ഒടുവില് തീരത്ത് എത്തി മുഖ്യമന്ത്രിയും മന്ത്രിമാരും; കാണാതായവര്ക്കായി തിരച്ചില് ഊര്ജ്ജിതമാക്കും
Kollam, 10 ഓഗസ്റ്റ് (H.S.) കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി കാണാതായവരുടെ വീട് സന്ദര്‍ശിച്ചത്. അതും കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്
cm


Kollam, 10 ഓഗസ്റ്റ് (H.S.)

കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി കാണാതായവരുടെ വീട് സന്ദര്‍ശിച്ചത്. അതും കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്. കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീടാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഗൗതമിനെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും തിരച്ചില്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തില്‍ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഷിബു ബേബി ജോണ്‍, കലക്ടര്‍ ആനി ജൂല തോമസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

''ഗൗതം കൃഷ്ണയുടെ കുടുംബത്തെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ഒരു കുടുംബത്തിനും ഉണ്ടാകാന്‍ പാടില്ലാത്ത ദുരന്തമാണ് അവര്‍ നേരിടുന്നത്. കാണാതായ ആള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോള്‍ മാത്രമാണ് തിരച്ചില്‍ നിര്‍ത്തുന്നത്. ആദ്യദിവസം മുതല്‍ എല്ലാരീതിയിലുമുള്ള തിരച്ചില്‍ നടത്തിയിരുന്നു. മോശം കാലാവസ്ഥയില്‍ തിരച്ചിലിനു പോകുന്നവര്‍ കൂടി അപകടത്തില്‍പ്പെടുമെന്ന സാഹചര്യം എത്തിയപ്പോള്‍ മാത്രമാണ് താല്‍ക്കാലികമായി തിരച്ചില്‍ നിര്‍ത്തിയത്. തിരച്ചില്‍ ഇനിയും തുടരും. കാലാവസ്ഥ പ്രവചനം പരിഷ്‌കരിക്കാനും മുന്നറിയിപ്പ് നല്‍കുന്നതില്‍ അതീവ്രജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ സന്നദ്ധരാണ്. അതിനുള്ള നടപടികളിലേക്കും സര്‍ക്കാര്‍ കടക്കും.

ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കും. മത്സ്യത്തൊഴിലാളികളേക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പദ്ധതിയാവും നടപ്പാക്കുക. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി അടിയന്തരമായി താല്‍ക്കാലിക സംവിധാനം നടപ്പാക്കുന്നതിലേക്ക് കടക്കും'' - മുഖ്യമന്ത്രി പറഞ്ഞു.

തിരച്ചിലില്‍ അനാസ്ഥയുണ്ടെന്നാരോപിച്ച് കുടുംബം നടത്തിയ പ്രതിഷേധത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ''കുടുംബത്തില്‍നിന്ന് ഒരാളെ കാണാതായാല്‍ സ്വാഭാവികമായും അവര്‍ക്ക് വൈകാരികമായ പ്രശ്നങ്ങളുണ്ടാകും. പൊലീസിനും സര്‍ക്കാരിനുമെതിരേ അവര്‍ നടത്തുന്ന വിമര്‍ശനങ്ങളെല്ലാം അതേരീതിയില്‍ ഉള്‍ക്കൊള്ളുന്നു. തിരച്ചിലിനു സാധ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഉപയോഗിക്കും''- മുഖ്യമന്ത്രി പറഞ്ഞു.

ഫിഷറീസ് മന്ത്രിയും ഇന്ന് മത്സ്യതൊഴിലാളിയുടെ വീട്ടില്‍ എത്തി. ല്ലുവിള സ്വദേശി ജോണ്‍, അഞ്ചുതെങ്ങ് സ്വദേശി ഷിജിന്‍ എന്നിവരുടെ വീടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂറും സന്ദര്‍ശിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News