Enter your Email Address to subscribe to our newsletters

Mumbai , 07 ഓഗസ്റ്റ് (H.S.)
മുംബൈ: രാജ്യത്തെ യുവജന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) തങ്ങളുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണൽ വർക്കിംഗ് കമ്മിറ്റിയെ (ദേശീയ പ്രവർത്തന സമിതി) പ്രഖ്യാപിച്ചു. പാർട്ടിയുടെ സ്ഥാപകനായ മുപ്പതുകാരൻ അഭിജിത് ദിപ്കെയെ നാഷണൽ കൺവീനറായി തെരഞ്ഞെടുത്തു. സി.ജെ.പി ചീഫ് സ്പോക്സ് പേഴ്സൺ സൗരവ് ദാസ് (27), വക്താവ് അശുതോഷ് റാങ്ക (30) എന്നിവരെ കോ-കൺവീനർമാരായും ചുമതലപ്പെടുത്തി.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള അഭിജിത് ദിപ്കെയുടെ വസതിയിൽ ചേർന്ന രണ്ട് ദിവസത്തെ കോർ ടീം യോഗത്തിന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. പ്രമുഖ ഭാരവാഹികളെ ഉൾപ്പെടുത്തി വിപുലീകരിച്ച പുതിയ ദേശീയ നേതൃത്വ നിരയ്ക്ക് പ്രവർത്തന സമിതി അംഗീകാരം നൽകി.
രാഷ്ട്രീയ പാർട്ടിയാകില്ല; സമ്മർദ്ദ ഗ്രൂപ്പായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ
സി.ജെ.പിയെ ഉടനടിയൊന്നും ഒരു രാഷ്ട്രീയ പാർട്ടിയാക്കി മാറ്റില്ലെന്നും തൃണമൂല തലത്തിൽ പ്രവർത്തിക്കുന്ന ശക്തമായ ഒരു പ്രഷർ ഗ്രൂപ്പായി (സമ്മർദ്ദ ഗ്രൂപ്പ്) സംഘടന നിലകൊള്ളുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. വിദ്യാഭ്യാസം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി രാജ്യത്തെ രാഷ്ട്രീയ ചർച്ചകളുടെ ദിശ മാറ്റാനാണ് സംഘടന ലക്ഷ്യമിടുന്നത്.
അടുത്ത ആറ് മാസത്തിനകം ഇന്ത്യയിലുടനീളം സംസ്ഥാന കോർഡിനേഷൻ കമ്മിറ്റികളും ലോക്സഭാ, സിറ്റി തല കോർഡിനേഷൻ യൂണിറ്റുകളും രൂപീകരിക്കുമെന്ന് എക്സിക്യൂട്ടീവ് പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ രാജ്യത്തെ വടക്ക്, തെക്ക്, കിഴക്ക്, വടക്കുകിഴക്ക്, പടിഞ്ഞാറ് എന്നീ നാല് മേഖലകളിലെ നേതൃത്വ ചുമതലകളും നിശ്ചയിച്ചിട്ടുണ്ട്.
മറ്റ് പ്രധാന ഭാരവാഹികൾ:
-
നാഷണൽ ഓർഗനൈസേഷൻ ഇൻ-ചാർജ്: അജിങ്ക്യ ഷിൻഡെ (35)
-
ഓർഗനൈസേഷൻ കോ-ഇൻ-ചാർജ്: ദീപക് ബല്യാൻ (26)
-
നാഷണൽ സെക്രട്ടറി: ആഫ്രീൻ നവാസ് (34)
-
മീഡിയ ലീഡ്: വിജയ് റെഡ്ഡി മല്ലംഗി (30)
-
ലീഗൽ അഫയേഴ്സ് ലീഡ്: രത്ന സിംഗ് (31)
-
റിസർച്ച് ആൻഡ് പോളിസി ലീഡ്: വൈഷ്ണവി ഗൗർ (29)
-
ടെക്നോളജി ലീഡ്: രോഹൻ ദേശ്പാണ്ഡെ (31)
-
ഫിനാൻസ് ലീഡ്: യോഗേഷ് ഇംഗ്ലെ (33)
'ക്യാ ബോൽതി പബ്ലിക്' പ്രചാരണം ഉടൻ
ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് ഇടപെടുന്നതിനായി അടുത്ത മാസം മുതൽ 'ക്യാ ബോൽതി പബ്ലിക്' (Kya bolti public) എന്ന പേരിൽ രാജ്യവ്യാപകമായി പ്രചാരണ പരിപാടി ആരംഭിക്കുമെന്നും നേതൃത്വം അറിയിച്ചു. വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെ ഭരണകൂടത്തിന് മുന്നിൽ ജനശബ്ദം ഉയർത്താൻ സാധിച്ചിട്ടുണ്ടെന്നും, രാജ്യത്തെ യുവാക്കൾക്ക് തങ്ങളുടെ അവകാശങ്ങൾക്കായി സംസാരിക്കാനുള്ള ആത്മവിശ്വാസം തിരികെ ലഭിച്ചിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അഭിജിത് ദിപ്കെ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K