പാക് ഹൈക്കമ്മീഷനുമുന്നിലെ അനധികൃത നിര്മാണം പൊളിച്ചു; തിരിച്ചടിച്ച് ഇന്ത്യ
New delhi, 20 ഓഗസ്റ്റ് (H.S.) ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ബാരിക്കേഡുകള്‍ നീക്കം ചെയ്തതിന് തിരിച്ചടിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് ചുറ്റും അതിര്‍ത്തി ലംഘിച്ച് നിര്‍മിച്ച കെട്ടിടഭാഗങ്ങള
pak high commision


New delhi, 20 ഓഗസ്റ്റ് (H.S.)

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ബാരിക്കേഡുകള്‍ നീക്കം ചെയ്തതിന് തിരിച്ചടിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് ചുറ്റും അതിര്‍ത്തി ലംഘിച്ച് നിര്‍മിച്ച കെട്ടിടഭാഗങ്ങളും സുരക്ഷാ ബാരിക്കേഡുകളും ഇന്ത്യന്‍ അധികൃതര്‍ പൊളിച്ചുനീക്കി. ഹൈക്കമ്മീഷന് അനുവദിച്ചിട്ടുള്ള അതിര്‍ത്തിക്ക് പുറത്തേക്ക് കടന്ന് പണികഴിപ്പിച്ചിരുന്ന താല്‍ക്കാലിക നിര്‍മിതികളാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.

ഹൈക്കമ്മീഷനിലെ വിസ വിഭാഗത്തിന് സമീപമുള്ള ക്യൂ നിയന്ത്രണ സംവിധാനങ്ങളും ഇതോടൊപ്പം നീക്കംചെയ്തിട്ടുണ്ട്. കൂടാതെ, കോമ്പൗണ്ടിന് ചുറ്റുമുണ്ടായിരുന്ന ട്രാഫിക് ബൊള്ളാര്‍ഡുകളും ബാഹ്യ സുരക്ഷാ വലയവും നീക്കംചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ബാരിക്കേഡുകള്‍ പാകിസ്താന്‍ അധികൃതര്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നീക്കംചെയ്തതിനുപിന്നാലെയാണ് ഈ നടപടി.

പൊളിച്ചുനീക്കലിന്റെ ഭാഗമായി സര്‍വീസ് കൗണ്ടറുകള്‍ക്ക് ചുറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പാകിസ്താന്റെ ഔദ്യോഗിക മുദ്രയുള്ള പ്രധാന കവാടത്തിനും മതിലുകള്‍ക്കും മറ്റ് താഴികക്കുടങ്ങള്‍ക്കും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കോമ്പൗണ്ടിന്റെ അതിര്‍ത്തിയിലുള്ള കമ്പിവേലികളും മാറ്റിയിട്ടില്ല.

അടുത്തിടെ കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ നയതന്ത്ര അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ യു.എസ് ചാര്‍ജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധം അറിയിച്ചിരുന്നു.

ബുധനാഴ്ച ശ്രീനഗര്‍ സന്ദര്‍ശിച്ച ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ജമ്മു കശ്മീരിനെ ഇന്ത്യയുടെ പ്രധാന ഭാഗം എന്ന് വിശേഷിപ്പിച്ചിരുന്നു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗോര്‍ ഈ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച പാക്കിസ്ഥാന്‍, ഇസ്ലാമാബാദിലെ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News