Enter your Email Address to subscribe to our newsletters

Palakkad , 14 ഓഗസ്റ്റ് (H.S.)
പാലക്കാട്ടു നിന്നും നെല്ലിയാമ്പതിയിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരം. കെ എസ് ആർ ടി സി നെല്ലിയാമ്പതി പുതിയ സർവ്വീസ് ആരംഭിച്ചു. സർവ്വീസിൻ്റെ ഫ്ലാഗ് ഓഫ് വി കെ ശ്രീകണ്ഠൻ എംപി നിർവഹിച്ചു. ഗ്രാമീണ മേഖല, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്ര ക്ലേശം പരിഹരിക്കുകയാണ് യുഡിഎഫ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് എം പി വി കെ ശ്രീകണ്ഠൻ പറഞ്ഞു. ഗതാഗത മന്ത്രി സി പി ജോൺ നെല്ലിയാമ്പതിയിലേക്ക് ഒരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന് പറഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പാണ് സർവ്വീസ് ആരംഭിച്ചത്.
തോട്ടം മേഖലയും വിനോദ സഞ്ചാര കേന്ദ്രവുമായ നെല്ലിയാമ്പതിയിലേക്കുള യാത്രാ ക്ലേശം പരിഹരിക്കാൻ കഴിയും വിധം സർവ്വീസ് ക്രമീകരിക്കും. കെ എസ് ആർ ടി സി നടത്തുന്നത് പൊതു ഗതാഗതം ചെയ്യുന്ന സ്വകാര്യ മേഖലയോടുള്ള വെല്ലുവിളിയല്ലെന്നും നിറവേറ്റുന്നത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ്. വിജയകരമായ പ്രയദർശിനി പദ്ധതിക്കെതിരെ നടത്തുന്ന പ്രചരണങ്ങളെ സ്ത്രീ യാത്രക്കാർ തന്നെ പ്രതിരോധിക്കുകയാണന്നും വി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. ഇതോടെ നെല്ലിയാമ്പതിയിലേക്ക് മാത്രം കെഎസ്ആർടിസിയുടെ നാലോളം സർവീസുകളാണുള്ളത്.
രാവിലെ ഒന്പതിന് പാലക്കാട് നിന്ന് ബസ് പുറപ്പെടും. ആദ്യ സർവീസിന് ശേഷം സമയ ക്രമത്തിൽ മാറ്റം ഉണ്ടായേക്കാമെന്ന് കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ രമേഷ് പിഷാരടി എം എൽ എ അധ്യക്ഷനായിരുന്നു. ഡി ടി ഒ ജോസി ജോൺ, വാർഡ് കൗൺസിലർ അഷ്കർ, പി കലാധരൻ, ഡിപ്പോ എഞ്ചിനീയർ റെജി കുമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ടി സന്തോഷ് കുമാർ, പി എസ് മഹേഷ്, എം കണ്ണൻ എന്നിവർ പുതിയ സർവ്വീസിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിനു ശേഷം സംസാരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR