കോടതിയിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി; ഡല്ഹിയില് കനത്ത് സുരക്ഷ
New delhi, 14 ഓഗസ്റ്റ് (H.S.) രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുന്നതിനിടെ ആസങ്കയായി ബോംബ് ഭീഷണി. ഡല്‍ഹി കോടതിയിലും വിമാനത്താവളങ്ങളിലുമാണ് ബോംബ് ഭീഷണി എത്തിയത്. ഡല്‍ഹി ഹൈക്കോടതി, ഡല്‍ഹി വിമാനത്താവളത്തിലെ മൂന്നാമത്തെ ടെര്‍മിനല്‍, ദേശീയ തലസ്ഥ
Indian Army


New delhi, 14 ഓഗസ്റ്റ് (H.S.)

രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുന്നതിനിടെ ആസങ്കയായി ബോംബ് ഭീഷണി. ഡല്‍ഹി കോടതിയിലും വിമാനത്താവളങ്ങളിലുമാണ് ബോംബ് ഭീഷണി എത്തിയത്. ഡല്‍ഹി ഹൈക്കോടതി, ഡല്‍ഹി വിമാനത്താവളത്തിലെ മൂന്നാമത്തെ ടെര്‍മിനല്‍, ദേശീയ തലസ്ഥാനത്തെ മറ്റ് നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശക്തമായ തെരച്ചിലിനും സുരക്ഷാ പരിശോധനകള്‍ക്കും ശേഷം എല്ലാ ഭീഷണികളും വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഡല്‍ഹി കന്റോണ്‍മെന്റ് എസ്ഡിഎം ഓഫീസില്‍ രാവിലെ 11:18 നും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ഐജിഐ) ടെര്‍മിനല്‍ മൂന്നിന് രാവിലെ 11:32 നും ജാംനഗര്‍ ഹൗസിന് രാവിലെ 11:40 നും സാകേത് എസ്ഡിഎം ഓഫീസില്‍ രാവിലെ 11:42 നും ഝണ്ഡേവാലന്‍ ഫയര്‍ കണ്‍ട്രോള്‍ റൂമില്‍ 11:57 നുമാണ് ബോംബ് ഭീഷണികള്‍ ലഭിച്ചത്.

ബോംബ് ഭീഷണി ലഭിച്ചുവെന്ന വിവരം അറിഞ്ഞയുടന്‍ ഡല്‍ഹി പൊലീസ്, ബോംബ് സ്‌ക്വാഡ്, ഫയര്‍ ബ്രിഗേഡ് എന്നീ ടീമുകള്‍ അഞ്ച് സ്ഥലങ്ങളിലും ഓടിയെത്തി കര്‍ശനമായ അന്വേഷണം നടത്തിയ ശേഷം എല്ലാ ഭീഷണികളും വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ആവശ്യമായ സഹായത്തിനായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഡല്‍ഹി പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു.

'ഡല്‍ഹി ഹൈക്കോടതിയില്‍ ഉച്ചയ്ക്ക് 2:11ന് സ്‌ഫോടനം' നടക്കുമെന്ന് ഇമെയിലില്‍ പറഞ്ഞിരുന്നതായി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. വിവരം ലഭിച്ചയുടന്‍ ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡിനേയും നായകളേയും ഹൈക്കോടതി പരിസരത്ത് എത്തിച്ച് പരിശോധന ആരംഭിച്ചുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.

ദേശീയ തലസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച ബോംബ് ഭീഷണി ഇമെയിലുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. തലസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഉയര്‍ന്ന ജാഗ്രതയോടെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഒന്നിലധികം ഏജന്‍സികള്‍ തെരച്ചിലും സുരക്ഷാ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

ഡോഗ് സ്‌ക്വാഡ്, ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡ്, ഫയര്‍ഫോഴ്സ്, മറ്റ് നിരവധി സുരക്ഷാ ഏജന്‍സികള്‍ എന്നിവ പരിശോധന നടത്തുന്നുണ്ടെന്നും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭീഷണിയെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളും പ്രാദേശിക പൊലീസ് സംഘങ്ങളും വിവിധ പ്രദേശങ്ങളില്‍ തെരച്ചില്‍ ആരംഭിച്ചു.

തലസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റുകള്‍, പൊതുയിടങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മറ്റ് അപകട സാധ്യതാ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഓരോ വ്യക്തിയെയും സമഗ്രമായി പരിശോധിച്ചതിനുശേഷം മാത്രമേ ഡല്‍ഹി മെട്രോയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ, ഇതിനായി കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News