സിജെപി പ്രതിഷേധങ്ങള് വിലക്കി വിജയ് സര്ക്കാര്; വിവാദമായതോടെ പിന്വലിച്ചു
Chennai, 19 ഓഗസ്റ്റ് (H.S.) പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ തമിഴ്‌നാട്ടില്‍ വിലക്കാന്‍ ഉത്തരവിറക്കി വിജയ് സര്‍ക്കാര്‍. ളില്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും നല്‍കിയ ഉത്തരവ് ഓഗസ്
CM Joseph Vijay


Chennai, 19 ഓഗസ്റ്റ് (H.S.)

പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ തമിഴ്‌നാട്ടില്‍ വിലക്കാന്‍ ഉത്തരവിറക്കി വിജയ് സര്‍ക്കാര്‍. ളില്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും നല്‍കിയ ഉത്തരവ് ഓഗസ്ത് 17നാണ് പുറത്തിറങ്ങിയത്. ഇടതുപക്ഷ സംഘടനകളും തമിഴ്നാട് കോക്രോച്ച് ജനതപാര്‍ട്ടിയും നടത്തുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെയും യുവാക്കളെയും വിലക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. അടിയന്തരപ്രാധാന്യമുള്ള വിഷയം എന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും പോലീസിനും ജില്ലാഭരണകൂടത്തിനുമുള്ള നിര്‍ദേശം കമ്മീഷണര്‍ ഓഫ് കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പാണ് പുറത്തിറക്കിയത്.

ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉയര്‍ന്നു. ഭരണഘടനാവിരുദ്ധവും യുക്തിരഹിതവുമായ ഉത്തരവാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് സി.ജെ.പി ദേശീയ കണ്‍വീനര്‍ സൗരവ് ദാസ് പ്രതികരിച്ചു. അതേസമയം സര്‍ക്കാര്‍ നിലപാടിനെ ബിജെപി പിന്തുണച്ചു. അനാവശ്യമായ ബഹളങ്ങളുടെ ഏജന്റുമാരാണ് സി.ജെ.പിയും ഇടതുപക്ഷസംഘടനകളുമെന്ന് ബിജെപി നേതാവ് വിനോജ് പി സെല്‍വം പ്രതികരിച്ചു. പഠനത്തിലും ജോലിയിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടപ്പോള്‍ നേതാക്കള്‍ വിദ്യാര്‍ഥികളെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയസമ്മര്‍ദത്തില്‍ ഉത്തരവ് പിന്‍വലിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് പുതിയ നിര്‍ദേശം സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കുകയായിരുന്നു.

അതിനിടെ ഗുജിലിയാംപാറൈ താലൂക്കിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ എണ്ണമെടുക്കാനും പേരും വിലാസവും ശേഖരിക്കാനുമുള്ള ഗുജിലിയാംപാറൈ തഹസില്‍ദാര്‍ അയ്യസ്വാമിയുടെ ഉത്തരവും വിവാദമായിട്ടുണ്ട്. വൈകുന്നേരത്തിനുള്ളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നായിരുന്നു ഓഗസ്ത് 18ന് ഇറക്കിയ ഉത്തരവിലെ നിര്‍ദേശം. അല്ലാത്തപക്ഷം വില്ലേജ് അസിസ്റ്റന്റുമാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതിനെതിരേ ഇടതുപക്ഷം പ്രതിഷേധിച്ചതിന് പിന്നാലെ തഹസില്‍ദാരെ സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഗ്രാമത്തിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുകയും തുടര്‍ന്നാണ് തഹസില്‍ദാര്‍ ഈ ഉത്തരവ് ഇറക്കിയത് എന്നാണ് വിവരം.

---------------

Hindusthan Samachar / Sreejith S


Latest News