജൂലൈ (H.S.) തിരുവനന്തപുരം : വിവാഹമോചന കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനിടയിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പേരിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭർത്താവിന്റെ കണ്ണിൽ എസ്.ഐ പെപ്പർ സ്പ്രേ പോലുള്ള ഏതോ ദ്രാവ
Human rights commission

Thiruvananthapuram, 08 ജൂലൈ (H.S.)

തിരുവനന്തപുരം : വിവാഹമോചന കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനിടയിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പേരിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭർത്താവിന്റെ കണ്ണിൽ എസ്.ഐ പെപ്പർ സ്പ്രേ പോലുള്ള ഏതോ ദ്രാവകം അടിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു.

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കമ്മീഷൻ രജിസ്ട്രാറെ ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 15 നാണ് പരാതിക്കാരനായ ചിറയിൻകീഴ് സ്വദേശിക്ക് 50,000 രൂപ നൽകാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്. തുക സർക്കാർ നൽകിയ ശേഷം എതിർകക്ഷിയായ എസ്.ഐയുടെ ശമ്പളത്തിൽ നിന്നും ഈടാക്കാനും കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകി.

2023 ഒക്ടോബർ 9 ന് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ചിറയിൻകീഴ് കുറക്കട സ്വദേശി ശ്രീനാഥിന്റെ പരാതിയിലാണ് നടപടി. പരാതിക്കാരനുമായുള്ള സംഭാഷണത്തിൽ പ്രകോപിതനായ എസ്.ഐ കണ്ണുകൾക്ക് നീറ്റലുണ്ടാക്കുന്ന വിധത്തിൽ ഏതോ ദ്രാവകം പരാതിക്കാരന്റെ മുഖത്തേക്ക് സ്പ്രേ ചെയ്തതായി ജില്ലാ പോലീസ് മേധാവി (തിരുവനന്തപുരം റൂറൽ ) മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. തുടർന്ന് ഐ.ജി യുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു.

തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ അപകടത്തിൽ പദ്ധതി നടത്തിപ്പുകാരുടെയും കരാറുകാരുടെയും സർക്കാർ വകുപ്പുകളുടെയും ഭാഗത്ത് ഗുരുതര അനാസ്ഥയുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടർ, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയർ (റോഡ്സ്) എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 ന് ബത്തേരി മുൻസിപ്പൽ ടൌൺഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

കാലവർഷം ശക്തി പ്രാപിക്കുന്ന വേളയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് നിർമ്മാണം തുടർന്നതാണ് അപകടത്തിന് കാരണമെന്ന് പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കണമെന്നും അപകടത്തിന് ഇരയായവരുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പ്രദേശത്ത് പ്രതികൂല കാലാവസ്ഥയിൽ ഖനന പ്രവർത്തനങ്ങൾ തടയണമെന്നും ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനടിസ്ഥാനത്തിൽ സുരക്ഷാ പ്രോട്ടോക്കോളിന് രൂപം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

സൂപ്രണ്ടിംഗ് എഞ്ചിനീയർ (റോഡ്സ്) എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 ന് ബത്തേരി മുൻസിപ്പൽ ടൌൺഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

കാലവർഷം ശക്തി പ്രാപിക്കുന്ന വേളയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് നിർമ്മാണം തുടർന്നതാണ് അപകടത്തിന് കാരണമെന്ന് പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കണമെന്നും അപകടത്തിന് ഇരയായവരുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പ്രദേശത്ത് പ്രതികൂല കാലാവസ്ഥയിൽ ഖനന പ്രവർത്തനങ്ങൾ തടയണമെന്നും ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനടിസ്ഥാനത്തിൽ സുരക്ഷാ പ്രോട്ടോക്കോളിന് രൂപം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S

Latest News