Enter your Email Address to subscribe to our newsletters

Nagppur, 15 ഓഗസ്റ്റ് (H.S.)
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജെന്‍ സികളുമായി സംവദിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
യുവാക്കള്‍ രാജ്യത്തിന്റെ ജനസംഖ്യപരമായ നേട്ടങ്ങളാണ്. അവരെ ശരിയായി കൈകാര്യം ചെയ്താല്‍ രാഷ്ട്രത്തിന് വളരെയധികം നേട്ടം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ കസ്തൂര്‍ചന്ദ് പാര്‍ക്കിലായിരുന്നു സംവാദം നടന്നത്.
'യുവാക്കള്‍ ഒരു ജനസംഖ്യാപരമായ നേട്ടമാണ്. അവരെ ശരിയായി കൈകാര്യം ചെയ്താല്‍ നമുക്ക് വളരെയധികം പ്രയോജനം ലഭിക്കും. യുവാക്കള്‍ വരുമാനമുള്ളവരായി മാറും. അല്ലാത്തപക്ഷം, സമൂഹത്തില്‍ അവര്‍ ഭാരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ യുവാക്കള്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രായമായവരുടെ ഗണത്തിലേക്ക് എത്തുമെന്ന കാര്യം ഓര്‍മ്മിപ്പിച്ച അദ്ദേഹം, സ്വന്തം കാര്യം മാത്രം ചിന്തിക്കാതെ ഭാവി തലമുറകളുടെ ആവശ്യങ്ങളെക്കൂടി പരിഗണിക്കാന്‍ തയ്യാറാകണമെന്ന് ഉപദേശിച്ചു. അമേരിക്ക, ഓസ്‌ട്രേലിയ, ചൈന, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഭാരതം ഏറെ വ്യത്യസ്തമാണെന്ന യാഥാര്‍ഥ്യം യുവാക്കള്‍ ആദ്യം മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വികസനത്തിനും പുരോഗതിക്കും സ്വന്തമായ അളവുകോലുകള്‍ രൂപപ്പെടുത്താന്‍ ഭാരതത്തിന് സാധിക്കണം. തൊഴില്‍ എന്നത് കേവലം ഓഫീസുകളില്‍ ചെയ്യുന്ന ജോലികള്‍ മാത്രമല്ലെന്നും, അധ്വാനിക്കുന്ന വിഭാഗത്തിന്റെ ജോലികളെയും അര്‍ഹമായ ആദരവോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
?ലോകത്തിന് ശരിയായ വഴി കാട്ടിക്കൊടുക്കാനും രാജ്യത്തിന്റെ തനിമയ്ക്ക് അനുയോജ്യമായ ചിന്താധാരകള്‍ വികസിപ്പിക്കാനും ഭാരതത്തിന് ബാധ്യതയുണ്ടെന്ന് സര്‍സംഘചാലക് വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ ഭൗതിക നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍, പണം സമ്പാദിക്കുന്നതില്‍ മാത്രം ഭാരതത്തിന്റെ കാഴ്ചപ്പാട് പരിമിതപ്പെടുന്നില്ല. ഭാരതത്തിന് വലിയ ജനസംഖ്യയും താരതമ്യേന കുറഞ്ഞ ഭൂവിസ്തൃതിയുമാണുള്ളത്.
അതുകൊണ്ടുതന്നെ കുറഞ്ഞ ജനസംഖ്യയോ വലിയ ഭൂവിസ്തൃതിയോ വന്‍ വിഭവങ്ങളോ ഉള്ള കാനഡ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുടെ വികസന മാതൃകകള്‍ ഇവിടെ അതേപടി നടപ്പിലാക്കാന്‍ കഴിയില്ല. നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് തികച്ചും വ്യത്യസ്തമായ ചിന്താ പ്രക്രിയയും പഠനവുമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാര്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട് വിജയം വരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം സമതുലിതമായ കാഴ്ചപ്പാടുകളുള്ള ആളുകളെ തന്റെ പക്ഷത്ത് കൊണ്ടുവരാനുള്ള ഭഗവതിന്റെ ശ്രമങ്ങളെ ലോക്മത് മീഡിയ ഗ്രൂപ്പ് എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാനും മുന്‍ രാജ്യസഭാംഗവുമായ വിജയ് ദര്‍ദ പ്രശംസിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധങ്ങള്‍ മുതല്‍ യുവജന പ്രതിഷേധങ്ങള്‍, രാജ്യം നേരിടുന്ന മറ്റ് വെല്ലുവിളികള്‍ വരെയുള്ള വിഷയങ്ങളില്‍ ഭഗവതിന് വ്യക്തമായ നിലപാടുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'നമ്മുടെ യുവത്വമാണ് നമ്മുടെ ശക്തി. അവരുടെ വികാരങ്ങളും ചിന്തകളും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ ഭാഷയും ആവിഷ്‌കാരവും വ്യത്യസ്തമാണ്. 60 വയസിന് മുകളിലുള്ളവര്‍ അവരുടെ ഭാഷ മനസിലാക്കേണ്ടതുണ്ട്. തലമുറ വിടവ് കുറയ്ക്കേണ്ടതുണ്ട്,' വിജയ് ദര്‍ദ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന ലക്ഷക്കണക്കിന് സ്‌കൂളുകളുടെ മോശം അവസ്ഥയെ ദര്‍ദ ചൂണ്ടിക്കാണിച്ചു, രാജ്യം ഒരു വികസിത രാഷ്ട്രമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുട്ടികള്‍ക്ക് ലഭ്യമായ സൗകര്യങ്ങളില്‍ അടിയന്തര ശ്രദ്ധ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
'ജനപ്രതിനിധികള്‍ അവരുടെ കുട്ടികളെ സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുകയും സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളില്‍ നിന്ന് വൈദ്യചികിത്സ നേടുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന ഒരു ബില്‍ ഞാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ സ്‌കൂളുകളുടെയും മെഡിക്കല്‍ സൗകര്യങ്ങളുടെയും അവസ്ഥയില്‍ ഒരു മുഖംമിനുക്കല്‍ സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് നമ്മള്‍ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്,' ദര്‍ദ കൂട്ടിച്ചേര്‍ത്തു.
80-ാം സ്വാതന്ത്ര്യദിനത്തില്‍ രാവിലെ 8 മണിക്ക് മഹല്‍ പ്രദേശത്ത് നടന്ന പരിപാടിയില്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തി. യുവാക്കളുടെ പരാതികള്‍ യഥാര്‍ത്ഥമാണെന്നും അവരുടെ സത്യസന്ധതയില്‍ താന്‍ വിശ്വസിക്കുന്നുവെന്നും അവരെ ഒരുക്കിലും ദേശവിരദ്ധരാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധം ഒരു ജനാധിപത്യത്തില്‍ നിയമാനുസൃതമായ ഒരു സംഭാഷണ രൂപമാണെന്നും ഭിന്നത സൃഷ്ടിക്കുന്നതിനുപകരം സമവായം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം അത് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
---------------
Hindusthan Samachar / Sreejith S