അര്ജന്റീന ടീമിന്റെ കേരള സന്ദര്ശനത്തിനായുള്ള സ്പോണ്സറെ നിശ്ചയിച്ചതില് ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
Thiruvanathapuram, 13 ഓഗസ്റ്റ് (H.S.) അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുളള ക്രമക്കേടുകള്‍ നടന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചതായും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ
VD Satheeshan


Thiruvanathapuram, 13 ഓഗസ്റ്റ് (H.S.)

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുളള ക്രമക്കേടുകള്‍ നടന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചതായും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള (എഎഫ്എ) ആശയവിനിമയത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഒഴിവാക്കി സ്വകാര്യ വ്യക്തിയെ ചുമതലപ്പെടുത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചത്. പൊന്നാനി എംഇഎസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും തൃശൂര്‍ ചെറുതുരുത്തി സ്വദേശിനിയുമായ അമീറ ആയിഷ ബീഗമാണ് സര്‍ക്കാരിന് വേണ്ടി എഎഫ്എയ്ക്ക് ഇമെയില്‍ തയാറാക്കി നല്‍കിയത്. കായിക മുന്‍ മന്ത്രി വി. അബ്ദുറഹിമാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ സുഹൃത്തിന്റെ ഭാര്യയാണ് ഇവര്‍.

എഎഫ്എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ പാബ്ലോ ഡയസ്, മാര്‍ക്കറ്റിങ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ എന്നിവരുമായാണ് ഇവര്‍ ആശയവിനിമയം നടത്തിയത്. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളും ഉദ്യോഗസ്ഥരും നിലനില്‍ക്കെ, ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ സ്വകാര്യ വ്യക്തിയെ ചുമതലപ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

വിഷയത്തില്‍ കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും സമഗ്രമായ പരിശോധനയ്ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കി. എഎഫ്എയുമായുള്ള കരാര്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയതില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഗുരുതരമാണ്. ജിഎസ്ടി വെട്ടിപ്പ് നടന്നുവെന്നതിന്റെ പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ മരവിപ്പിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കുമെന്നും നഷ്ടപ്പെട്ട തുക ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രാഥമികമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ അന്വേഷണം നടത്തും.

ലോക്സഭ പാസാക്കിയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) ഭേദഗതി ബില്‍ 2026-നെതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഭരണഘടനയിലെ സ്റ്റേറ്റ് ലിസ്റ്റില്‍ പതിനെട്ടാമത്തെ ഇനമായി വരുന്ന ഭൂമിയുടെ അധികാരവും അവകാശവും കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കമാണിത്. തീരദേശവും വനവും പോലും ഒഴിവാക്കാതെ 'മിനറല്‍ ബെയറിങ് ലാന്‍ഡ്' എന്ന നിര്‍വചനത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് കേന്ദ്രം കടന്നുകയറുകയാണ്. ഇത് ഫെഡറല്‍ വ്യവസ്ഥിതിക്ക് വിരുദ്ധമാണെന്നും സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കയറ്റുമതി-ഇറക്കുമതി (എക്‌സിം) ചരക്കുനീക്കം 2026 ഓഗസ്റ്റ് പതിനെട്ടിന് ആരംഭിക്കും. ഇതുവരെ ട്രാന്‍സ്ഷിപ്പ്‌മെന്റ് മാത്രമായിരുന്നു ഇവിടെ നടന്നിരുന്നത്. തുറമുഖത്തിന്റെ നേരിട്ടുള്ള ഗുണഫലങ്ങള്‍ സംസ്ഥാനത്തിന് ലഭ്യമാക്കുന്ന ആദ്യത്തെ പ്രധാന ചുവടുവയ്പ്പാണിത്. ഇതിനാവശ്യമായ പബ്ലിക് നോട്ടിസുകള്‍ കസ്റ്റംസ് കമ്മിഷണറേറ്റ് പുറപ്പെടുവിച്ചു. ദേശീയപാതാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം തുറമുഖ റോഡില്‍ നിന്ന് ദേശീയപാത 66-ലേക്ക് താത്കാലിക റോഡ് സംവിധാനവും പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് സിഎഫ്എസ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ തുറമുഖത്തിനുള്ളില്‍ തന്നെ കസ്റ്റംസ് ബോണ്ടഡ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News