മുല്ലപ്പെരിയാറില് പുതിയ ഡാം വേണം, ചിലവ് വഹിക്കാമെന്ന് മുഖ്യമന്ത്രി സതീശന്; ജലനിരപ്പ് ഉയര്ത്തണമെന്ന് വിജയ്
Chennai, 20 ഓഗസ്റ്റ് (H.S.) മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിലാണ
Mullaperiyar


Chennai, 20 ഓഗസ്റ്റ് (H.S.)

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിലാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. . മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം. നിര്‍മ്മാണത്തിന്റെ മുഴുവന്‍ ചിലവും കേരളം വഹിക്കും. ഡാം എവിടെ നിര്‍മ്മിക്കണമെന്ന് തമിഴ്‌നാടിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം ഇതാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്ന് തമിഴ്‌നാട് ആവര്‍ത്തിച്ചു. ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി സി.ജോസഫ് വിജയ് പറഞ്ഞു. എന്നാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ആവശ്യമായ ജലം ലഭിക്കുകയുള്ളൂ. മറ്റ് ചര്‍ച്ചകള്‍ക്കില്ലെന്നും വിജയ് യോഗത്തില്‍ വ്യക്തമാക്കി. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടിയ അവസ്ഥയിലാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തലില്‍ കേരളത്തിന്റെ 'തടസ്സ മനോഭാവത്തിനെതിരെ' തമിഴ്‌നാട് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വീഴ്ചകള്‍ നിരത്തിയാണു തമിഴ്‌നാട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സുരക്ഷയ്ക്കായി ബേബി ഡാമിന്റെയും എര്‍ത്ത് ഡാമിന്റെയും അറ്റകുറ്റപ്പണികള്‍ നടത്താനും പ്രധാന അണക്കെട്ടിന്റെ ഗ്രൗട്ടിങ് നടത്താനും കേരളം സഹകരിച്ചില്ലെന്നു തമിഴ്‌നാട് ആരോപിക്കുന്നു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനും തുടര്‍ന്ന് അണക്കെട്ട് ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കാനും അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനു കേരള സര്‍ക്കാര്‍ തടസ്സംനില്‍ക്കുന്നതായും പരാതിയുണ്ട്. ബേബി ഡാം ബലപ്പെടുത്തുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി സമീപത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കേരളം അനുമതി നല്‍കിയില്ല. വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കുന്നതിനു കേരളം ആവശ്യപ്പെട്ട തുക നല്‍കാന്‍ തയാറായിട്ടും റോഡ് അറ്റകുറ്റപ്പണി ആരംഭിക്കാന്‍ തടസ്സം നില്‍ക്കുന്നു.

മഴ, പ്രളയ വിവരങ്ങള്‍ തത്സമയം പങ്കുവയ്ക്കാന്‍ തയാറാകുന്നില്ലെന്നും തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചു. 2014 മേയ് 7ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രകാരം അണക്കെട്ട് സുരക്ഷിതമാണെന്നു കണ്ടെത്തുകയും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ബജറ്റിലൂടെ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുമെന്നു ടിവികെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.

---------------

Hindusthan Samachar / Sreejith S


Latest News