ഇന്തോനേഷ്യയിലെ പ്രംബനന് ക്ഷേത്രം സന്ദര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പുനരുദ്ധാരണ പ്രവര്ത്തനങ്ങള്ക്ക് തുടക്കം
New delhi, 08 ജൂലൈ (H.S.) ഇന്തോനേഷ്യയിലെ പ്രസിദ്ധമായ പ്രംബനന്‍ ക്ഷേത്രം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 1,000 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്ക് ഒപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ക്
Prambanan Temple


New delhi, 08 ജൂലൈ (H.S.)

ഇന്തോനേഷ്യയിലെ പ്രസിദ്ധമായ പ്രംബനന്‍ ക്ഷേത്രം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 1,000 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്ക് ഒപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനം.

യോഗ്യകാര്‍ത്തയില്‍ നിന്ന് പ്രംബനന്‍ ക്ഷേത്രത്തിലേക്കുള്ള യാത്രയുടെ ആകാശ ദൃശ്യങ്ങളും പ്രസിഡന്റ് പ്രബോവോ സുബിയാന്റോടെയൊപ്പമുള്ള ദൃശ്യങ്ങളും മോദി തന്റെ എക്സില്‍ പങ്കുവച്ചു. ഗംഭീരമായ പ്രംബനന്‍ ക്ഷേത്രം എന്ന അടിക്കുറിപ്പോടെയാണ് മോദി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

പ്രംബാനന്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്വര്‍ത്തനങ്ങള്‍ക്കായി ഇന്തോനേഷ്യക്കൊപ്പം ഇന്ത്യയും കൈക്കോര്‍ക്കുന്നുണ്ട്. മോദിയുടെ സന്ദര്‍ശനത്തോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും സുപ്രധാന നാഴികക്കല്ലാണിത്.

ജാവ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണ്. ഏകദേശം 40 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഈ പുരാതന സമൂച്ചയം തുടക്കത്തില്‍ 240 ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.9-ാം നൂറ്റാണ്ടില്‍ ഹിന്ദു മാതരം രാജ്യത്തിന്റെ ആഭിമുഖ്യത്തില്‍ സഞ്ജയ രാജവംശമാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ശിവന്‍, വിഷ്ണു, ബ്രഹ്‌മാവ് എന്നീ ഹിന്ദു ത്രമൂത്തികള്‍ക്കായി സമര്‍പ്പിച്ചിരുന്നതായിരുന്നു ഈ ക്ഷേത്രം.

ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിനും ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന ഇടപെടലുകള്‍ക്കും കരുത്തുപകരുന്നതിനായി പ്രബോവോ സുബിയാന്റോയുമായി കൂടികാഴ്ച നടത്താനാണ് മോദി ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്നത്. മോദിയുടെ സന്ദര്‍ശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതല്‍ ദൃഢമാകും. 2025 ജനുവരിയില്‍ നടന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഇന്ത്യയില്‍ എത്തിയിരുന്നു. ഇതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്.

ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ ക്ഷണപ്രകാരം അദ്ദേഹം മെല്‍ബണിലേക്ക് പോകും. തുടര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സന്റെ ക്ഷണപ്രകാരം ഓക്ലന്‍ഡും സന്ദര്‍ശിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങുക.

---------------

Hindusthan Samachar / Sreejith S


Latest News