Enter your Email Address to subscribe to our newsletters

New delhi, 24 ഓഗസ്റ്റ് (H.S.)
ജാര്‍ഖണ്ഡ് പരീക്ഷാക്രക്കേടില്‍ നടപടി തുടങ്ങി സുപ്രീം കോടതി. കമ്പൈന്‍ഡ് സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുല്‌ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടപെട്ടത്.. സിബിഐ സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ഇന്ത്യാ യൂണിയന്‍, ജാര്‍ഖണ്ഡ് സര്‍ക്കാര്‍, ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്നിവരില്‍ നിന്ന് മറുപടി തേടി. ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനന്‍ കുമാര്‍ മിശ്ര, ഹര്‍ജിയില്‍ സിബിഐ അന്വേഷണമോ കോടതിയിലെ മുന്‍ ജഡ്ജിയുടെ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് വാദിച്ചു. അഭിഭാഷകന്‍ സത്യം സിംഗ് രാജ്പുത് മുഖേന ആക്ടിവിസ്റ്റ് ഹരിശരണ്‍ ദേവ്ഗണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
'2026 ഏപ്രില്‍ 19-ന് ആര്‍ട്ടിക്കിള്‍ നമ്പര്‍ 01/2026 പ്രകാരം പ്രതിഭാഗം നമ്പര്‍ 2 ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ ജാര്‍ഖണ്ഡ് കമ്പൈന്‍ഡ് സിവില്‍ സര്‍വീസസ് പ്രിലിമിനറി മത്സര പരീക്ഷ 2025-ന്റെ സമഗ്രത, ന്യായം, സുതാര്യത, വിശ്വാസ്യത എന്നിവയെക്കുറിച്ചുള്ള ഗൗരവമേറിയതും പ്രധാനപ്പെട്ട പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഈ കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഇപ്പോഴത്തെ റിട്ട് ഹര്‍ജി പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സമര്‍പ്പിക്കുന്നു,' എന്ന് ഹര്‍ജിയില്‍ പറയുന്നു.
സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയിലെ (2026) ജനറല്‍ സ്റ്റഡീസ് പേപ്പര്‍-1 ലെ 8 ചോദ്യങ്ങളിലെ വസ്തുതാപരമായ പിഴവുകളും ഉത്തരസൂചികയിലെ വൈരുദ്ധ്യങ്ങളും ചോദ്യം ചെയ്ത് ഉദ്യോഗാര്‍ഥികള്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ (CAT) സമീപിച്ചിരുന്നു. നെഗറ്റീവ് മാര്‍ക്കിങ് അടക്കം 16-ല്‍ധികം മാര്‍ക്കുകളെ ഇത് ബാധിക്കാമെന്നും കട്ട് ഓഫ് നിശ്ചയിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ (ജെപിഎസ്സി) നടത്തിയ മത്സര പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് പേരെ സിഐഡി അറസ്റ്റ് ചെയ്തിരുന്നു. ജെപിഎസ്സി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ശ്വേത കുമാരി ഗുപ്ത ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിയിലെ ഉദ്യോഗസ്ഥരും അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിരുന്നു.
പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായതോടെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സിഐഡി അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ജൂലൈ 21-ന് റാഞ്ചി പൊലീസിന്റെ സഹായത്തോടെ സിഐഡിയുടെ പ്രത്യേക സംഘം വന്‍ പരിശോധന നടത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S