ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ; സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു - കെ.ജി.എം.ഒ.എ
Thiruvanatha puram, 14 ഓഗസ്റ്റ് (H.S.) ​ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക യഥാസമയം തയ്യാറാക്കുന്നതിനും സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുന്നതിനുമായി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ രൂപീകരിച്ച സമയോചിതമായ സംസ്ഥാന സർക്
doctor


Thiruvanatha puram, 14 ഓഗസ്റ്റ് (H.S.)

​ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക യഥാസമയം തയ്യാറാക്കുന്നതിനും സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുന്നതിനുമായി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ രൂപീകരിച്ച സമയോചിതമായ സംസ്ഥാന സർക്കാർ തീരുമാനത്തെ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരവും അഭിനന്ദനാർഹവുമാണ്.

​വിവിധ തലങ്ങളിലെ നടപടിക്രമങ്ങളുടെ കാലതാമസം മൂലം വർഷങ്ങളായി ഡോക്ടർമാർക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. ഇതുവഴി സുപ്രധാന തസ്തികകളിലെ ഒഴിവുകൾ പോലും യഥാസമയം നികത്താൻ കഴിഞ്ഞിരുന്നില്ല. ഡോക്ടർമാരുടെ കുറവ് സംസ്ഥാനത്തെ സാധാരണക്കാരായ രോഗികളെയും സാരമായി ബാധിച്ചിരുന്നു.

​ആരോഗ്യവകുപ്പിലെ വിവിധ സെക്ഷനുകളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന ഒരു എച്ച്.ആർ സെൽ എന്നത് സംഘടനയുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. സ്പെഷ്യലിസ്റ്റ്, ജനറൽ, അഡ്മിനിസ്ട്രേറ്റീവ് കേഡറുകളിലെ പ്രമോഷൻ നടപടികൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കി സ്ഥാനക്കയറ്റം നൽകുമെന്ന പ്രഖ്യാപനം ആരോഗ്യമേഖലയ്ക്ക് വലിയ ഉണർവേകുന്നതാണ്.

​സർക്കാരിന്റെ ഈ സുപ്രധാന ചുവടുവെപ്പ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനൊപ്പം തന്നെ, ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സഹായകമാകുമെന്ന് കരുതുന്നതായും കെ.ജി.എം.ഒ.എ അറിയിച്ചു.

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിനാണ് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചത്. സ്ഥാനക്കയറ്റം നടക്കാത്തതിനാൽ ഒഴിവുകൾ കൃത്യമായി നികത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഡോക്ടർമാരുടെ കുറവുമൂലം ജനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഫയലുകൾ തീർപ്പാക്കാതെയും നടപടികളിലെ കാലതാമസവും കാരണം സ്ഥാനക്കയറ്റം ലഭിക്കാതെ ഡോക്ടർമാർ പ്രതിസന്ധിയിലായിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രത്യേക സെൽ രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സീനിയോറിറ്റി ലിസ്റ്റ്, സ്ഥാനക്കയറ്റ നടപടികൾ സംബന്ധിച്ച ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യം കൂടിയാണ് ഇതോടെ പരിഹരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ മെഡിക്കൽ ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ഡോ.അനിൽ.വി, പ്ലാനിംഗ് വിഭാഗം ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.വിനീത്.വി.ആർ എന്നിവരുടെ നേതൃത്വത്തിലാണ് സെൽ പ്രവർത്തിക്കുക. ആരോഗ്യവകുപ്പിലെ വിവിധ സെക്ഷനുകളുമായി ഏകോപിച്ചാണ് സെല്ലിന്റെ പ്രവർത്തനം.

സ്‍പെഷ്യലിസ്റ്റ്, ജനറൽ, അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള എല്ലാ ഡോക്ടർമാരുടെ സീനിയോറിറ്റി, സ്ഥാനക്കയറ്റം സംബന്ധിച്ച വിഷയങ്ങൾ ഈ വർഷം ഡിസംബറോടെ മുമ്പ് തീർപ്പാക്കി സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുകയാണ് ലക്ഷ്യം.

---------------

Hindusthan Samachar / Sreejith S


Latest News