അമ്മ നടത്തിയ ഇടപെടല് ഫലം ചെയ്തു; വിജയ്യില്നിന്ന് വിവാഹമോചനം വേണ്ടെന്ന് ഭാര്യ സംഗീത
Chennai, 07 ഓഗസ്റ്റ് (H.S.) തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ നിന്ന് പിന്‍മആറി ഭാര്യ സംഗീത സ്വര്‍ണലിംഗം. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സംഗീത വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായി തീരുമാ
Vijay


Chennai, 07 ഓഗസ്റ്റ് (H.S.)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ നിന്ന് പിന്‍മആറി ഭാര്യ സംഗീത സ്വര്‍ണലിംഗം. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സംഗീത വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായി തീരുമാനം അറിയിക്കുകയായിരുന്നു. വിജയിന്റെ രാഷ്ട്രീയ വിജയത്തെ തുടര്‍ന്ന അമ്മ ഇടപെട്ടു നടത്തിയ ശ്രമങ്ങളാണ് വിജയിച്ചതെന്നാണ് വിവരം.

ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തു വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്നു ഇരുവരും ആവശ്യപ്പെട്ടിരുന്നു. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് അടക്കം ആരോപിച്ച് ഫെബ്രുവരിയിലാണ് സംഗീത ഹര്‍ജി നല്‍കിയത്. അതിനിടെ വിജയ്യുടെ കുടുംബം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന തരത്തില്‍ പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. സംഗീത നല്‍കിയ വിവാഹമോചന നോട്ടിസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും സംഗീതയ്ക്കും മക്കള്‍ക്കുമായി 240 കോടി രൂപ ജീവനാംശം നല്‍കാന്‍ വിജയ് ഒരുക്കമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2021 മുതല്‍ ഒരു നടിയുമായി വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നായിരുന്നു സംഗീത ഹര്‍ജിയില്‍ പറഞ്ഞത്. വിലക്കിയിട്ടും ബന്ധം തുടര്‍ന്നെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും പാലിച്ചില്ല. ഇതോടെ താന്‍ മാനസികമായി തകര്‍ന്നെന്ന് സംഗീത പറഞ്ഞു. 5 വര്‍ഷത്തിലേറെയായി വേര്‍പിരിഞ്ഞാണു ജീവിക്കുന്നത്. വിജയ് നടിക്കൊപ്പം വിദേശത്തു പോകാറുണ്ടെന്നും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതു തനിക്കും മക്കള്‍ക്കും അപമാനകരമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 1999ലായിരുന്നു വിജയ് -സംഗീത വിവാഹം. രണ്ടു മക്കളുണ്ട്. വിജയ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. നിയമസഭ നടക്കുന്നതിനാല്‍ സഭയില്‍ ഹാജരായിരുന്നു. വെള്ളിയാഴ്ചകളില്‍, പതിവായി ധരിക്കുന്ന തമിഴ് ശൈലിയിലുള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഇന്ന് വിജയ് സഭയിലെത്തിയത്.

കേവലം ആരാധനയില്‍ നിന്നാണ് വിജയ്-സംഗീത ബന്ധം ആരംഭിക്കുന്നത്. ഒരു കാലത്ത് വിജയ് യുടെ കടുത്ത ആരാധികയായിരുന്നു സംഗീത. 'പൂവേ ഉനക്കാകെ' എന്ന സിനിമ കണ്ടതോടെ ആ ഇഷ്ടം അതിന്റെ പാരമ്യതയിലെത്തി. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന സംഗീത ആരാധ്യപുരുഷനെ കാണാന്‍ വേണ്ടി മാത്രം ഇന്ത്യയിലെത്തി. ചെന്നൈ ഫിലിം സിറ്റിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സംഗീതയുടെ സംസാരവും പെരുമാറ്റവും വിജയ്ക്കും ഇഷ്ടമായി. സംഗീതയുടെ ചെന്നൈയിലെ വീട് വിജയ്യുടെ വീടിനടുത്തായിരുന്നു. ഒരു ദിവസം

വിജയ് ആ പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വിജയ്യുടെ മാതാപിതാക്കള്‍ക്കും സംഗീതയെ ഇഷ്ടമായതോടെ കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്ക് നീങ്ങി. വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍ സംഗീതയുടെ പിതാവ് സ്വര്‍ണ്ണലിംഗവുമായി സംസാരിച്ചു. മകളുടെ മനസ് അറിയുന്ന സ്വര്‍ണ്ണലിംഗം വിജയ്യുടെ വീട്ടുകാരില്‍ നിന്നും അനൂകൂല പ്രതികരണമുണ്ടായപ്പോള്‍ അതിരറ്റ് ആഹ്ളാദിച്ചു. അങ്ങനെ അതൊരു അറേഞ്ച്ഡ് ലൗ മാര്യേജായി മാറി.

വിജയ് ക്രിസ്തുമതാംഗവും സംഗീത ഹിന്ദുമതത്തില്‍ പെട്ട കുട്ടിയുമായിരുന്നു.ലണ്ടനില്‍ വച്ച് ക്രൈസ്തവ ആചാരപ്രകാരവും തമിഴ്നാട്ടില്‍ വച്ച് ഹൈന്ദവ ആചാരപ്രകാരവും വിവാഹം നടന്നു. നല്ല കുടുംബിനിയായിരുന്നു സംഗീത.

---------------

Hindusthan Samachar / Sreejith S


Latest News