Enter your Email Address to subscribe to our newsletters

Thioruvanathapuram, 24 സെപ്റ്റംബര്‍ (H.S.)
മഴക്കെടിതി വിലയിരുത്താന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പറന്നതിന്റെ രേഖകള്‍ പുറത്തു വന്നതോടെ സര്‍ക്കാര്‍ വലിയ പരുങ്ങളില്‍. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനാണ്. കേരള സര്‍ക്കാരിന് ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത് ചിപ്‌സണ്‍ കമ്പനിയാണ്. അവരുടെ കരാര്‍ പുതുക്കണോ എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. അതിനിടയിലാണ് ഈ യാത്ര.
ബെംഗളൂരു ആസ്ഥാനമായ കേളചന്ദ്ര ലോജിസ്റ്റിക്സിന്റെ ഉടമസ്ഥതയിലുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. ചിപ്സണ്‍ ഏവിയേഷന്‍ അടച്ച ബില്ലിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. സര്‍ക്കാരിന് ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കിയ ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയാണോ വിമാനയാത്രയ്ക്ക് പണം ചെലവിട്ടതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ആര് പണം ചെലവിട്ടാലെന്തെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. 19,88,595 രൂപ വിമാനത്തിന്റെ ചാര്‍ജായി അടച്ചതെന്നാണ് ബില്ലിലുള്ളത്. ഇതില്‍ 16,85,250 രൂപ വിമാനത്തിന്റെ ചാര്‍ജും 3,03,345 രൂപ ജിഎസ്ടിയുമാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോര്‍ജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കേളചന്ദ്ര ഗ്രൂപ്പ്.
ആവശ്യംവന്നാല്‍ സ്വകാര്യവ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിമാനങ്ങളില്‍ ഇനിയും യാത്രചെയ്യുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചിരുന്നത്. അതില്‍ ഒരു തെറ്റുമില്ല. മുഖ്യമന്ത്രിമാരായിരുന്ന പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും ഇങ്ങനെ യാത്രചെയ്തിട്ടുണ്ട്. തന്റെ യാത്രകള്‍ക്ക് സര്‍ക്കാരിന്റെ ഒരുപൈസ പോലും ചെലവായിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ന്യായീകരിച്ചിരുന്നു. സൗജന്യയാത്ര നടത്തുന്നത് തുടരുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
കര്‍ണാടകയിലെ ബെല്ലാരിക്കു സമീപത്തുള്ള ജിന്‍ഡാല്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കോഴിക്കോട്ടേക്കു പറന്നതും തിരിച്ചെത്തിയതും. ഏതാണ്ട് ഒന്‍പത് മണിക്കൂറോളമാണ് മുഖ്യമന്ത്രിക്കായി വിമാനം ഉപയോഗിച്ചതെന്നാണ് രേഖകളിലുള്ളത്. ആരാണ് യാത്രാസൗകര്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നില്ലെന്നും ഇത് ഒരു മുഖ്യമന്ത്രിക്ക് ചേരുന്നതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സ്ഥിരമായി ഇത് തുടരുമെന്ന് പറയാന്‍ ഒരു മുഖ്യമന്ത്രിക്കും അധികാരമില്ല. അതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും. ആരുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് മംഗലാപുരത്തേക്കും മലപ്പുറത്തേക്കും പോയതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S