Enter your Email Address to subscribe to our newsletters

Kochi, 21 ഓഗസ്റ്റ് (H.S.)
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഹലോ ഡിയര്‍ എന്നു പേരിട്ടു. യുവതലമുറക്കാരുടെ ഹരമായി മാറിയിരിക്കുന്ന സംഗീത് പ്രതാപും , മമിതാ ബൈജുവും കേന്ദ്ര കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇരുവരുടേയും കൗതുകകരമായ ഫസ്റ്റ് ലുക്കോടെയാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുന്നത്.
പൂര്‍ണ്ണമായും റൊമാന്റിക്ക് കോമഡി ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഹലോ ഡിയര്‍. ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിലൂടെ
യൂത്തിന്റെ വികാര വിചാരങ്ങള്‍ക്കനു സരിച്ചാണ് ചിത്രത്തിന്റെ കഥാ പുരോഗതി. വന്‍ വിജയം നേടിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , മെജോ പത്രോസിന്റെ പടവുകള്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ച ഡിനോയ് പൗലോസ് ഈ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍ സിന്റെ ഇരുപതാമത്യ ചിത്രം കൂടിയാണ് ഹലോ ഡിയര്‍.
ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി വരുന്നതിനിടയിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.
ഇനി ഏതാനും ദിവസ്സങ്ങളുടെ ചിത്രീകരണം മാത്രമേ ബാക്കിയുള്ളൂ ....
ഓണത്തിനു ശേഷം
അതു പൂര്‍ത്തിയാകും..
ഇതോടൊപ്പം
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ തരുണ്‍ മൂര്‍ത്തി - മോഹന്‍ലാല്‍ ചിത്രമായ അതിമനോഹരവും ചിത്രീകരണം സമാപനത്തിന്റെ വക്കിലെത്തിയിരി
ക്കുന്നു.. ചിത്രം കിസ്മസ്സിന് പ്രദര്‍ശനത്തി
നെത്തും.
: സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവര്‍ക്കു പുറമേ സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു.
ഇവര്‍ക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം - അഖില്‍ ജോര്‍ജ്
എഡിറ്റിംഗ് - ചമന്‍ ചാക്കോ.
കലാ സംവിധാനം - നിമിഷ് എം. താനൂര്‍..
മേക്കപ്പ് - റോണക്‌സ് സേവ്യര്‍ .
കോസ്റ്റിയും ഡിസൈന്‍-
മഷര്‍ ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍.
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - അശ്വിന്‍ മോഹന്‍, വിഷ്ണു വൈശാഖ്, വിഷ്ണു രവി.
സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം.
സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്.
ഫിനാന്‍സ് കണ്‍ട്രോളര്‍-ശിവകുമാര്‍ പെരുമുണ്ട.
എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്.
കോ പ്രൊഡ്യൂസര്‍-അരുണ്‍ ഡി. ജോസ്
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിനോദ് വേണുഗോപാല്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശ്രീക്കുട്ടന്‍.
കൊച്ചിയില്‍ ചിത്രീകരണം പൂര്‍ത്തിയാകുന്ന ഈ ചിത്രം
സെന്‍ട്രല്‍ പിക്‌ച്ചേര്‍സ് പ്രദര്‍ശനത്തിനെത്തിക്കുന്നു
---------------
Hindusthan Samachar / Sreejith S