Enter your Email Address to subscribe to our newsletters

New delhi, 24 ഓഗസ്റ്റ് (H.S.)
അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ് റിപ്പോര്ട്ട് ചെയ്തതിന് പിന്നാലെ വേട്ടയാടുന്നു എന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച് മാധ്യമപ്രവര്‍ത്തകന്‍. വ്യാജ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ആരോപിച്ച് ഗാസിയാബാദ് പൊലീസിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. . റോഡ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെതിരെയാണ് ഇദ്ദേഹം രംഗത്ത് എത്തിയത്. അഭിഷേക് ഉപാധ്യായയാണ് കോടതയില്‍ ഹര്‍ജി നല്‍കിയത
്.
രാമക്ഷേത്രത്തിലെ സംഭാവനകള്‍ കൈകാര്യം ചെയ്തതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഇദ്ദേഹം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു റോഡ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചു മാധ്യമപ്രവര്‍ത്തകനെതിരെ ഗാസിയാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
'എനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഉപദ്രവിക്കാനുള്ള ശ്രമമാണിത്' അഭിഷേക് ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ അവകാശപ്പെട്ടു. അതേസമയം എഫ്ഐആറിന്റെ പകര്‍പ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും സംഭവം നടന്ന സ്ഥലത്തെ കടകളിലെ സിസിടവി ദൃശ്യങ്ങള്‍ ഇല്ലാതാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എഫ്ഐആര്‍ റദ്ദാക്കണമെന്നും ഇല്ലെങ്കില്‍ അന്വേഷണം ഉത്തര്‍പ്രദേശ് പൊലീസിന് പുറമെയുള്ള ഒരു സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. കേസ് വൈകിപ്പിച്ചാല്‍ തന്നെ ആരെങ്കിലും ശാരീരകമായി ഉപദ്രവിച്ചേക്കാമെന്ന ഭയമുണ്ട്. അലഹബാദിലെ ഹൈക്കോടതിയെ നിലവില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അഭിഷേക് ഉപാധ്യായ കോടതിയില്‍ പറഞ്ഞു. അതേസമയം അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ഫയലും മറ്റും അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമാറാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ പറയുന്നു. അഴിമതി റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോപിച്ചാണ് പൊലീസ് മാധ്യമപ്രവര്‍ത്തകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റോഡില്‍ വച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടുവെന്നും ആരോപിച്ചാണ് കേസ്. ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള വ്യക്തി കൂടിയാണ് അഭിഷേക് ഉപാധ്യായ.
പൊലീസ് അറസ്റ്റ് ചെയ്യാനായിരിക്കും തന്റെ വസിതിയില്‍ എത്തിയതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ആരോപണവിധേയമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം ഗാസിയാബാദ് പൊലീസിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ അഴിമതിയും ഉപാധ്യായ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S