പ്രത്യാഘാതങ്ങള് നോക്കാതെ തന്നെ ശത്രുക്കളെ നേരിടും; അജിത് ഡോവല്
New delhi, 14 ഓഗസ്റ്റ് (H.S.) പാകിസ്താന് കടുത്ത മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പ്രത്യാഘാതങ്ങള്‍ നോക്കാതെ തന്നെ ശത്രുക്കള്‍ക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും അത്തരമൊരു നടപടിയില്‍ നിന്ന് ഒരു അനന്തരഫലങ്ങളും ഇന്ത്യ
ajith dovel


New delhi, 14 ഓഗസ്റ്റ് (H.S.)

പാകിസ്താന് കടുത്ത മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പ്രത്യാഘാതങ്ങള്‍ നോക്കാതെ തന്നെ ശത്രുക്കള്‍ക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും അത്തരമൊരു നടപടിയില്‍ നിന്ന് ഒരു അനന്തരഫലങ്ങളും ഇന്ത്യയെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സഹിഷ്ണുതയെ ദൗര്‍ബല്യമായി ആരും തെറ്റിദ്ധരിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് വലിയ റിസ്‌ക് എടുക്കാനും കനത്ത തിരിച്ചടി നല്‍കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രതിരോധ തന്ത്രത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് എന്‍എസ്എ ഡോവല്‍ ചൂണ്ടിക്കാട്ടി. സായുധരല്ലാത്ത വിനോദസഞ്ചാരികള്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെത്വയ്ബ എന്നിവയുടെ താവളങ്ങള്‍ക്ക് നേരെ ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയത്.

ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താന്റെ ആണവ ഭീഷണിയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു. ആണവ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഒട്ടേറെ സൈനിക നീക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന് ഇത് തെളിയിച്ചു. പാകിസ്താന്റെ ഏത് ഭാഗത്തുമുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് ഈ സൈനിക നീക്കം ലോകത്തിന് കാണിച്ചുകൊടുത്തു. പാകിസ്താന്റെ ഓരോ ഭാഗവും ബ്രഹ്‌മോസ് മിസൈലിന്റെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈനിക നീക്കത്തിനിടെ പാകിസ്താന്റെ സൈനിക, സിവിലിയന്‍ സ്ഥാപനങ്ങളെ ഇന്ത്യ ലക്ഷ്യം വെച്ചിരുന്നില്ല എന്നത് ഇന്ത്യയുടെ നിയന്ത്രണത്തെയാണ് കാണിക്കുന്നത്, അല്ലാതെ ഒരു മടിയായല്ല ഇതിനെ കാണേണ്ടതെന്ന് ഡോവല്‍ വിശദീകരിച്ചു. ഒടുവില്‍ പാകിസ്താന് സമാധാനത്തിനായി അപേക്ഷിക്കേണ്ടി വരികയും 88 മണിക്കൂര്‍ നീണ്ട സംഘര്‍ഷം അവസാനിക്കുകയും ചെയ്തു. ഈ കാലയളവില്‍ ഇന്ത്യന്‍ വ്യോമതാവളങ്ങളോ മറ്റ് പ്രധാന സൈനിക ലക്ഷ്യങ്ങളോ ആക്രമിക്കാന്‍ പാകിസ്താന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News