എന്ടിഎയില് പരിഷേകാരം അത്യാവശ്യം; നിര്ദേശങ്ങളുമായി സുപ്രീംകോടതി
New delhi, 19 ഓഗസ്റ്റ് (H.S.) പരീക്ഷാ ക്രമക്കേടുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീം കോടതി. രാധാകൃഷ്ണന്‍ പാനലിന്റെയും നന്ദന്‍ നിലേകനി കമ്മിറ്റിയുടെയും ശുപാര
Supreme Court


New delhi, 19 ഓഗസ്റ്റ് (H.S.)

പരീക്ഷാ ക്രമക്കേടുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീം കോടതി. രാധാകൃഷ്ണന്‍ പാനലിന്റെയും നന്ദന്‍ നിലേകനി കമ്മിറ്റിയുടെയും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും കോടതി കേന്ദ്രത്തെ അറിയിച്ചു.

ജസ്റ്റിസുമാരായ പിഎസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. എന്‍ടിഎ പരിഷ്‌കാരങ്ങള്‍ സ്ഥാപനവത്ക്കരിക്കണമെന്നും സുഗമമായ പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന് സാങ്കേതിക മാറ്റങ്ങള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു. നീറ്റ്-യുജി ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പരീക്ഷാ പ്രക്രിയയിലെ പരിഷ്‌കാരങ്ങള്‍, ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോളുകളിലെ മെച്ചപ്പെടുത്തല്‍, എന്‍ടിഎയുടെ ഘടന, പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് ശുപാര്‍ശകള്‍ നല്‍കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഏഴംഗ രാധാകൃഷ്ണന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. കൂടാതെ മത്സര പരീക്ഷകളിലെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഒരു ഉന്നതാധികാര ടാസ്‌ക് ഫോഴ്സും സര്‍ക്കാര്‍ രൂപീകരിച്ചു.

ഇത് ഒരു സിസ്റ്റാമാറ്റിക്ക് പ്രശ്നമാണെന്നും സ്ഥാപനവത്ക്കരണം ആവശയയമാണെന്നും കമ്മിറ്റി നേരത്തെ പറഞ്ഞിരുന്നു. എന്‍ടിഎ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യ ഉപയോഗിച്ചും അല്ലാതെയും മെച്ചപ്പെടുത്തണമെന്ന് കോടതി വ്യക്തമാക്കി. 'പരീക്ഷയുടെ സുരക്ഷയും സമഗ്രതയും ശക്തിപ്പെടുത്തുന്നതിന് എഐ, ബ്ലേക്ക് ചെയിന്‍ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും' ബെഞ്ച് വ്യക്തമാക്കി.

രാധാകൃഷ്ണന്‍ കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. നീറ്റ് ചോദ്യപേപ്പര്‍ അച്ചടിക്കുന്നത് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അത് ലഭിക്കുന്നത് വരെയുള്ള എന്ന നടപടികളെ കുറിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ചോദ്യബാങ്ക് തയ്യാറാക്കാന്‍ നിരവധി മോഡറേറ്റര്‍മാരോട് ആവശ്യപ്പെടുന്നുണ്ടെന്നും ചോദ്യപേപ്പറിന്റെ ഭാഗമാകേണ്ടതെന്ന് അവര്‍ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ കുറിച്ച് എടുത്ത് പറയുകയും ചെയ്തു. പരീക്ഷാ പേപ്പറുകള്‍ സിസിടിവി ക്യാമറകളിലും സിഐഎസ്എഫിന്റെ നിരീക്ഷണത്തിലും പ്രത്യേക തിരിച്ചറിയപ്പെട്ട പ്രിന്ററുകളിലേക്ക് അയയ്ക്കുന്നുണ്ടെന്ന് തുഷാര്‍ മേത്ത വ്യക്തമാക്കി. പൊലീസ് അകമ്പടിയിലും ജിപിഎസ് ട്രാക്കിങ്ങിലൂടോയും ചോദ്യപേപ്പറുകള്‍ കൊണ്ടുപോകുന്നു. ശേഷം പ്രത്യേക ബാങ്ക് സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരീക്ഷാ ദിവസം, ഒരു സെറ്റ് ചോദ്യപേപ്പര്‍ തെരഞ്ഞെടുക്കുകയും സുരക്ഷയോടെ അവ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ഥികളുടെയും സാന്നിധ്യത്തിലായിരിക്കും തുറക്കുക. എല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. ഈ ഘട്ടത്തില്‍, മേത്ത വിവരിച്ച സുരക്ഷാ നടപടികള്‍ രാധാകൃഷ്ണന്‍ കമ്മിറ്റി ഇതിനകം പരിഗണിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു പരീക്ഷാ നടത്തിപ്പ് സ്ഥാപനം കാലക്രമേണ എങ്ങനെ വൈദഗ്ധ്യം വികസിപ്പിക്കുന്നുവെന്ന് വിശദീകരിക്കാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ (യുപിഎസ്സി) ഉദാഹരണവും ബെഞ്ച് വിവരിച്ചു.

ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ (എഫ്ഐഎംഎ) യ്ക്ക് വേണ്ടി അഭിഭാഷകന്‍ തന്‍വി ദുബെ സമര്‍പ്പിച്ച ഹര്‍ജി ഉള്‍പ്പെടെ നിരവധി ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. എന്‍ടിഎയെ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ ശക്തവും സ്വയംഭരണാധികാരമുള്ളതുമായ ഒരു സ്ഥാപനം സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News