കര്ക്കിടക വാവുബലി: കെഎസ്ആര്ടിസി നൂറോളം അധിക ബസുകള് നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്
Thiruvanathapuram, 10 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോണ്‍ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ സംസ്ഥാനത്തെ 13 പ്രധാന ബലിത
CP John


Thiruvanathapuram, 10 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോണ്‍ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ സംസ്ഥാനത്തെ 13 പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കും. ഇതിന് പുറമെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് വിവിധ യൂണിറ്റുകളില്‍ നിന്ന് കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗതാഗത മന്ത്രിയുടെയും ദേവസ്വം മന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗങ്ങളിലെ തീരുമാനപ്രകാരമാണ് കെഎസ്ആര്‍ടിസി മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ ഇത്തവണ സര്‍വീസിനായി സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അധിക സര്‍വീസുകള്‍ക്കായി 62 ബസുകളാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍, ഇത്തവണ ഏകദേശം 100 ബസുകള്‍ അധികമായി ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ യാത്രാത്തിരക്ക് കൃത്യമായി നിരീക്ഷിച്ച് യഥാസമയം വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഓരോ കേന്ദ്രത്തിലും പ്രത്യേക സംഘത്തെയും ഓഫിസര്‍മാരെയും കെഎസ്ആര്‍ടിസി മുന്‍കൂട്ടി നിയോഗിച്ചിട്ടുണ്ട്. തിരുവല്ലം, വര്‍ക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊല്ലത്തെ തിരുമുല്ലവാരം, ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുക. തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടാനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകള്‍ പുനഃക്രമീകരിച്ച് അയക്കാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News