ടോക്സിക് സിനിമയുടെ പ്രീ-റിലീസ് പരിപാടിക്കിടെ അപകടം.
Hyderabad , 23 ഓഗസ്റ്റ് (H.S.) പാൻ ഇന്ത്യ താരം യഷിൻ്റെ ടോക്സിക് സിനിമയുടെ പ്രീ-റിലീസ് പരിപാടിക്കിടെ അപകടം. ഹൈദരാബാദിലെ മല്ലറെഡി യൂണിവേഴ്സിറ്റിയില് ഇന്ന് രാവിലെയാണ് സംഭവം. വേദിക്ക് സമീപം ഒരുക്കിയിരുന്ന വലിയ സ്പീക്കർ സിസ്റ്റവും ഫ്ലഡ് ലൈറ്റുകളും താഴേ
TOXIC MOVIE PRE RELEASE EVENT


Hyderabad , 23 ഓഗസ്റ്റ് (H.S.)

പാൻ ഇന്ത്യ താരം യഷിൻ്റെ ടോക്സിക് സിനിമയുടെ പ്രീ-റിലീസ് പരിപാടിക്കിടെ അപകടം. ഹൈദരാബാദിലെ മല്ലറെഡി യൂണിവേഴ്സിറ്റിയില് ഇന്ന് രാവിലെയാണ് സംഭവം. വേദിക്ക് സമീപം ഒരുക്കിയിരുന്ന വലിയ സ്പീക്കർ സിസ്റ്റവും ഫ്ലഡ് ലൈറ്റുകളും താഴേക്ക് പതിച്ചാണ് അപകടം. രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.

പരിക്കേറ്റ രണ്ട് വിദ്യാർഥികളെയും ഉടന് തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അവർ സുരക്ഷിതരാണെന്നും ഗുരുതരമായ പരിക്കുകളില്ലെന്നും ആശുപത്രി അധികൃതര് സ്ഥിരീകരിച്ചു. സംഭവത്തില് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രത്തിൻ്റെ പ്രി റിലീസിന് വമ്പന് ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഇതിതിടെ വേദിക്ക് സമീപം ഒരുക്കിയിരുന്ന വലിയ സ്പീക്കർ സിസ്റ്റം നിലംപൊത്തുകയായിരുന്നു. ഒപ്പം പ്രദേശത്ത് സജ്ജീകരിച്ചിരുന്ന ഫ്ലഡ് ലൈറ്റുകളും താഴേക്ക് പതിച്ചു. ഇതോടെ വിദ്യാര്ഥികള് ഇതിനടിയില് പെടുകയായിരുന്നു.

തെലുഗു പ്രേക്ഷകർക്ക് നന്ദി അറിയിച്ച് യഷ്

ഈ അപകടം ഒഴികെ പ്രീ-ഇവൻ്റ് സുഗമമായി നടന്നു. ടോക്സിക് മൂവി ഒരു പുതിയ ട്രെൻഡ് സൃഷ്ടിച്ചുകൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുമെന്ന് നായകൻ യഷ് പറഞ്ഞു. സിനിമയെ അധികം ഗൗരവമായി കാണരുതെന്നും യുവാക്കളോടുള്ള തൻ്റെ അഭ്യര്ഥനയാണെന്നും അദ്ദേഹം പറഞ്ഞു. 'കെജിഎഫിനോട്' ജനങ്ങള് കാണിച്ച സ്നേഹത്തിന് അദ്ദേഹം ന്നദി അറിയിച്ചു.

തെലുങ്ക് പ്രേക്ഷകർക്ക് നന്ദി. 'കെജിഎഫിനോട്' നിങ്ങൾ കാണിച്ച സ്നേഹം ഇന്ത്യൻ സിനിമാ വ്യവസായത്തിലെ എല്ലാവർക്കും വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. സത്യസന്ധതയോടും അഭിനിവേശത്തോടും കൂടി ആരെങ്കിലും കഠിനാധ്വാനം ചെയ്താൽ, പ്രേക്ഷകർ എപ്പോഴും അവരെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇവിടെ സിനിമകൾക്ക് അതിരുകളില്ല. ഭാഷാ വ്യത്യാസമില്ല. മനുഷ്യത്വം, സ്നേഹം, സത്യസന്ധത എന്നിവയെല്ലാം മറികടക്കുമെന്ന് അവർ കാണിച്ചുതന്നു. ഇനി നമ്മളെല്ലാം ഒരു സിനിമയാണ്, ഇന്ത്യൻ സിനിമ. താമസിയാതെ നാമെല്ലാവരും അഭിമാനത്തോടെ ഇന്ത്യൻ സിനിമയെ ലോക ഭൂപടത്തിൽ ഉൾപ്പെടുത്തും യഷ് വ്യക്തമാക്കി.

തിരുവോണ ദിനത്തില് റിലീസ്

മലയാളി സംവിധായിക ഗീതു മോഹന്ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ പുറത്തെത്തിയ പ്രൊമോഷണല് മെറ്റീരിയലുകളൊക്കെ പ്രേക്ഷകര്ക്കിടയില് ചര്ച്ചയായിരുന്നു. റിലീസ് പലകുറി മാറ്റിവെക്കപ്പെട്ട ചിത്രം ഒടുവില് തിയേറ്ററുകളിലെത്തുന്നത് തിരുവോണ ദിനമായ 26 നാണ്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബിംഗ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News