ക്രിസ്ത്യന് വിവാഹമോചനത്തില് നിര്ണായക വിധിയുമായി ഹൈക്കോടതി; ഭാര്യക്ക് താമസസ്ഥലത്തെ കോടതിയെ സമീപിക്കാം
Kochi, 20 ഓഗസ്റ്റ് (H.S.) ക്രിസ്ത്യന്‍ വിവാഹമോചന നിയമവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഒരു വിധി പ്രസ്താവിച്ച് കേരള ഹൈക്കോടതി. ഇനി മുതല്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കാന്‍ വിവാഹം നടന്ന സ്ഥലത്തോ ഭര്‍ത്താവ് താമസിക്കുന്ന സ്
kerala high court


Kochi, 20 ഓഗസ്റ്റ് (H.S.)

ക്രിസ്ത്യന്‍ വിവാഹമോചന നിയമവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഒരു വിധി പ്രസ്താവിച്ച് കേരള ഹൈക്കോടതി. ഇനി മുതല്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കാന്‍ വിവാഹം നടന്ന സ്ഥലത്തോ ഭര്‍ത്താവ് താമസിക്കുന്ന സ്ഥലത്തോ പോകേണ്ടതില്ല. ഭാര്യ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ കുടുംബ കോടതിയിലും ഹര്‍ജി നല്‍കാം എന്ന് കോടതി വ്യക്തമാക്കി.

1869-ലെ Divorce Act-ന്റെ വ്യവസ്ഥകള്‍ ഭരണഘടനാപരമായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഈ തീരുമാനം എടുത്തത്. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് ഈ അവകാശം നിഷേധിക്കുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമത്തിലും Special Marriage Act-ലുമുള്ള സമാന അവകാശങ്ങള്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും ലഭിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹിന്ദു വിവാഹ നിയമത്തിലും സ്‌പെഷല്‍ മാര്യേജ് ആക്ടിലും ഭാര്യ താമസിക്കുന്ന സ്ഥലത്ത് ഹര്‍ജി നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും ക്രൈസ്തവര്‍ക്ക് ബാധകമായ 1869ലെ വിവാഹമോചന നിയമത്തില്‍ ഇത്തരമൊരു വ്യവസ്ഥ ഉണ്ടായിരുന്നില്ല. ഇത് വിവേചനപരമാണെന്നും ഒഴിവാക്കേണ്ടതാണെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് ഡോ.എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ.കെ.പ്രീത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

മാനന്തവാടി സ്വദേശിയായ യുവതി നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഭര്‍ത്താവിന്റെ സ്ഥലമായ കാസര്‍കോടായിരുന്നു വിവാഹം. ഭര്‍തൃവീട്ടില്‍ കടുത്ത ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നു വയനാട്ടിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. തുടര്‍ന്ന് കല്‍പറ്റ കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയെങ്കിലും നിയമപ്രകാരം വിവാഹം നടന്നതോ ദമ്പതികള്‍ ഒന്നിച്ച് താമസിച്ചതോ ആയ സ്ഥലത്തെ കോടതിക്കേ അധികാരമുള്ളൂ എന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി അനുവദിച്ചില്ല.

ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ആവശ്യം സിംഗിള്‍ ബെഞ്ചും നിരസിച്ചതിനെ തുടര്‍ന്നാണു ഹര്‍ജിക്കാരി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News