Enter your Email Address to subscribe to our newsletters

New delhi, 19 ഓഗസ്റ്റ് (H.S.)
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ നിര്‍ദ്ദിഷ്ട ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെയിലും ഇരുഅയല്‍ക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.രാഷ്ട്രീയ ഭിന്നതകള്‍ തുടരുകയും അത് ഇന്നതതല ഇടപെടലുകളെ ബാധിക്കുകയും ചെയ്യുമ്പോഴും നയതന്ത്ര സമ്മര്‍ദ്ദങ്ങളില്‍ കുരുങ്ങി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധനം തകരാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ധാക്കയും ന്യൂഡല്‍ഹിയും.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വാണിജ്യ മന്ത്രി ഖന്ദാകര്‍ അബ്ദുള്‍ മുക്തദിര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) പ്രതിനിധികളുമായി ധാക്കയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. സ്വഭാവിക വാണിജ്യം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. ഒപ്പം വിസ നടപടികള്‍ ലഘൂകരിക്കുക, നിക്ഷേപം ആകര്‍ഷിക്കുക, പുത്തന്‍ വാണിജ്യ പങ്കാളിത്തം കെട്ടിപ്പടുക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുക തുടങ്ങിയവ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
യോഗവേളയില്‍ മുക്താദിര്‍ ഒരു സ്വഭാവിക വാണിജ്യ അന്തരീക്ഷം പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിസ നടപടികള്‍ ലഘൂകരിക്കാമെന്നും ദീര്‍ഘകാല സാമ്പത്തിക പങ്കാളിത്തത്തില്‍ സ്വകാര്യ മേഖലയെ കൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൗമശാസ്ത്രപരമായ കിടപ്പ് ഇന്ത്യയും ബംഗ്ലാദശും തമ്മിലുള്ള വാണിജ്യത്തിന് നിരവധി അവസരങ്ങള്‍ തുറന്ന് നല്‍കുന്നുണ്ടെന്ന് പിന്നീട് മാധ്യമങ്ങളുമായി സംസാരിക്കവെ മുക്താദിര്‍ ചൂണ്ടിക്കാട്ടി. വലുപ്പത്തിലും ജനസംഖ്യയുടെ കാര്യത്തിലും സാമ്പത്തിക നിലയിലും വ്യത്യാസങ്ങളുണ്ടെങ്കിലും ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള വാണിജ്യം, നിക്ഷേപം, വ്യവസായ സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും ധാക്കയിലെ ന്യൂ ഏജ് എന്ന വാര്‍ത്താ വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാണിജ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരുത്തും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായുള്ള ബംഗ്ലാദേശിന്റെ കിടപ്പ് പരസ്പരം ബന്ധപ്പെടാനും നിക്ഷേപം നടത്താനും മതിയായ സാഹചര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന യോഗം എന്ത് കൊണ്ടും ഏറെ പ്രാധാന്യമുള്ളതാണ്. കാരണം റഹ്‌മാന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് അനുകൂലമായ പരിസ്ഥിതിയുണ്ടായിരിക്കുന്നു എന്ന സൂചനയാണ് ഈ യോഗം മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുന്നതും അവരെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം നിലനില്‍ക്കുകയും ചെയ്യുന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇരുരാജ്യങ്ങളും നിര്‍ദ്ദിഷ്ട സന്ദര്‍ശനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഈ പശ്ചാത്തലത്തില്‍ സിഐഐ സംഘത്തിന്റെ സന്ദര്‍ശനം സുപ്രധാനമായ ഒരു സന്ദേശമാണ് നല്‍കുന്നത്. ഇരുഭാഗത്തെയും സാമ്പത്തിക സ്ഥിതി നയതന്ത്ര സംഘര്‍ഷങ്ങളുമായി മുന്നോട്ട് പോകുന്നതിനെ തടുക്കുന്നുണ്ട്. ഒപ്പം ഇതൊരു വിശാലമായ സാമ്പത്തിക തകര്‍ച്ചയ്ക്ക് ഇടയാക്കരുതെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. സിഐഐ സംഘത്തെ ഇതിന്റെ മേധാവി ചന്ദ്രജിത്ത് ബാനര്‍ജിയാണ് നയിച്ചത്. അടിസ്ഥാന സൗകര്യ വികസനം, ഹൈടെക് തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് രണ്ട് കര്‍മ്മ സേനകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.
---------------
Hindusthan Samachar / Sreejith S