മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി, മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല
Thiruvananthapuram , 01 ഓഗസ്റ്റ് (H.S.) മന്ത്രിമാരുമായും ജില്ലാ കളക്ടര്ടര്മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്ത്തനങ്
VD SATHEESAN JAMAAT STANCE


Thiruvananthapuram , 01 ഓഗസ്റ്റ് (H.S.)

മന്ത്രിമാരുമായും ജില്ലാ കളക്ടര്ടര്മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് മുഖ്യമന്ത്രി നിര്ദ്ദേശിച്ചു.

തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയില് പി.സി വിഷ്ണുനാഥും കോട്ടയത്ത് മോന്സ് ജോസഫും ഇടുക്കിയില് അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും.

ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്വഹിക്കും.

മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്.എമാരുമായും മുഖ്യമന്ത്രി ഫോണില് സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്മാര്ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന് സജ്ജമായിരിക്കാനുള്ള നിര്ദേശവും നല്കി.

രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില് കോസ്റ്റ് ഗാര്ഡിന്റെ വെസല് ഉള്ക്കടലില് തിരച്ചില് നടത്തുന്നുണ്ട്. മറൈന് എന്ഫോഴ്സ്മെന്റ് സംഘവും സ്ഥലത്തുണ്ട്.

അതേസമയം തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് 15മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം

തെരച്ചിൽ വൈകുന്നതിൽ തിരുവനന്തപുരം വർക്കല തീരദേശ പാതയും കോസ്റ്റൽ പോലീസ് സ്റ്റേഷനും ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധം തുടരുകയാണ്.

റെസ്ക്യൂ ബോട്ടുകൾ എത്താത്തതാണ് തിരച്ചിൽ നടത്താൻ വൈകുന്നതിന് കാരണമെന്നാണ് ഹാർബർ എൻജിനീയറുടെ വിശദീകരണം.

തെരച്ചിലിനായി സർക്കാർ നേവിയുടെ സഹായം തേടിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് എത്തില്ല.വിഴിഞ്ഞത്ത് നിന്നുള്ള മറൈൻ എൻഫോഴ്സ്മെന്റ് കപ്പലും വൈകും.

ആവശ്യത്തിന് റെസ്ക്യൂ ബോട്ടുകളില്ലാത്തതാണ് തെരച്ചിൽ വൈകാൻ കാരണമെന്നാണ് ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറ് നൽകുന്ന വിശദീകരണം.

തെരച്ചിലിനായി ഡ്രോണിന്റെ സഹായം തേടാനും പോലീസ് തയ്യാറെടുക്കുന്നുണ്ട്.

ഇന്നലെ രാത്രിയോടെയാണ് അപകടം നടക്കുന്നത്.മത്സ്യബന്ധനത്തിനായി അഴിമുഖത്തേക്ക് പോകവേ ശക്തമായ തിരയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള ക്യാരിയർ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ, ഫ്രീമോൺ എന്നിവരെയാണ് കാണാതായത് . മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്തു.

മലപ്പുറം ജില്ലയില് നാല് ക്യാമ്പുകള് ആരംഭിച്ചു.

സുരക്ഷ മുന്നിര്ത്തി 13 കുടുംബങ്ങളെ

ക്യാമ്പുകളിലേക്ക് മാറ്റി.

24 പുരുഷന്മാരും 22 സ്ത്രീകളും 20 കുട്ടികളും നാല് മുതിര്ന്ന വരുമുള്പ്പെടെ 70 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.

മഞ്ചേരി വില്ലേജില് വലിയട്ടിപറമ്പ് അംഗന്വാടിയിലും എടവണ്ണ ചെറുമണ്ണ് അംഗന്വാടിയിലും പാണക്കാട് മഅ്ദിനുല് ഉലൂം മദ്രസയിലും നെടിയിരുപ്പ് ജി.ഡബ്ല്യു.യു.പി.എസ് സ്കൂളിലും ആണ് ക്യാമ്പുകള് ആരംഭിച്ചത്.

ജില്ലാ കളക്ടറുടെ നേതൃത്വത്തില് അടിയന്തരയോഗം ചേര്ന്ന് സ്ഥിതിഗതികള് വിലയിരുത്തി.

അപകട സാധ്യതയുള്ള പ്രദേശങ്ങളില് നിന്ന് ജനങ്ങള് ബന്ധുവീടുകളിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറി താമസിക്കണം.

പുഴകളുടെയും തോടുകളുടെയും ജലാശയങ്ങളുടെയും സമീപത്ത് താമസിക്കുന്നവരും ഉയര്ന്ന പ്രദേശങ്ങളില് താമസിക്കുന്നവരും ജാഗ്രത പുലര്ത്തണം.

മീന് പിടിക്കുന്നനതിനോ കുളിക്കുന്നതിനോ തോട്, പുഴ, മറ്റു ജലാശയങ്ങള്, ഡാമുകള് എന്നിവിടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള് ശ്രദ്ധയില്പ്പെട്ടാല് ഉടന് തന്നെ അധികൃതരെ അറിയിക്കണമെന്നും ജില്ലാ കളക്ടര് നിര്ദ്ദേശം നല്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News