Enter your Email Address to subscribe to our newsletters

Kannur , 19 ഓഗസ്റ്റ് (H.S.)
പിലാത്തറ സ്വർണ കവർച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. സ്വർണവ്യാപാരിയെ തടഞ്ഞ് നിർത്തി ആക്രമിച്ച ശേഷം കോടികളുടെ സ്വർണവും പണവും തട്ടിയെടുത്ത കേസിലാണ് ഒരാൾ കൂടി പൊലീസ് പിടിയിലായത്. ചൊക്ലി സ്വദേശിയായ അഭിനവിനെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ വൻ കവർച്ചാ കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളുടെ എണ്ണം നാലായി ഉയർന്നു. കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു നാടിനെ നടുക്കിയ കവർച്ച സംഭവം നടന്നത്. വഴിയിൽ വച്ച് സ്വർണവ്യാപാരി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തുകയും വ്യാപാരിയെ അതിക്രൂരമായി ആക്രമിച്ച് വശത്താക്കിയ ശേഷം വാഹനത്തിൽ ഉണ്ടായിരുന്ന ഒന്നരക്കോടി രൂപയും വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും സംഘം കവരുകയായിരുന്നു.
സംഭവം നടന്നതിന് പിന്നാലെ പൊലീസിൻ്റെ വിവിധ സംഘങ്ങൾ രൂപീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിൽ കേസിലെ മറ്റ് പ്രധാന പ്രതികളെ നേരത്തെ തന്നെ പൊലീസ് വലയിലാക്കിയിരുന്നു. പിടിയിയിലാരവരെല്ലാം ചൊക്ലി പാനൂർ മേഖലയിൽ ഉള്ളവർ ആണ്. അറസ്റ്റിലായ അഭിനവിന് കവർച്ചാ ആസൂത്രണത്തിലും പ്രതികളെ സുരക്ഷിതമായി ഒളിവിൽ പോകാൻ സഹായിച്ചതിലും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. കവർച്ച ചെയ്ത പണവും സ്വർണവും കണ്ടെത്തുന്നതിനായുള്ള തെളിവെടുപ്പുകൾ ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ബിജെപി പ്രവര്ത്തകന് അല്ലെന്ന് നേതൃത്വം
പിലാത്തറ സ്വര്ണം പൊട്ടിക്കല് കേസിൽ അറസ്റ്റിലായ പ്രതി ബിജെപി പ്രവര്ത്തകന് അല്ലെന്ന് നേതൃത്വം. പ്രചാരണം അടിസ്ഥാനരഹിതമെന്ന് ജില്ലാ പ്രസിഡന്റ് കെകെ വിനോദ് കുമാര് പറഞ്ഞു. പ്രചാരണത്തിന് പിന്നില് മറ്റു പാര്ട്ടികളോട് വിധേയത്വമുള്ള പൊലീസുകാരെന്നും അദ്ദേഹം വിമർശിച്ചു.
ബിജെപി പ്രാദേശിക നേതാവായ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് ആണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയെയും കുടുംബത്തേയും ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കാസർഗോഡ് ഉപ്പളയിൽവച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. സംഘം വാടകയ്ക്കെടുത്ത മറ്റൊരു കാറും ചൊക്ലി ഭാഗത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഈ കേസ് അന്വേഷിച്ചുവരികയായിരുന്നു. സ്വർണം പൊട്ടിക്കൽ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് വിവരം. ജൂൺ രണ്ടിനായിരുന്നു സംഭവം. പയ്യന്നൂർ എടാട്ട് വച്ച് മഹാരാഷ്ട്ര സ്വദേശിയുടെ കാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയവരാണ് ആക്രമിച്ചത്. കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് ഇറക്കിവിട്ട് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു. തുടർന്ന് കാർ കുത്തിക്കീറി നശിപ്പിച്ച് പിലാത്തറയ്ക്ക് സമീപം ഉപേക്ഷിച്ചുവെന്നാണ് കേസ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR