Enter your Email Address to subscribe to our newsletters

Newdelhi, 19 ഓഗസ്റ്റ് (H.S.)
ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നിര്ദ്ദിഷ്ട ഇന്ത്യാ സന്ദര്ശനം സംബന്ധിച്ച അനിശ്ചിതത്വങ്ങള് തുടരുന്നതിനിടെയിലും ഇരുഅയല്ക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.
രാഷ്ട്രീയ ഭിന്നതകള് തുടരുകയും അത് ഇന്നതതല ഇടപെടലുകളെ ബാധിക്കുകയും ചെയ്യുമ്പോഴും നയതന്ത്ര സമ്മര്ദ്ദങ്ങളില് കുരുങ്ങി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധനം തകരാതിരിക്കാന് കിണഞ്ഞ് പരിശ്രമിക്കുകയാണ് ധാക്കയും ന്യൂഡല്ഹിയും.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വാണിജ്യ മന്ത്രി ഖന്ദാകര് അബ്ദുള് മുക്തദിര് കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡസ്ട്രി(സിഐഐ) പ്രതിനിധികളുമായി ധാക്കയില് വച്ച് കൂടിക്കാഴ്ച നടത്തി.
സ്വഭാവിക വാണിജ്യം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചാണ് ചര്ച്ചകള് നടന്നത്. ഒപ്പം വിസ നടപടികള് ലഘൂകരിക്കുക, നിക്ഷേപം ആകര്ഷിക്കുക, പുത്തന് വാണിജ്യ പങ്കാളിത്തം കെട്ടിപ്പടുക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുക തുടങ്ങിയവ സംബന്ധിച്ചും ചര്ച്ചകള് നടന്നു.
യോഗവേളയില് മുക്താദിര് ഒരു സ്വഭാവിക വാണിജ്യ അന്തരീക്ഷം പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞതായി ബംഗ്ലാദേശ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത്. വിസ നടപടികള് ലഘൂകരിക്കാമെന്നും ദീര്ഘകാല സാമ്പത്തിക പങ്കാളിത്തത്തില് സ്വകാര്യ മേഖലയെ കൂടി ഉള്പ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഭൗമശാസ്ത്രപരമായ കിടപ്പ് ഇന്ത്യയും ബംഗ്ലാദശും തമ്മിലുള്ള വാണിജ്യത്തിന് നിരവധി അവസരങ്ങള് തുറന്ന് നല്കുന്നുണ്ടെന്ന് പിന്നീട് മാധ്യമങ്ങളുമായി സംസാരിക്കവെ മുക്താദിര് ചൂണ്ടിക്കാട്ടി. വലുപ്പത്തിലും ജനസംഖ്യയുടെ കാര്യത്തിലും സാമ്പത്തിക നിലയിലും വ്യത്യാസങ്ങളുണ്ടെങ്കിലും ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള വാണിജ്യം, നിക്ഷേപം, വ്യവസായ സഹകരണം എന്നിവ വര്ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും ധാക്കയിലെ ന്യൂ ഏജ് എന്ന വാര്ത്താ വെബ്സൈറ്റിന്റെ റിപ്പോര്ട്ടില് പറയുന്നു.
വാണിജ്യം വര്ദ്ധിപ്പിക്കുന്നതിനുള്ള കരുത്തും അദ്ദേഹം ഉയര്ത്തിക്കാട്ടി. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായുള്ള ബംഗ്ലാദേശിന്റെ കിടപ്പ് പരസ്പരം ബന്ധപ്പെടാനും നിക്ഷേപം നടത്താനും മതിയായ സാഹചര്യങ്ങള് നല്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കഴിഞ്ഞ ദിവസം നടന്ന യോഗം എന്ത് കൊണ്ടും ഏറെ പ്രാധാന്യമുള്ളതാണ്. കാരണം റഹ്മാന്റെ ഇന്ത്യാ സന്ദര്ശനത്തിന് അനുകൂലമായ പരിസ്ഥിതിയുണ്ടായിരിക്കുന്നു എന്ന സൂചനയാണ് ഈ യോഗം മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില് തുടരുന്നതും അവരെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം നിലനില്ക്കുകയും ചെയ്യുന്നത് സാഹചര്യങ്ങള് കൂടുതല് സങ്കീര്ണമാക്കുന്നു. ഇരുരാജ്യങ്ങളും നിര്ദ്ദിഷ്ട സന്ദര്ശനത്തെക്കുറിച്ച് ചര്ച്ചകള് നടത്തി. എന്നാല് കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഈ പശ്ചാത്തലത്തില് സിഐഐ സംഘത്തിന്റെ സന്ദര്ശനം സുപ്രധാനമായ ഒരു സന്ദേശമാണ് നല്കുന്നത്. ഇരുഭാഗത്തെയും സാമ്പത്തിക സ്ഥിതി നയതന്ത്ര സംഘര്ഷങ്ങളുമായി മുന്നോട്ട് പോകുന്നതിനെ തടുക്കുന്നുണ്ട്. ഒപ്പം ഇതൊരു വിശാലമായ സാമ്പത്തിക തകര്ച്ചയ്ക്ക് ഇടയാക്കരുതെന്നും നിഷ്കര്ഷിക്കുന്നുണ്ട്. സിഐഐ സംഘത്തെ ഇതിന്റെ മേധാവി ചന്ദ്രജിത്ത് ബാനര്ജിയാണ് നയിച്ചത്. അടിസ്ഥാന സൗകര്യ വികസനം, ഹൈടെക് തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് രണ്ട് കര്മ്മ സേനകള് രൂപീകരിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്ച്ച.
