തുരങ്കപാത നിര്മാണം അപകടസാധ്യത പരിശോധിച്ച ശേഷം മാത്രം; വിശദമായ പരിശോധന നടത്തും; മുഖ്യമന്ത്രി
Thiruvanathapuram, 08 ജൂലൈ (H.S.) വയനാട് മേപ്പാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുരങ്കപാത നിര്‍മാണം തുടരുന്ന കാര്യത്തില്‍ തീരുമാനം വിശദപഠനത്തിന് ശേഷമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാ
VD Satheeshan


Thiruvanathapuram, 08 ജൂലൈ (H.S.)

വയനാട് മേപ്പാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുരങ്കപാത നിര്‍മാണം തുടരുന്ന കാര്യത്തില്‍ തീരുമാനം വിശദപഠനത്തിന് ശേഷമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ മന്ത്രിസഭായോഗം, അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. തുരങ്കനിര്‍മ്മാണം നടക്കുന്നതിന് തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചില്‍ ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ തുരങ്കനിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവെച്ച കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ കരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അപകട സാധ്യത എന്തെല്ലാമുണ്ടെന്ന് പരിശോധിച്ച ശേഷമായിരിക്കും പണി തുടരുക. ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിന് ശേഷമായിരിക്കും ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അപകടം ഉണ്ടായ സാഹചര്യം പരിശോധിക്കുന്നതിനൊപ്പം തന്നെ, കേന്ദ്ര സര്‍ക്കാരിന്റെ പാരിസ്ഥിതിക നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തുമെന്നും സതീശന്‍ പറഞ്ഞു. ഇത് രണ്ടും രണ്ടാണെന്നും രണ്ട് തരത്തിലുള്ള അന്വേഷണവും നടത്തുമെന്നും അദ്ദേഹം വ്യക്കമാക്കി.

ദുരന്തത്തില്‍ കാണാതായ അഞ്ച് തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ രണ്ടാം ദിവസവും യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും നേരിട്ടുള്ള വിലയിരുത്തലിനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം അദ്ദേഹം സംഭവസ്ഥലത്ത് എത്തിച്ചേരുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ മരിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള തുരങ്കപാത നിര്‍മ്മാണ മേഖലയിലാണ് ചൊവ്വാഴ്ച വന്‍ തോതില്‍ മണ്ണിടിച്ചിലുണ്ടായത്. ദുരന്തഭൂമിയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ശാസ്ത്രീയമായ രീതിയിലാണ് നിലവില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. ദുരന്തബാധിത മേഖലയെ ആകെ നാല് സോണുകളായി (Zones) തിരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ഓരോ സോണിന്റെയും മേല്‍നോട്ട ചുമതല പ്രത്യേക ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

മണ്ണിനടിയില്‍പ്പെട്ടവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച കെഡാവര്‍ (Cadaver) നായ്ക്കളെ പ്രദേശത്ത് എത്തിച്ച് പരിശോധന നടത്തുന്നുണ്ട്. റവന്യു, എന്‍.ഡി.ആര്‍.എഫ് (NDRF), ഫയര്‍ഫോഴ്‌സ്, പോലീസ് എന്നിവരുടെ സംയുക്ത സംഘത്തിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യത്തില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് റോഡിലും പാലത്തിലും അടിഞ്ഞുകൂടിയ ടണ്‍ കണക്കിന് മണ്ണും കല്ലും പൂര്‍ണ്ണമായും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News