രാജ്യവ്യാപകമായി ക്യാമ്പെയ്ന് സിജെപി; സെപ്റ്റംബറില് തുടക്കം
New delhi, 06 ഓഗസ്റ്റ് (H.S.) സിജെപി നേരിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല. പകരം രാജ്യത്തെ ഭരണസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ശക്തമായ ഒരു ''സമ്മര്‍ദ്ദ ഗ്രൂപ്പായി'' പ്രവര്‍ത
abhijith


New delhi, 06 ഓഗസ്റ്റ് (H.S.)

സിജെപി നേരിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല. പകരം രാജ്യത്തെ ഭരണസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ശക്തമായ ഒരു 'സമ്മര്‍ദ്ദ ഗ്രൂപ്പായി' പ്രവര്‍ത്തിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ പൊതുജനങ്ങളുടെ ശബ്ദം സര്‍ക്കാരിലെത്തിക്കാന്‍ 'ക്യാ ബോല്‍തി പബ്ലിക്' എന്ന പേരില്‍ സെപ്റ്റംബര്‍ മുതല്‍ രാജ്യവ്യാപക പ്രചാരണം ആരംഭിക്കുമെന്ന് അഭിജിത് ദീപ്കെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സി.ജെ.പി ഒരു പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ല, മറിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന പ്രഷര്‍ ഗ്രൂപ്പായി നിലകൊള്ളും. ഭരണവര്‍ഗത്തോട് ജനങ്ങള്‍ക്ക് പറയാനുള്ള അഭിപ്രായങ്ങളും പരാതികളും ശേഖരിച്ച് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് 'ക്യാ ബോല്‍തി പബ്ലിക്' പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും നേരെയുള്ള സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകള്‍ക്കെതിരെ തുടര്‍ന്നും ശക്തമായി പോരാടുമെന്നും, ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ വീണ്ടെടുക്കുകയാണ് ഈ പ്രചാരണത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും അഭിജിത് ദീപക് വ്യക്തമാക്കി.

ഇന്ത്യയില്‍ നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഛത്രപതി സംഭാജിനഗറില്‍ നടന്ന സംഘടനയുടെ രണ്ടു ദിവസത്തെ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിലവിലെ രാഷ്ട്രീയ സാഹചര്യവും സ്ഥാപനങ്ങളോടുള്ള ജനങ്ങളുടെ വര്‍ധിച്ചുവരുന്ന അതൃപ്തിയും വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തത്. ഇപ്പോള്‍ സി.ജെ.പി ഒരു പ്രഷര്‍ ഗ്രൂപ്പായി തുടരും, കാരണം ഇന്ത്യയ്ക്ക് ഇപ്പോള്‍ ഏറ്റവും ആവശ്യം അത്തരമൊരു പ്രസ്ഥാനമാണ്.' അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വ്യവസ്ഥ, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങള്‍, അല്ലെങ്കില്‍ ഇലക്ഷന്‍ കമ്മീഷന്‍ എന്നിവയാകട്ടെ, ജനങ്ങള്‍ക്ക് ഈ സ്ഥാപനങ്ങളിലെല്ലാം വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവയിലൊക്കെ നിഷ്പക്ഷതയും ഉത്തരവാദിത്തവും തിരികെ കൊണ്ടുവരാന്‍ ഒരു പൊതുജന പ്രസ്ഥാനത്തിനും സമ്മര്‍ദ്ദത്തിനും മാത്രമേ സാധിക്കൂ. നിലവിലെ രാഷ്ട്രീയ സംവിധാനം വളരെ മോശം അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News