കോണ്ഗ്രസ് ഭരണകാലത്ത് വിമാനത്താവളങ്ങള് ഒരു കുടുംബത്തിന്റെ പേര്; പരിഹാസവുമായി പ്രധാനമന്ത്രി
Hydrabad, 01 ഓഗസ്റ്റ് (H.S.) വിമാനത്താവളങ്ങള്‍ക്ക് പേര് നല്‍കുന്നതില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹറു കുടുംബത്തിന്റെ പേരുകളില്‍ വിമാനത്താവളങ്ങള്‍ സ്ഥാപിച്ചതിനെയാണ് പ്രധാനമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്. ആന്ധ്രാപ്രദേശി
PM Modi describes the glory of the motherland in a Sanskrit proverb


Hydrabad, 01 ഓഗസ്റ്റ് (H.S.)

വിമാനത്താവളങ്ങള്‍ക്ക് പേര് നല്‍കുന്നതില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹറു കുടുംബത്തിന്റെ പേരുകളില്‍ വിമാനത്താവളങ്ങള്‍ സ്ഥാപിച്ചതിനെയാണ് പ്രധാനമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയില്‍ വിശാഖപട്ടണത്തിന് സമീപം നിര്‍മ്മിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യുക ആയിരുന്നു പ്രധാനമന്ത്രി.

5000 കോടി രൂപ ചെലവില്‍ നിര്‍മിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന നാഴികക്കല്ലാണു വിമാനത്താവളമെന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

ആന്ധ്രാപ്രദേശിന്റെ വികസനത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെയാണ് ഉദ്ഘാടന പ്രഭാഷണത്തിനിടെ കോണ്‍ഗ്രസിനെ പരോക്ഷമായി പരിഹസിച്ചത്.

മുന്‍കാലങ്ങളില്‍ വിമാനത്താവളങ്ങള്‍ക്ക് പലപ്പോഴും ഒറ്റ കുടുംബത്തിന്റെ പേരുകള്‍ മാത്രമാണു നല്‍കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പകരം വാത്മീകി, സന്ത് രവിദാസ്, അല്ലൂരി സീതാരാമ രാജു തുടങ്ങിയ പേരുകള്‍ വിമാനത്താവളങ്ങള്‍ക്ക് നല്‍കി രാജ്യത്തിന്റെ പ്രധാനികളെ ബഹുമാനിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നു മോദി പറഞ്ഞു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു തുടങ്ങിയവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചു. 13,500-ഓളം ആദിവാസി സ്ത്രീകളുടെ പരമ്പരാഗത ദിംസ നൃത്തം അവതരിപ്പിച്ച് മോദിയെ സ്വാഗതം ചെയ്തു. ജിഎംആര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച ഈ വിമാനത്താവളത്തിന് സ്വാതന്ത്ര്യസമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ രൂപകല്പന. പ്രതിവര്‍ഷം 40 ദശലക്ഷം യാത്രക്കാരുടെ ശേഷി വര്‍ധിപ്പിക്കാനുള്ള ദീര്‍ഘകാല വികസനപദ്ധതിയും ഉണ്ട്. വാണിജ്യ വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 17-ന് ആരംഭിക്കും. വിമാനത്താവളം യാഥാര്‍ഥ്യമായതോടെ വടക്കന്‍ ആന്ധ്രയുടെ സാമ്പത്തിക, വ്യവസായ മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.

---------------

Hindusthan Samachar / Sreejith S


Latest News