ഒരു കര്മ്മസേന സ്വകാര്യ, സ്വകാര്യ പൊതു പങ്കാളിത്ത നിക്ഷേപത്തില് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള് മറ്റേത് നവീന വാണിജ്യങ്ങളായ സെമികണ്ടക്ടറുകള്, ഹരിത ഹൈഡ്രജന്, ബാറ്ററി സംഭരണം, വിവര കേന്ദ്രങ്ങള് തുടങ്ങിയവയില് സഹകരണം വര്ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി ന്യൂ ഏജ് റിപ്പോര്ട്ട് പറയുന്നു.
സാധാരണ വാണിജ്യ പരിസ്ഥിതി സ്ഥാപിക്കാനും വിസ ചട്ടങ്ങള് ലഘൂകരിക്കാനും കൂടുതല് സ്വകാര്യമേഖലാ പങ്കാളിത്തത്തിനും മുക്തിദാര് ആഹ്വാനം ചെയ്തു. രാഷ്ട്രീയ ബന്ധത്തിലുണ്ടാകുന്ന വിള്ളലുകള് ഉഭയകക്ഷി സാമ്പത്തിക ബന്ധത്തെ ക്രമേണ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം അതിര്ത്തി കടന്നുള്ള വാണിജ്യത്തിന് ഏര്പ്പെടുത്തിയിരിക്കുന്ന വിലക്കുകളെ കുറിച്ച് സിഐഐ സംഘം ചോദ്യമുയര്ത്തി. വാണിജ്യ ഇടപെടലുകള് പുനരുജ്ജീവിപ്പിക്കണമെന്നും അവര് ആവശ്യപ്പെട്ടു.
ഇന്ത്യയും ബംഗ്ലാദേശും തമ്മില് ചരിത്രപരമായി ശക്തമായ സാമ്പത്തിക അടിത്തറയുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയ വ്യത്യാസങ്ങള് ഉടലെടുത്തപ്പോള് പോലും വാണിജ്യം, ഗതാഗതം, ഊര്ജ്ജം, വിതരണ ശൃംഖല, നിക്ഷേപം തുടങ്ങിയവയെല്ലാം തുടര്ന്ന് പോന്നു.
രണ്ട് കര്മ്മസേനകള്ക്കുംള്ള സിഐഐയുെട നിര്ദ്ദേശം വളരെ സുപ്രധാനമാണ്. ഇത് നടപ്പായാല് ഭാവി രാഷ്ട്രീയ ഇടപെടലുകള്ക്കും ഇത് ഏറെ ഗുണകരമാകും. റഹ്മാന് മോദി കൂടിക്കാഴ്ച കേവലം നയതന്ത്ര വിഷയങ്ങള് മാത്രമാകാതെ ഇത്തരം വിഷയങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
ഇന്ത്യ ഇതിനകം തന്നെ ഉന്നതതല ചര്ച്ചയ്ക്ക് സമ്മതമാണെന്ന സൂചനകള് നല്കിയിട്ടുണ്ട്. 2026 തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നരേന്ദ്രമോദി റഹ്മാനെ അഭിനന്ദിച്ചിരുന്നു. ഒപ്പം ഉഭയകക്ഷി ബന്ധത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും വ്യക്തമാക്കിയിരുന്നു. തുടര്ന്നാണ് ഇന്ത്യാ സന്ദര്ശനത്തിന് റഹ്മാനെ ക്ഷണിച്ചത്.
ന്യൂഡല്ഹിയില് അടുത്തമാസം നടക്കുന്ന ബ്രിക്സ് സമ്മേളനത്തില് പങ്കെടുക്കാന് ബിംസ്റ്റെക് രാജ്യങ്ങളുടെ അധ്യക്ഷനെന്ന നിലയിലും ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ഇപ്പോള് നിലവിലുള്ള പ്രശ്നങ്ങള് ചര്ച്ചയിലൂടെ പരിഹരിക്കുമെന്ന് ബംഗ്ലാദേശിലെ ഇന്ത്യന് സ്ഥാനപതി ദിനേശ് ത്രിവേദി ആവര്ത്തിക്കുന്നുണ്ട്. റഹ്മാന് ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.
മുഖ്യചോദ്യം ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലെ സാന്നിധ്യമാണ്. ഇതിനെ നമുക്ക് വിശാല ബന്ധത്തില് നിന്ന് അടര്ത്തിമാറ്റാന് അത്രയെളുപ്പമല്ല. ഹസീനയുടെ കൈമാറല് സംബന്ധിച്ച് അനുകൂലമായ നടപടി ഉണ്ടായാല് റഹ്മാന്റെ സന്ദര്ശനം സുഗമമാകുമെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്. ബംഗ്ലാദേശിന്റെ അഭ്യര്ത്ഥന നിയമ നടപടികള്ക്ക് അനുസരിച്ച് പരിഗണിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. ഇത് അസാധാരണമായ ഒരു സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത് വളരെ സ്ഫോടനാത്മകമായ ഒരു രാഷ്ട്രീയ -നിയമ പ്രശ്നമാണ്. മറുഭാഗത്താകട്ടെ ബംഗ്ലാദേശിന്റെ വാണിജ്യമന്ത്രിഇന്ത്യന് വ്യവസായ ഭീമന്മാരോട് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, നിക്ഷേപ, ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ഉയര്ത്തുന്നു. ദീര്ഘകാല വിസ അനുവദിക്കുന്നതടക്കമുള്ള വിഷയങ്ങള് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വ്യവസായ, ചികിത്സാ, തൊഴില് ആവശ്യങ്ങള്ക്കായി നിരന്തരം യാത്ര ചെയ്യേണ്ടി വരുന്നവര്ക്ക് നിരന്തരം ഹ്രസ്വകാല വിസ എടുക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നിര്ദ്ദേശം. ഇത് ഉഭയകക്ഷി ബന്ധത്തിലുണ്ടായ സമ്മര്ദ്ദങ്ങളുടെ അനന്തരഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
വിസ നിയന്ത്രണങ്ങള് യാത്രക്കാരെ മാത്രമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇത് നിക്ഷേപത്തെ നിരുത്സാഹപ്പെടുത്താം, വിതരണ ശൃംഖലയെ ബാധിക്കാം, കമ്പനികള് സ്വന്തം ജീവനക്കാരെ അങ്ങോട്ട് വിന്യസിക്കുന്നത് കുറയ്ക്കുകയും ഇതിലൂടെ വ്യവസായ ഇടപെടലുകള് കുറയുകയും ചെയ്യാം. അത് കൊണ്ട് തന്നെ വിസ നല്കുന്നതിലെ നിയന്ത്രണങ്ങള് കുറയ്ക്കുന്നത് നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കാള് സാമ്പത്തിക അടിസ്ഥാന വിഷയമാണ്.
ന്യൂഡല്ഹിക്കും ധാക്കയ്ക്കും ക്രമേണ ആത്മവിശ്വാസം വര്ദ്ധിപ്പിക്കണമെങ്കില് വ്യവസായികളുടെയും എന്ജിനീയര്മാരുടെയും നിക്ഷേപകരുടെയും പ്രൊഫഷണലുകളുടെയും മറ്റും യാത്ര കൂടുതല് സുഗമമാകണം. ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും വടക്ക് കിഴക്കന് സംസ്ഥാനങ്ങള് തമ്മിലുള്ള സഹകരണവും ഏറെ പ്രാധാന്യമുള്ളതാണ്.
ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലൂടെ മെച്ചപ്പെടുമ്പോള് ഇന്ത്യന് ഉപദ്വീപിന്റെ മറ്റിടങ്ങളിലേക്കുള്ള ബന്ധവും സുഗമമാകും. ബംഗ്ലാദേശ് വഴിയുള്ള യാത്ര ദൂരം കുറയ്ക്കാനും ഗതാഗതം, വാണിജ്യം, ഉത്പാദനം, പ്രാദേശിക വിതരണ ശൃംഖല എന്നിവയ്ക്ക് അവസരമൊരുക്കാനും സഹായകമാകും.
ഉഭയകക്ഷി വാണിജ്യത്തിനുമപ്പുറമാണ് ബംഗ്ലാദേശുമായുള്ള സാമ്പത്തിക ഐക്യപ്പെടല് ഇന്ത്യയ്ക്ക് തുറന്ന് നല്കുക. വടക്ക് കിഴക്കന് സംസ്ഥാനങ്ങളുടെ ഏകോപനത്തിനും ഇന്ത്യയുടെ ദേശീയ സമ്പദ്ഘടനയെ ദക്ഷിണ പൂര്വേഷ്യ വിപണിയില് ശക്തമായി ബന്ധപ്പെടുത്താനും ഇത് വഴി സാധിക്കും.
ധാക്കയെ സംബന്ധിച്ചിടത്തോളമാകട്ടെ കൂടുതല് ഗതാഗത സൗകര്യം അവരുടെ സമ്പദ്ഘടനയ്ക്ക് മുതല്ക്കൂട്ടാകും.
ബംഗ്ലാദേശിലെ വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രീയ നിരീക്ഷകയുമായ ഷെറിന് ഷാജഹാന് നവോമിയുടെ അഭിപ്രായത്തില് കഴിഞ്ഞ ദിവസം നടന്ന യോഗം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് രാഷ്ട്രീയേതര ഇടമാണ്. പ്രധാനമന്ത്രി റഹ്മാന് കടുത്ത സമ്മര്ദ്ദത്തിലാണ്. കാരണം ഇവിടുത്തെ വിദ്യാര്ത്ഥികള് രാഷ്ട്രീയമായി ഏറെ സജീവമാണെന്നും നവോമി ധാക്കയില് നിന്ന് ഫോണില് സംസാരിക്കവെ വ്യക്തമാക്കി.
എങ്കിലും ഇന്ത്യയുമായുള്ള ബന്ധം തുടരേണ്ടതുണ്ട്. കാരണം ഞങ്ങള് ഊര്ജ്ജ പ്രതിസന്ധിയിലാണ്. സാങ്കേതിക കൈമാറ്റവും അനിവാര്യമാണ്. ഒപ്പം വലിയ തോതില് തൊഴിലില്ലായ്മയും നേരിടുന്നുവെന്നും അവര് ചൂണ്ടിക്കാട്ടി.
മുക്തിദാറും സിഐഐയുമായുള്ള കൂടിക്കാഴ്ച ഇന്ത്യ ബംഗ്ലാദേശ് ബന്ധത്തില് ശുഭ സൂചനയാണ്. ഈ സന്ദര്ശനം വളരെ മുമ്പേ തന്നെ നിശ്ചയിച്ചിരുന്നതാണെന്ന് ഇന്ത്യയിലെ ഒരു ബംഗ്ലാദേശ് രാഷ്ട്രീയ സാമ്പത്തികകാര്യ വിദ്ഗ്ദ്ധന് പറഞ്ഞു. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനം. ബംഗ്ലാദേശിന് ഇന്ത്യയുടെ നിക്ഷേപം ആവശ്യമാണ്. അത് കൊണ്ട് തന്നെ രാഷ്ട്രീയ പ്രതിസന്ധിയുടെ പേരില് ഇരുരാജ്യങ്ങള്ക്കും സാമ്പത്തിക ബന്ധം നഷ്ടമാക്കാന് താത്പര്യമില്ല.
ബംഗ്ലാദേശിന് ഇന്ത്യന് വിപണി ആവശ്യമാണ്. നിക്ഷേപവും ഗതാഗതവും സാങ്കേതികതയും ജനങ്ങളുടെ സുഗമമായ സഞ്ചാരവും എല്ലാം അവര്ക്ക് വേണം. ഇന്ത്യയ്ക്ക് ബംഗ്ലാദേശുമായുള്ള ബന്ധത്തില് സാമ്പത്തിക, ഗതാഗത തന്ത്രപരമായ താത്പര്യങ്ങളുണ്ട്. പ്രത്യേകിച്ച് വടക്ക് കിഴക്കിന് കൂടുതല് പ്രാധാന്യം നല്കിക്കൊണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR