തമിഴ്നാട് നിയമസഭയിൽ 2026-27 സാമ്പത്തിക വർഷത്തെ കാർഷിക ബജറ്റ് അവതരിപ്പിച്ചു
Chennai , 06 ഓഗസ്റ്റ് (H.S.) തമിഴ്നാട് നിയമസഭയിൽ 2026-27 സാമ്പത്തിക വർഷത്തെ കാർഷിക ബജറ്റ് അവതരിപ്പിച്ചു. കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് സുപ്രധാന അവാര്ഡുകളാണ് കൃഷിമന്ത്രി ആർ വിനോദ് അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനം. കാർഷിക മേഖലയുടെ
Chennai CM


Chennai , 06 ഓഗസ്റ്റ് (H.S.)

തമിഴ്നാട് നിയമസഭയിൽ 2026-27 സാമ്പത്തിക വർഷത്തെ കാർഷിക ബജറ്റ് അവതരിപ്പിച്ചു. കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് സുപ്രധാന അവാര്ഡുകളാണ് കൃഷിമന്ത്രി ആർ വിനോദ് അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനം. കാർഷിക മേഖലയുടെയും കർഷകരുടെയും ക്ഷേമത്തിനായി നിരവധി പുതിയ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മണ്ണ്, വനം എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള തമിഴ്നാട് മണ്ണ് സംരക്ഷണ മിഷൻ ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിന് പുറമെ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കർഷക ആപ്പ്, പയറുവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും സ്വയംപര്യാപ്തതാ മിഷൻ, തമിഴ്നാട് ചെറുകിട ധാന്യ മിഷൻ എന്നിവയും ബജറ്റിലുണ്ട്. ചോളം ഉത്പാദന വികസന പദ്ധതി, കാർഷിക വനവത്കരണ പദ്ധതി, അംബേദ്കർ കാർഷിക സഹായ പദ്ധതി, വിത്ത് കരിമ്പ് സബ്സിഡി തുടങ്ങി നിരവധി സുപ്രധാന പ്രഖ്യാപനങ്ങളും ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കർഷകർക്കായി മൂന്ന് അവാര്ഡുകള്

കർഷകരെ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ബജറ്റിൽ മൂന്ന് സുപ്രധാന അവാര്ഡുകള് പ്രഖ്യാപിച്ചത്. മക്കൾ സേവകർ അഞ്ചലൈ അമ്മാൾ പുരസ്കാരം, വെട്രി വ്യവസായി പുരസ്കാരം, നമ്മാഴ്വാർ പുരസ്കാരം എന്നിവയാണ് കർഷകർക്കായി നൽകുന്നത്.

മക്കൾ സേവകർ അഞ്ചലൈ അമ്മാൾ പുരസ്കാരംചെറുകിട, നാമമാത്ര കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ വിളവ് മത്സരങ്ങൾ സംഘടിപ്പിക്കും. 2026-27 വർഷത്തിൽ മക്കൾ സേവകർ അഞ്ചലൈ അമ്മാൾ എന്ന പേരിലാണ് മത്സരം നടക്കുക. ചെറുധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങി 10 വിളകൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ വിള വിഭാഗത്തിലും ഏറ്റവും ഉയർന്ന വിളവ് നേടുന്ന ആദ്യത്തെ മൂന്ന് കർഷകർക്ക് യഥാക്രമം 2.50 ലക്ഷം രൂപ, 1.50 ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക നൽകുക. സംസ്ഥാനത്തെ 30 കർഷകർക്കാണ് ഈ സമ്മാനത്തുക ലഭിക്കുക. ഇതിനായി സംസ്ഥാന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ജില്ലാതല വെട്രി വ്യവസായി പുരസ്കാരംകുറഞ്ഞത് രണ്ട് ഏക്കർ ഭൂമിയിലെങ്കിലും കൃഷി ചെയ്യുന്ന കർഷകരെ അംഗീകരിക്കുന്നതിനാണ് ജില്ലാതലത്തിൽ വെട്രി വ്യവസായി പുരസ്കാരം നൽകുന്നത്. നെല്ല്, ചെറുധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി തുടങ്ങി ഒൻപത് വിളകളിൽ ഏറ്റവും ഉയർന്ന ഉത്പാദനക്ഷമത നേടുന്നവർക്കാണ് പുരസ്കാരം. ഓരോ വിള വിഭാഗത്തിലും ഏറ്റവും ഉയർന്ന വിളവ് നേടുന്ന ആദ്യത്തെ രണ്ട് കർഷകർക്ക് യഥാക്രമം 50,000 രൂപയും 25,000 രൂപയും സമ്മാനമായി നൽകും. സംസ്ഥാനത്തെ 90 കർഷകർക്കാണ് ഈ സമ്മാനത്തുക ലഭിക്കുക. ഇതിനായി സംസ്ഥാന ഫണ്ടിൽ നിന്നും 67.50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്..

സംസ്ഥാനത്ത് ജൈവകൃഷി ജനപ്രിയമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നമ്മാഴ്വാർ പുരസ്കാരം നൽകുന്നത്. 2026-27 വർഷത്തിൽ ജൈവകൃഷി രീതികളിലെ മികവ് അംഗീകരിച്ചുകൊണ്ട് മികച്ച അഞ്ച് ജൈവ കർഷകർക്കാണ് ഈ പുരസ്കാരം സമ്മാനിക്കുക. രണ്ട് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും പ്രശംസാപത്രവുമാണ് പുരസ്കാര ജേതാക്കൾക്ക് ലഭിക്കുക. ഇതിനായി സംസ്ഥാന ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ബജറ്റ് രേഖകളിൽ വ്യക്തമാക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News