നേപ്പാളിലെ മിന്നല് പ്രളയത്തില് കുടുങ്ങി 36 അംഗ മലയാളി സംഘം, ഇടപെട്ട് മുഖ്യമന്ത്രി
Thiruvananthapuram , 26 ഓഗസ്റ്റ് (H.S.) നേപ്പാളിലുണ്ടായ ശക്തമായ മിന്നല് പ്രളയത്തില് കാഞ്ഞങ്ങാട് മുൻ എസ് ഐ. പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘവും അപകടമേഖലയില് കുടുങ്ങി. കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികള് ഉള്പ്പെട
Nepal Flood


Thiruvananthapuram , 26 ഓഗസ്റ്റ് (H.S.)

നേപ്പാളിലുണ്ടായ ശക്തമായ മിന്നല് പ്രളയത്തില് കാഞ്ഞങ്ങാട് മുൻ എസ് ഐ. പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘവും അപകടമേഖലയില് കുടുങ്ങി.

കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികള് ഉള്പ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. പ്രളയത്തില് കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികള് സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകള് നടത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.

ഹെല്പ്പ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി

അപകടത്തില്പ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനങ്ങള് ഏകോപിപ്പിക്കാനുമായി നേപ്പാള് സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെല്പ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്. നേപ്പാള് ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങള് കൂടുതല് ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

മിന്നല് പ്രളയത്തില് വ്യാപക നാശം

അതേസമയം നേപ്പാളില് ഉണ്ടായ മിന്നല് പ്രളയത്തില് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രളയത്തില് മരണം 22 ആയി ഉയർന്നതിനൊപ്പം 384 പേരെ കാണാതാവുകയും ചെയ്തു. ഇതില് 105 പേർ ഇന്ത്യക്കാരാണ്. കാണാതായവരില് 32 പോലീസുകാരും 25 തീർത്ഥാടകരും ഉള്പ്പെടുന്നു. നേപ്പാള് ടൂറിസം ബോർഡിന്റെ കണക്കുകള് പ്രകാരം പ്രളയബാധിത മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി നിലവില് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതിനിടെ അപകടത്തില്പ്പെട്ട 12 പേരെ ഹെലികോപ്റ്ററില് സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം ഏറ്റവും കനത്ത നാശനഷ്ടം വിതച്ചത്. നിരവധിയായ ഗ്രാമങ്ങള്, മാർക്കറ്റുകള്, ജലസേചന പദ്ധതികള് എന്നിവ പ്രളയജലത്തില് ഒഴുകിപ്പോയി. ഗതാഗത ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ട രീതിയില് റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങള്ക്ക് കേടുപാടുകള് സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. നേപ്പാളില് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില് രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News