വിദേശിയെ നാടുകടത്താന് മാതൃരാജ്യം പൗരത്വം സ്ഥിരീകരിക്കണം; സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രസര്ക്കാര്
New delhi, 01 ഓഗസ്റ്റ് (H.S.) പൗരത്വം മാതൃ രാജ്യം സ്ഥിരീകരിക്കുന്നത് വരെ ഒരു വിദേശിയെ ഇന്ത്യയില്‍ നിന്ന് നാട് കടത്താന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ിക്ക്രായം വ്യക്തമാക്കിയത്. ഫോറിനേഴ്സ് ട്രൈബ്യൂണ
Supreme Court


New delhi, 01 ഓഗസ്റ്റ് (H.S.)

പൗരത്വം മാതൃ രാജ്യം സ്ഥിരീകരിക്കുന്നത് വരെ ഒരു വിദേശിയെ ഇന്ത്യയില്‍ നിന്ന് നാട് കടത്താന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ിക്ക്രായം വ്യക്തമാക്കിയത്. ഫോറിനേഴ്സ് ട്രൈബ്യൂണലുകള്‍ അസമില്‍ വിദേശികളായി പ്രഖ്യാപിച്ചവരെ അനിശ്ചിതകാലത്തേക്ക് തടങ്കലില്‍ വെക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറുപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.

'പൗരത്വം അജ്ഞാതമോ സ്ഥിരീകരിക്കാത്തതോ ആയ ഒരു വിദേശിയെ സ്വന്തം രാജ്യത്തേക്ക് കടത്തി വിടണമെങ്കില്‍ അവരുടെ പൗരത്വം സ്ഥിരീകരിക്കുകയോ സാധുവായ യാത്രാ രേഖ കൈവശമുണ്ടാവുകയോ ബന്ധപ്പെട്ട രാജ്യം അവരെ സ്വീകരിക്കാന്‍ തയ്യാറാവുകയോ വേണം. പൗരത്വം സ്ഥിരീകരിക്കാതെ നാടുകടത്തല്‍ നടപടികള്‍ ആരംഭിക്കാനാവില്ല,' കേന്ദ്രം വ്യക്തമാക്കി.

ശിക്ഷയോ കോടതി നടപടികളോ പൂര്‍ത്തിയായ ശേഷം, സാധുവായ യാത്രാ രേഖയോ പാസ്പോര്‍ട്ടോ കൈവശമുള്ളതും മറ്റ് ക്രിമിനല്‍ കേസുകളൊന്നും നിലവിലില്ലാത്തതുമായ ഒരു വിദേശിയെ ബന്ധപ്പെട്ട സംസ്ഥാനത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ ഫോറിനേഴ്സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിനോ (FRRO) വിദേശിയെ സ്വന്തം നാട്ടിലേക്ക് കടത്തി വിടാമെന്ന് കേന്ദ്രം അറിയിച്ചു. നാടുകടത്തുന്നതിന് മുമ്പ്, പൗരത്വം സ്ഥിരീകരിക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട രാജ്യത്തിന്റെ എംബസിയില്‍ നിന്നോ ഹൈക്കമ്മീഷനില്‍ നിന്നോ ആവശ്യമായ യാത്രാ രേഖകള്‍ നേടേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണലുകള്‍ വിദേശികള്‍ ആയി പ്രഖ്യാപിച്ച 27 പേര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ പൗരത്വം നിര്‍ണ്ണയിക്കുന്നതോ ഒരു വ്യക്തിയെ വിദേശിയായി പ്രഖ്യാപിക്കുന്നതിനോ വേണ്ടിയുള്ള പ്രക്രിയ നീതിയുക്തമായിരിക്കണമെന്നും ജുഡീഷ്യല്‍ തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു . 27 പേരെ വിദേശകളാണെന്ന് നിര്‍ണയിച്ച ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തവരെയാണ് ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് ഫോറിനേഴ്സ് ട്രൈബ്യൂണലുകള്‍ കണ്ടെത്തിയത്.

നിയമപരമായി ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയില്ലാത്തവര്‍ തെറ്റായ അവകാശവാദങ്ങള്‍, നിയമ ദുരുപയോഗം ചെയ്തുംഇന്ത്യന്‍ പൗരത്വം നേടുന്നില്ലെന്ന് ഉറപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ദ പുലര്‍ത്തണമെന്നും ഉചിതമായ നടപടിക്രമങ്ങള്‍ നിലനില്‍ക്കണമെന്നും കോടതി പറഞ്ഞിരുന്നു. ട്രൈബ്യൂണലുകള്‍ അവരുടെ കേസുകള്‍ കേള്‍ക്കുന്നതുവരെ ഹര്‍ജിക്കാര്‍ക്കെതിരെ നിര്‍ബന്ധിത നടപടി സ്വീകരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News