ബലാത്സംഗക്കേസില് തെഹല്ക്ക മുന്എഡിറ്റര് തരുണ് തേജ്പാല് കുറ്റക്കാരന്; ശിക്ഷ ഉടന്
Mumbai, 06 ഓഗസ്റ്റ് (H.S.) സഹപ്രവര്‍ത്തകയെ ബലാത്സംഗ ചെയ്തെന്ന കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരന്‍. ബോംബെ ഹൈക്കോടതിയാണ് തരുണിനെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ തരുണിനെ വെറുതെ വിട്ട വിചാരണ കോടതി വിധി
tharun


Mumbai, 06 ഓഗസ്റ്റ് (H.S.)

സഹപ്രവര്‍ത്തകയെ ബലാത്സംഗ ചെയ്തെന്ന കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരന്‍. ബോംബെ ഹൈക്കോടതിയാണ് തരുണിനെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ തരുണിനെ വെറുതെ വിട്ട വിചാരണ കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. ഗോവ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ആണ് ഹൈക്കോടതി ഉത്തരവ്.

വിധി പ്രസ്താവിക്കുമ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്ന തരുണ്‍ തേജ്പാലിനെ കസ്റ്റഡിയില്‍ എടുത്തു. തേജ്പാലിന്റെ ശിക്ഷ സംബന്ധിച്ച വാദം ഉടന്‍ കോടതി കേള്‍ക്കും. ജസ്റ്റിസുമാരായ നീല ഗോഖലെ, അമിത് സംദെക്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

2013 നവംബര്‍ 7, 8 തീയ്യതികളില്‍ ഗോവയില്‍ വച്ച് തരുണ്‍ തേജ്പാല്‍ ലൈംഗീക അതിക്രമം നടത്തിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ആയിരുന്നു കേസ്. കേസില്‍ 2021 ല്‍ വിചാരണ കോടതി തേജ്പാലിനെ വെറുതെ വിട്ടിരുന്നു. ഇതിന് എതിരെ ഗോവ സര്‍ക്കാര്‍ ആണ് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഗോവ സര്‍ക്കാരിന് വേണ്ടി സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആണ് ഹൈക്കോടതിയില്‍ ഹാജരായത്.

ഹോട്ടലിന്റെ ലിഫ്റ്റില്‍വെച്ച് വനിതാ സഹപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കേസ്. ഗോവയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തരുണിനെ വെറുതെവിട്ടത്. തനിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും ഹര്‍ജികള്‍ തള്ളിയിരുന്നു. തരുണ്‍ തേജ്പാലിനെതിരായ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, എം.ആര്‍. ഷാ, ബി.ആര്‍. ഗവായി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.

---------------

Hindusthan Samachar / Sreejith S


Latest News