'ഖലീഫ ദി ലെഗസി'; റിലീസ് ദിനത്തില് 'ഖലീഫ'യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു
Kochi, 20 ഓഗസ്റ്റ് (H.S.) പൃഥ്വിരാജ് - വൈശാഖ് ചിത്രം ''ഖലീഫ'' തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രദര്‍ശനം തുടരുന്നതിനിടെ രണ്ടാം ഭാഗമായ ''ഖലീഫ ദി ലെഗസി''യുടെ പ്രഖ്യാപനവും അണിയറപ്രവര്‍ത്തകര്‍ നടത്തി. പൃഥ്വിരാജിന്റെ മാസും ആക്ഷനും പഞ്ച
khaleefa


Kochi, 20 ഓഗസ്റ്റ് (H.S.)

പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ' തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രദര്‍ശനം തുടരുന്നതിനിടെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യുടെ പ്രഖ്യാപനവും അണിയറപ്രവര്‍ത്തകര്‍ നടത്തി. പൃഥ്വിരാജിന്റെ മാസും ആക്ഷനും പഞ്ച് ഡയലോഗും ജേക്‌സ് ബിജോയിയുടെ കിടിലന്‍ സംഗീത സംവിധാനവും ചിത്രത്തെ വെറെ റേഞ്ചിലേക്കാണ് എത്തിച്ചിരിക്കുന്നത്. സിനിമ കണ്ടവരെല്ലാം പോസിറ്റീവ് റെസ്‌പോണ്‍സാണ് നല്‍കുന്നത്. പൃഥ്വിരാജിന്റെ വ്യത്യസ്ത ലുക്കും മോഹന്‍ലാലിന്റെ ഗസ്റ്റ് റോളും പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തില്‍ മറ്റ് സസ്‌പെന്‍സ് കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ആഘോഷമാക്കാനായി ഈ ഓണത്തിന് നല്ലൊരു വിരുന്ന് തന്നെയാണ് വൈശാഖ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ആക്ഷന്‍ പരിവേഷത്തോടൊപ്പം വൈശാഖിന്റെ ട്രേഡ്മാര്‍ക്ക് മാസ് പാക്കേജ് സംവിധാനവും ചേര്‍ന്നതോടെ സിനിമ ബോക്‌സ് ഓഫീസ് കയ്യടക്കുമെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിംഗും സിനിമയുടെ ആവേശത്തിന് മാറ്റ് കൂട്ടുന്നുണ്ട്.

നിഴലായി കൂടെ നടന്ന സുഹൃത്ത് സമദിനെ സഹോദരിയുടെ വിവാഹത്തിന് തൊട്ടടുത്ത ദിവസം അമീര്‍ അലി കസ്റ്റംസിന് ഒറ്റിക്കൊടുക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. കസ്റ്റംസിന്റെ കസ്റ്റഡിയിലിരുന്ന് സമദ് അമീര്‍ അലിയുടെ കഥ പറയുകയാണ് കഥാസഞ്ചാരം. ഇന്ത്യയില്‍ കോഫെപോസെ നിയമമുണ്ടാക്കാന്‍ കാരണക്കാരനായ സ്വര്‍ണക്കള്ളക്കടത്തുകാരന്‍ മാമ്പറത്ത് അഹമ്മദ് ആലിയുടെ പിന്‍തലമുറക്കാരുടെ കഥയാണ് ഖലീഫ. പതിനാറാം വയസ്സില്‍ പിതാവിനെ അവസാനമായി കണ്ട അഹമ്മദ് ആലിയുടെ മകന്‍ ജീവിതത്തില്‍ ഒരിക്കലും സ്വര്‍ണക്കടത്ത് നടത്തില്ലെന്ന് തീരുമാനിച്ചാണ് ജീവിക്കുന്നത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന്, അയാള്‍ ശിക്ഷിക്കപ്പെടുന്നു. വേട്ടയാടിയ ജീവിതം തിരികെപ്പിടിക്കാന്‍ അയാള്‍ വീണ്ടും സ്വര്‍ണക്കടത്തിന് ഇറങ്ങുകയാണ്. പിന്നീട് കുടുംബത്തിനു വേണ്ടി പോരാട്ടത്തിന് ഇറങ്ങുന്ന മാമ്പറത്ത് ആമിര്‍ അലി എങ്ങനെ കണക്കുകള്‍ എണ്ണിയെണ്ണി തീര്‍ക്കുന്നുവെന്നാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യില്‍ എന്താണ് കഥാഗതി, ആരൊക്കെയാണ് കഥാപാത്രങ്ങള്‍ എന്നിങ്ങനെ ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു.

ജിനു ഇന്നോവേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും ജിനു എബ്രഹാമാണ് വഹിച്ചത്. സൂരജ് കുമാര്‍, ശ്രീലാല്‍ സൂരപാണി, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. മാളവിക ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, രണ്‍ജി പണിക്കര്‍, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ഷൈന്‍ വര്‍ഗീസ്, ആനന്ദ് മന്മഥന്‍, ഡോണ്‍ മൈക്കിള്‍, മോഹിനി, കൈറാ, മാസ്റ്റര്‍ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓരോ കഥാപാത്രങ്ങളും ചിത്രത്തിന്റെ കഥാഗതിയോട് ചേര്‍ന്നുനിന്ന് മികച്ചതാക്കി. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ട്രെയിലറിന്റെ അവസാനത്തില്‍ കാണിച്ചത് മോഹന്‍ലാലിനെയാണോ എന്ന് പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ചിത്രത്തിന്റെതായ് നേരത്തെ പുറത്തുവിട്ട് വാര്‍ത്തകളില്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലിയായി മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്കാരണത്താല്‍ പൃഥ്വിരാജിനോടൊപ്പം മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലിനെയും പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ 'ഖലീഫ' കാണാനെത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News