എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റേത് (ഇ.ഡി) കെട്ടിച്ചമച്ച തിരക്കഥയെന്ന് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ്.
Kozhikode , 15 സെപ്റ്റംബര് (H.S.) എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റേത് (ഇ.ഡി) കെട്ടിച്ചമച്ച തിരക്കഥയെന്ന് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ്..വാർത്തകൾ ചോർത്തി നൽകി വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്നും പിഎ മുഹമ്മദ് റിയാസ് പറഞ്ഞു..ഇ.ഡിയുടെ
PA Muhammad Riyas


Kozhikode , 15 സെപ്റ്റംബര് (H.S.)

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റേത് (ഇ.ഡി) കെട്ടിച്ചമച്ച തിരക്കഥയെന്ന് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ്..വാർത്തകൾ ചോർത്തി നൽകി വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്നും പിഎ മുഹമ്മദ് റിയാസ് പറഞ്ഞു..ഇ.ഡിയുടെ നടപടി നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്.

തനിക്കെതിരെ വലിയ തെളിവുകൾ ഉണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. തെളിവുകളുണ്ടെങ്കിൽ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകുകയാണോ വേണ്ടത് . വിശാല സംസ്ഥാന സമിതിയുടെ സമാപന ദിവസം തന്നെ ഇത്തരം വാർത്തകൾ പുറത്തുവിട്ടതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു

രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത് .

നേരത്തെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി കഥ മെനയാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല . 'നമ്മൾ ബേപ്പൂർ' എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ചാണ് പുതിയ കഥ പ്രചരിപ്പിക്കുന്നത്. നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ചേർത്ത് രൂപീകരിച്ച ഗ്രൂപ്പാണിത്. ഈ ഗ്രൂപ്പിൻ്റെ ചാറ്റുകളും പ്രവർത്തനങ്ങളും ആർക്കും പരിശോധിക്കാവുന്നതേയുള്ളൂ. ഇതിൽ യാതൊരുവിധ ഒളിച്ചുകളിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിലെ കാര്യങ്ങൾ സുതാര്യമായാണ് ചെയ്യുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണയെക്കുറിച്ചുള്ള വാർത്തകൾ അസംബന്ധമാണ്.ഇ ഡി യ്ക്ക് കുറ്റം സമ്മതിച്ചു എന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണ്. ഭാവിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ബിസിനസുമായി ബന്ധപ്പെട്ട കുറിപ്പുകളെയാണ് ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നത്. റെയ്ഡ് വേളയിൽ ലഭിച്ച രേഖകളുടെ അടിയിൽ ഒപ്പിടുക എന്നത് സ്വാഭാവിക നടപടി മാത്രമാണ്. അത് കുറ്റസമ്മതമല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു..

വീണയെ മൂന്ന് തവണ ചോദ്യം ചെയ്തപ്പോഴും ഹവാല ഇടപാടിനെക്കുറിച്ച് ഇ.ഡി ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. മെയ് 27ന് വീട്ടിൽ വച്ചും പിന്നീട് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ വച്ചും ചോദ്യം ചെയ്തിരുന്നു. അപ്പോഴൊന്നും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഇത് തികച്ചും അപലപനീയമാണ്.

ഭയപ്പെടുത്തി നിശ്ശബ്ദരാക്കാമെന്നത് ഇ.ഡിയുടെ ധാരണ മാത്രമാണ്. ഇ.ഡിക്ക് മുന്നിൽ ഒരു അടിയും പിന്നോട്ട് പോകില്ല. വിഷയത്തിൽ രാജ്യത്തെ പ്രമുഖ നിയമവിദഗ്ധരുമായി ആലോചിച്ച് നിയമപരമായ തുടർനടപടികൾ സ്വീകരിക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിൻ്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം ഏജൻസികൾ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ടതിന് പകരം ഭരണകൂടത്തിൻ്റെ ചട്ടുകമായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി..

അതേസമയം, വിഷയത്തെക്കുറിച്ച് സി പി എം

നേതൃത്വം പ്രതികരിക്കാൻ തയ്യാറായില്ല..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News