യുവതിയെ കൊന്ന് മൃതദേഹത്തെ പീഡിപ്പിച്ച പ്രതി ജീവനൊടുക്കി;
Kozhikkode, 14 ഓഗസ്റ്റ് (H.S.) കാമുകിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു.വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാര്‍ഡനില്‍ വൈശാഖന്‍ ആണ് മരിച്ചത്. മാളിക്കടവിലെ സ്വന്തം വര്‍ക്ഷോപ്പില്‍ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെ
vysak


Kozhikkode, 14 ഓഗസ്റ്റ് (H.S.)

കാമുകിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു.വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാര്‍ഡനില്‍ വൈശാഖന്‍ ആണ് മരിച്ചത്. മാളിക്കടവിലെ സ്വന്തം വര്‍ക്ഷോപ്പില്‍ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ആത്മഹത്യ.

വ്യാഴാഴ്ച വീട്ടില്‍ വച്ചാണ് പ്രതി വിഷം കഴിച്ചത്. അവശനിലയില്‍ കണ്ടെത്തിയ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ഉടന്‍ മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജനുവരി 24 ന് ആയിരുന്നു വൈശാഖന്‍ കൊലപാതകം നടത്തിയത്. 16 വയസ്സു മുതല്‍ പ്രതിയുമായി അടുപ്പമുണ്ടായിരുന്നയാളാണ് യുവതി. വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യയോടു പറയുമെന്ന സംശയത്തിലാണു യുവതിയെ കൊലപ്പെടുത്താന്‍ ഇയാള്‍ ആസൂത്രണം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മാളിക്കടവിലെ പ്രതിയുടെ വര്‍ക്ഷോപ്പിലേക്കു ഒന്നിച്ചു ജീവനൊടുക്കാമെന്നു തെറ്റിദ്ധരിപ്പിച്ച് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി. യുവതിയെ വിശ്വസിപ്പിക്കാന്‍ കുറഞ്ഞ അളവില്‍ ഉറക്കഗുളിക കലര്‍ത്തിയ ജ്യൂസ് വൈശാഖന്‍ കുടിച്ചു. യുവതിക്ക് കൂടുതല്‍ അളവില്‍ ഉറക്കഗുളിക കലര്‍ത്തിയ ജ്യൂസ് നല്‍കി. തുടര്‍ന്ന് കുരുക്കില്‍ തലയിടാന്‍ നിര്‍ബന്ധിച്ചു. യുവതി ഇതിന് വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ച് സമ്മതിപ്പിക്കുകയും പാതിമയക്കത്തിലായ യുവതി കയറിനിന്ന സ്റ്റൂള്‍ തട്ടിത്തെറിപ്പിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്.

തൂങ്ങിനില്‍ക്കുമ്പോഴും കെട്ടഴിച്ചു കിടത്തിയ സമയത്തും മൃതദേഹത്തെ ഇയാള്‍ പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തി. വര്‍ക്ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് ഇതിന് തെളിവായത്. യുവതിയുടെ മരണം ഭാര്യയെ ഫോണില്‍ അറിയിച്ച പ്രതി അവര്‍ക്കൊപ്പമാണ് കാറില്‍ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ആര്‍.രഞ്ജിത്ത് കൊയിലാണ്ടി മജിസ്ട്രട്ട് കോടതിയില്‍ വൈശാഖനെതിരെ 490 പേജ് വരുന്ന കുറ്റപത്രം ഏപ്രില്‍ 29 ന് സമര്‍പ്പിച്ചു. കൊലപാതകം, മൃതദേഹത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 90 ദിവസത്തെ റിമാന്‍ഡ് കാലാവധിക്ക് നാലു ദിവസം മുന്‍പ് തന്നെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിചാരണ നടത്തണമെന്നും അന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. യുവതിയെ ചെറുപ്രായത്തില്‍ തന്നെ ഇയാള്‍ പീഡിപ്പിച്ചതായി കണ്ടെത്തിയതിനാല്‍ പോക്‌സോ കേസും ചുമത്തിയിരുന്നു. അതുണ്ടായത് ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ആ കേസില്‍ ചേവായൂര്‍ പൊലീസാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News