Enter your Email Address to subscribe to our newsletters

New delhi, 20 ഓഗസ്റ്റ് (H.S.)
പരീക്ഷ ക്രമക്കേടിനെതിരെ സിജെപിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരെ ജന്തര്‍മന്തറില്‍ നടന്ന പൊലീസ് അതിക്രമം പരിശോധിക്കാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതി രൂപികരിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡിയാണ് സമിതിയുടെ അധ്യക്ഷനായുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. പഞ്ചാബ് - ഹരിയാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രവി ശങ്കര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ഷാലിന്ദര്‍ കൗര്‍, സിബിഐ മുന്‍ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല, മേഘാലയ മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഡോ. എല്‍ ആര്‍ ബിഷ്ണോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന ആക്രമങ്ങള്‍, പെല്ലറ്റ് ഗണ്‍, ഇലക്ട്രിക് ബാറ്റണ്‍, ലാത്തി ചാര്‍ജ്, കണ്ണീര്‍ വാതകം എന്നിവ ഉപയോഗിച്ചതുള്‍പ്പടെയുള്ളവ ഈ സമിതിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നു. ഓരോ അംഗത്തിന്റെയും വ്യക്തിഗത വൈദഗ്ധ്യവും അനുഭവപരിചയവും കമ്മിറ്റിയുടെ വൈവിധ്യവും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് ഈ സമിതി രൂപീകരിച്ചതെന്ന് ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എല്ലാ കക്ഷികളും രേഖപ്പെടുത്തിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം, ഹര്‍ജിക്കാര്‍ ഊന്നിപ്പറഞ്ഞ വിഷയങ്ങളുടെ സ്വഭാവമനുസരിച്ച് വേര്‍തിരിക്കാന്‍ കഴിഞ്ഞുവെന്ന് ബെഞ്ച് പറഞ്ഞു. പൊലീസ് അധികാരികളും മറ്റ് ഏജന്‍സികളും പ്രതിഷേധക്കാര്‍ക്കെതിരെ അമിതമായ ബലപ്രയോഗവും അക്രമവും മതിയായ മുന്നറിയിപ്പോ നിര്‍ദേശമോ ഇല്ലാതെ പെല്ലറ്റ് തോക്കുകള്‍, ഇലക്ട്രിക് ബാറ്റണ്‍, ലാത്തി ചാര്‍ജ്, കണ്ണീര്‍ വാതകം എന്നിവ വിന്യസിക്കുന്നത് ഉള്‍പ്പെടെ, ഗുരുതരമായ ശാരീരിക പരിക്കുകള്‍ വരുത്തി. അവയില്‍ ചിലത് വളരെ ഗുരുതര സ്വഭാവമുള്ളതാണെന്ന് ആരോപിക്കപ്പെടുന്നു. പൊലീസിന്റെ ഇത്തരം ആക്രമണ നടപടികള്‍ ഇത്തരം സാഹചര്യങ്ങളില്‍ ചോദ്യം ചെയ്യപ്പെടുന്നു.
ജനക്കൂട്ട നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും അറസ്റ്റ് ചെയ്യല്‍ നടപടികളിലും ഡ്യൂട്ടി സമയങ്ങളിലും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ശരിയായ യൂണിഫോമുകളും നെയിംപ്ലേറ്റുകളും അനുവദിച്ചിട്ടുള്ള ഡ്രസ്‌കോഡും ശരിയായ രീതിയില്‍ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത കമ്മിറ്റി പരിഗണിക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ സമീപിച്ച രീതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചും വിലയിരുത്തും. പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ സ്വകാര്യതയ്ക്കും സ്വതന്ത്രമായി ഒത്തുചേരാനുമുള്ള അവകാശങ്ങളുമായി ഈ സംഭവം എത്രത്തോളം പൊരുത്തപ്പെടുന്നുണ്ടെന്നതും തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ബെഞ്ച് പറഞ്ഞു.
വനിതാ പ്രതിഷേധക്കാര്‍ക്കെതിരെ ലക്ഷ്യമിട്ടുള്ള അക്രമം, പീഡനം, ലൈംഗികാതിക്രമം തുടങ്ങിയ ആരോപണങ്ങള്‍ കമ്മിറ്റി പരിശോധിക്കുമെന്നും ആരോപണങ്ങളുടെ ഗൗരവവും സംവേദനക്ഷമതയും കണക്കിലെടുക്കുമ്പോള്‍, കേന്ദ്രീകൃതവും വേഗത്തിലുള്ളതുമായ അന്വേഷണം ആവശ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. പൊലീസ് ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള വൈദ്യസഹായവും മറ്റ് ആവശ്യമായ പിന്തുണയും നല്‍കല്‍ എന്നിവയും പ്രസ്താവനയില്‍ ഉള്‍പ്പെടുന്നു.
2023 ലെ ഭാരതീയ ന്യായ സംഹിതയുടെ 152-ാം വകുപ്പ്, സമാധാനപരമായ പ്രതിഷേധങ്ങള്‍, കര്‍ശനമായ ഭരണഘടനാ പരിധികളും സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുന്നത് പാനല്‍ പരിശോധിക്കും. കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ പൊലീസ് സേനയ്ക്കുണ്ടായ പരിക്കുകളും മാനസിക, വൈകാരിക ആഘാതങ്ങള്‍ക്കും തുല്യമായ അംഗീകാരവും പരിഗണനയും അര്‍ഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കക്ഷികള്‍ സമര്‍പ്പിച്ച കാര്യങ്ങളും സമര്‍പ്പിച്ച വാദങ്ങളും പരിഗണിച്ച ശേഷം, മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളും സമിതി നടത്തിയ മെറിറ്റ് വിശകലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു. അനുയോജ്യമെന്ന് തോന്നുന്ന മറ്റ് വിഷയങ്ങളും പരിഗണിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S