അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ വീട്ടിൽ നിന്നും
Kerala, 09 ഓഗസ്റ്റ് (H.S.) പോലീസിനെയും ഭരണകൂടത്തെയും പരസ്യമായി വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രമുഖ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി ഒടുവിൽ പോലീസിന്റെ പിടിയിലായി. കണ്ണൂരിലെ ഒരു വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പോലീസ് തന്ത്രപരമായി അറ
അർജുൻ atanki അറസ്റ്റ്


Kerala, 09 ഓഗസ്റ്റ് (H.S.)

പോലീസിനെയും ഭരണകൂടത്തെയും പരസ്യമായി വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രമുഖ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി ഒടുവിൽ പോലീസിന്റെ പിടിയിലായി. കണ്ണൂരിലെ ഒരു വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പോലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്.

ഫ്ലാറ്റിൽ നിന്ന് ഓടിച്ചിട്ട് പിടിച്ച് പോലീസ്കണ്ണൂർ പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ പരിശ്രമത്തിനൊടുവിലാണ് അർജുൻ ആയങ്കിയെ പോലീസ് കീഴ്പ്പെടുത്തിയത്. അർജുൻ ഈ ഫ്ലാറ്റിലേക്ക് എത്തിയ ഓട്ടോറിക്ഷയുടെ ഡ്രൈവർ നൽകിയ നിർണായക വിവരമാണ് പോലീസിന് വഴിത്തിരിവായത്. ഫ്ലാറ്റിലെത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലും പരിഹാസവും വെല്ലുവിളികളുംപോലീസ് കസ്റ്റഡിയിലെടുത്ത ശേഷവും അർജുൻ ആയങ്കി തന്റെ പരിഹാസ നിലപാട് തുടർന്നു. കടലിൽ കാണാതായവരെ കിട്ടിയോ? എന്ന് പോലീസിനോട് ചോദിച്ചാണ് ഇയാൾ കസ്റ്റഡിയിലും ഉദ്യോഗസ്ഥരെ കളിയാക്കിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി അർജുനായങ്കിക്ക് വേണ്ടി പോലീസ് സംസ്ഥാന വ്യാപകമായി ഊർജ്ജിത തിരച്ചിൽ നടത്തിവരികയായിരുന്നു. ഇയാളുമായി ബന്ധമുള്ള നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ആദ്യഘട്ടത്തിൽ വ്യക്തമായ സൂചനയൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് കണ്ണൂരും കോഴിക്കോടും കേന്ദ്രീകരിച്ച് പോലീസ് പരിശോധന വ്യാപിപ്പിച്ചു. ഇതിനിടയിലാണ് ഇയാൾ സഞ്ചരിച്ചിരുന്ന കാർ കണ്ണൂരിൽ നിന്ന് പോലീസ് കണ്ടെത്തിയത്.

ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ചുഒളിവിൽ കഴിഞ്ഞിരുന്ന സമയത്തും പോലീസിനെയും ഉന്നത ഉദ്യോഗസ്ഥരെയും വെല്ലുവിളിക്കുന്ന സമീപനമാണ് അർജുൻ സ്വീകരിച്ചത്. കോതമംഗലം എസ്.എച്ച്.ഒ, ഊന്നുകൽ എസ്.എച്ച്.ഒ, ഒടുവിൽ സംസ്ഥാന ആഭ്യന്തര മന്ത്രി എന്നിവരെ വരെ ഇയാൾ ഒളിവിലിരുന്ന് ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു.

കോതമംഗലം എസ്.എച്ച്.ഒയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ ഊന്നുകൽ എസ്.എച്ച്.ഒയോട് പിടിക്കാമെങ്കിൽ പിടിച്ചോളൂ, കോതമംഗലം എസ്.എച്ച്.ഒയെ ആക്രമിക്കും എന്ന് ഇയാൾ വീണ്ടും ഭീഷണി മുഴക്കി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നാല് കേസുകളാണ് ഇയാൾക്കെതിരെ പോലീസ് പുതുതായി ചുമത്തിയിട്ടുള്ളത്.

ഗുരുതരമായ ക്രിമിനൽ പശ്ചാത്തലംവധശ്രമം, ഗുണ്ടാ ആക്രമണങ്ങൾ, സ്വർണക്കവർച്ച, ലഹരിക്കടത്ത്, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഗതാഗത നിയമലംഘനങ്ങൾ തുടങ്ങി നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. കണ്ണൂരിലും സംസ്ഥാനത്തെ മറ്റ് വിവിധ ജില്ലകളിലുമായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

ഇയാളുടെ നിരന്തരമായ ക്രിമിനൽ പശ്ചാത്തലവും പൊതുജനസമാധാനത്തിന് ഭീഷണിയാകുന്ന പ്രവർത്തനങ്ങളും കണക്കിലെടുത്ത് ഒൻപത് ജില്ലകളിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് പോലീസ് മുൻപ് ഇയാൾക്കെതിരെ കാപ്പ (KAAPA) ചുമത്തിയിരുന്നു.

---------------

Hindusthan Samachar / Roshith K


Latest News