ഔദ്യോഗിക വസതി ഒഴിയാനുള്ള ഉത്തരവിനെതിരെ മഹുവ മൊയ്ത്ര; ലോക്സഭാ സ്പീക്കര്ക്ക് കത്ത് നല്കി
Kolkkatha, 15 ഓഗസ്റ്റ് (H.S.) വനിതാ എംപിമാരുടെ അന്തസ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. കൃഷ്ണനഗര്‍ മണ്ഡലത്തിലെ മഹുവ മൊയ്ത്ര താമസിച്ചിരുന്ന വസതി ഒഴിയാനുള്ള ഉത്തരവ് ലഭി
mahuva


Kolkkatha, 15 ഓഗസ്റ്റ് (H.S.)

വനിതാ എംപിമാരുടെ അന്തസ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. കൃഷ്ണനഗര്‍ മണ്ഡലത്തിലെ മഹുവ മൊയ്ത്ര താമസിച്ചിരുന്ന വസതി ഒഴിയാനുള്ള ഉത്തരവ് ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് മഹുവ മൊയ്ത്രയുടെ ഈ നീക്കം.

ഇന്നലെ രാത്രി ഒരു സംഘം ആളുകള്‍ മൊയ്ത്ര സര്‍ക്യൂട്ട് ഹൗസ് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ഗേറ്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍ക്യൂട്ട് ഹൗസില്‍ ആദ്യം ഒരു മുറി അനുവദിച്ചിരുന്നെങ്കിലും, പിന്നീട് പശ്ചിമബംഗാളിലെ നാദിയ ഭരണകൂടം രാത്രി ഏറെ വൈകി അത് ഒഴിയാന്‍ ആവശ്യപ്പെട്ടതായി മൊയ്ത്ര പറഞ്ഞു. ഒഴിയാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആള്‍ക്കൂട്ടം വീടിന് പുറത്ത് 'ജയ് ശ്രീറാം' എന്ന് മുദ്രാവാക്യം വിളിച്ചതായി മൊയ്ത്ര വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട എംപി എന്ന നിലയില്‍ സര്‍ക്യൂട്ട് സൗകര്യം ഉപയോഗിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് മൊയ്ത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വൈകുന്നേരം 6.15-ഓടെയാണ് താന്‍ സര്‍ക്യൂട്ട് ഹൗസില്‍ എത്തിയതെന്നും, എന്നാല്‍ രാത്രി 9.47-ന് നാദിയ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിളിച്ച് സ്ഥലം ഒഴിയണമെന്ന് അറിയിച്ചതായും അവര്‍ പറഞ്ഞു. തുടര്‍ന്ന് രാത്രി 10.52-ന് വാട്സ്ആപ്പില്‍ ഒരു സന്ദേശം ലഭിച്ചുവെന്നും അതില്‍ വാര്‍ഷിക ശുചീകരണം കാരണം ബുക്കിംഗ് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് പറയുന്ന ഒരു ഉത്തരവിന്റെ പകര്‍പ്പ് ഉണ്ടായിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വനിതാ എംപിയോട് രാത്രി 9.47-ന് തനിക്ക് അര്‍ഹതപ്പെട്ട താമസസ്ഥലം ഒഴിയാന്‍ ആവശ്യപ്പെടുന്നത് അവരുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനം മാത്രമല്ല, ഭരണകൂടം സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷയെയും സംരക്ഷണത്തെയും ചോദ്യം ചെയ്യുന്നതുമാണ്,' ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് എഴുതിയ കത്തില്‍ മഹുവ മൊയ്ത്ര പറഞ്ഞു.

'ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടാനും, ഒരു മാതൃക സൃഷ്ടിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള വനിതാ പാര്‍ലമെന്റ് അംഗങ്ങളുടെ അന്തസ് ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. വലിയ പ്രതിസന്ധികളെ അതിജീവിച്ച് ഈ സഭയിലെത്തിയ 74 സ്ത്രീകളെ സംരക്ഷിക്കാന്‍ അങ്ങയുടെ ഉന്നതമായ ഓഫീസിന് കഴിയുന്നില്ലെങ്കില്‍, കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു വനിതാ സംവരണ ബില്ലും വെറും തമാശയായി മാറും,' മൊയ്ത്ര പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്റര്‍-പാര്‍ലമെന്ററി യൂണിയനെയും (IPU) മൊയ്ത്ര സമീപിച്ചു.

താന്‍ ഇന്ത്യയിലെ ഒരു വനിതാ എംപിയാണ്. ഔദ്യോഗിക ഗസ്റ്റ് ഹൗസിലെ മുറി ഒഴിയാന്‍ സര്‍ക്കാര്‍ തന്നോട് ആവശ്യപ്പെട്ടത് രാത്രി 9:47-നും പിന്നീട് 10:52-നുമാണ്. അതേസമയം, ബിജെപി പ്രവര്‍ത്തകരുടെ ഒരു സംഘം പുറത്ത് തനിക്കെതിരെ അക്രമാസക്തമായി നില്‍ക്കുകയുമാണെന്നും സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസ്ഥ ഇതാണെന്നും ഐപിയുവിനെ ടാഗ് ചെയ്തുകൊണ്ട് മൊയ്ത്ര എക്സില്‍ കുറിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News