Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: കേരളത്തിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അരി മില്ലുടമകള്‍ സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് ഉറപ്പുനല്‍കി.
കാലങ്ങളായി കുടിശികയുള്ള കൈകാര്യച്ചെലവുകളും മില്ലിംഗ് ചാര്‍ജുകളും വര്‍ധിപ്പിച്ചു നല്‍കുന്നത് ആലോചനയിലുണ്ട്. മുന്‍കാലങ്ങളില്‍ ഒടിആര്‍ വ്യത്യാസം മൂലം മില്ലുടമകള്‍ക്ക് സംഭവിച്ച സാമ്പത്തിക നഷ്ടത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയില്‍ 63 കോടിരൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്.
ഇത് വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
ജി.എസ്.ടി. ബാധ്യത സപ്ളൈകോ ഏറ്റെടുക്കുന്നത് പരിശോധിക്കും. പൊതുവിതരണത്തിനു അരിയുല്‍പാദനത്തിന്‍െ്റ എല്ലാ ഘട്ടങ്ങളിലും ജിഎസ്ടി ഇടാക്കുന്നതിനെതിരേ കേന്ദ്ര ജിഎസ്ടി കൗണ്‍സിലിനെ അറിയിക്കും. 5 ശതമാനം ഒഴിച്ചുള്ളതില്‍ ജിഎസ്ടി ഒഴിവാക്കാനാവും. കുടിശിക കേസുകളില്‍ അപ്പീല്‍ വിധിവരെ നടപടിയെടുക്കില്ല.
ഗതാഗതക്കൂലി 3 വര്‍ഷം കൂടുമ്പോള്‍ പരിഷ്‌കരിക്കാറുണ്ട്. ഈമാസം കാലാവധി കഴിയുന്നതിനാല്‍ വിഷയം പരിഗണിക്കും. മില്ലില്‍ തന്നെ അരി സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ 5 ഇടങ്ങള്‍ ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിന്‍െ്റ വാടകയും ഗതാഗതക്കൂലിയും സര്‍ക്കാര്‍ വഹിക്കും.
ഔട്ട് ടേണ്‍ റേഷ്യോ (ഒടിആര്‍) പുനഃക്രമീകരിക്കുന്ന കാര്യം കേന്ദ്രത്തിന്‍െ്റ ശ്രദ്ധയില്‍പെടുത്തും. നിലവില്‍ പാലക്കാട് 68 കിലോയും മറ്റു ജില്ലകളില്‍ 66.5 കിലോയുമാണ്. കേന്ദ്രമാണ് ഇക്കാര്യത്തല്‍ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു
---------------
Hindusthan Samachar / Sreejith S