Enter your Email Address to subscribe to our newsletters

Ranchi, 20 ഓഗസ്റ്റ് (H.S.)
ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്‍ പരീക്ഷകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. ഈ പരീക്ഷകള്‍ വഴി ജോലി ലഭിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ജെപിഎസ്സി, ജെഎസ്സിസി എന്നിവയിലെ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ 22 പരീക്ഷകള്‍ റദ്ദാക്കിയത്. തീരുമാനം തിരിച്ചടിയായ ഉദ്യോഗാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
പരാതി ഉയര്‍ന്ന എല്ലാ വിവാദ പരീക്ഷകളും റദ്ദാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. വിവാദ ഏജന്‍സിയായ ടിഎസ്ആര്‍ ഡേറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് 2014 മുതല്‍ നടത്തിയ എല്ലാ പരീക്ഷകളും പരിശോധിക്കാനും തീരുമാനിച്ചിരുന്നു. പരീക്ഷാ പരിഷ്‌കരണത്തിന് മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അമിതാഭ് കൗശല്‍ അധ്യക്ഷനായി സമിതിയെയും പ്രഖ്യാപിച്ചു.
എന്നാല്‍, ജാര്‍ഖണ്ഡ് സര്‍ക്കാരിനെ കാത്തിരിക്കുന്നത് പുതിയ പ്രതിസന്ധിയാണ്. സമരക്കാരുടെ ആവശ്യപ്രകാരം സംസ്ഥാനത്തു നേരത്തേ നടന്ന പല പരീക്ഷകളും റദ്ദാക്കപ്പെടുന്നതോടെ 2000ല്‍പരം ജീവനക്കാരുടെ ജോലിയും തുലാസിലാണ്. ഒരുവിഭാഗം ജീവനക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ജെഎസ്എസ്എസി-കോമണ്‍ ഗ്രാജ്വേറ്റ് ലവല്‍ (സിജിഎല്‍) പരീക്ഷയും ടിഎസ്ആര്‍ ഡേറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് നേരത്തേ നടത്തിയ പരീക്ഷകളും റദ്ദാക്കുമെന്നാണു മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രഖ്യാപിച്ചത്. ഇതോടെ ഈ പരീക്ഷകളെഴുതി ജോലി നേടിയവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്.
---------------
Hindusthan Samachar / Sreejith S