വ്യക്തികളുടെ തെറ്റായ പ്രവണതകള് പാര്ട്ടിയെ ബാധിക്കുന്നു; പണപ്പിരിവിന് മാത്രമായി പോകുന്ന പാര്ട്ടിയാകരുതെന്ന് ഇ.പി. ജയരാജന്
Kerala, 25 സെപ്റ്റംബര് (H.S.) കണ്ണൂര്: പാര്ട്ടിയിലെ ചില വ്യക്തികള് കാണിക്കുന്ന തെറ്റായ പ്രവണതകളും വീഴ്ചകളും സംഘടനയെയാകെ ദോഷകരമായി ബാധിക്കുന്നുവെന്ന തുറന്നുപറച്ചിലുമായി മുതിര്ന്ന സിപിഐഎം നേതാവ് ഇ.പി. ജയരാജന്. ഒക്ടോബര് 18, 19 തീയതികളിലായി കണ്ണൂരില്
വ്യക്തികളുടെ തെറ്റായ പ്രവണതകള് പാര്ട്ടിയെ ബാധിക്കുന്നു; പണപ്പിരിവിന് മാത്രമായി പോകുന്ന പാര്ട്ടിയാകരുതെന്ന് ഇ.പി. ജയരാജന്


Kerala, 25 സെപ്റ്റംബര് (H.S.)

കണ്ണൂര്: പാര്ട്ടിയിലെ ചില വ്യക്തികള് കാണിക്കുന്ന തെറ്റായ പ്രവണതകളും വീഴ്ചകളും സംഘടനയെയാകെ ദോഷകരമായി ബാധിക്കുന്നുവെന്ന തുറന്നുപറച്ചിലുമായി മുതിര്ന്ന സിപിഐഎം നേതാവ് ഇ.പി. ജയരാജന്. ഒക്ടോബര് 18, 19 തീയതികളിലായി കണ്ണൂരില് സംഘടിപ്പിക്കുന്ന സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തില് സംസാരിക്കവെയാണ് പാര്ട്ടിക്കുള്ളിലെ സംഘടനാപരമായ പോരായ്മകളെ അദ്ദേഹം രൂക്ഷമായ ഭാഷയില് വിമര്ശിച്ചത്.

സിപിഐഎം ജനങ്ങളില് നിന്നും വലിയ രീതിയില് അകന്നുപോയിരിക്കുന്നുവെന്ന യാഥാര്ത്ഥ്യം തിരിച്ചറിയണമെന്ന് അദ്ദേഹം യോഗത്തില് ഓര്മ്മിപ്പിച്ചു. കേവലം പണപ്പിരിവിന് വേണ്ടി മാത്രം ജനങ്ങളുടെ അടുത്തേക്ക് പോകുന്ന ഒന്നായി കമ്മ്യൂണിസ്റ്റ് പാര്ട്ടി മാറി എന്ന ആക്ഷേപം ഇന്ന് ജനങ്ങള്ക്കിടയിലുണ്ട്. ഇത്തരം തെറ്റായ സമീപനങ്ങള് പാര്ട്ടിയുടെ ജനകീയ അടിത്തറയെ തകര്ക്കും. ജനങ്ങള്ക്ക് വേണ്ടി നിലകൊള്ളേണ്ട സംഘടന പണപ്പിരിവ് നടത്തുന്ന ഒരു സംഘം മാത്രമായി ചുരുങ്ങരുതെന്നും, ജനങ്ങള് പാര്ട്ടിയെ ഹൃദയം കൊണ്ട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പഴയ പ്രതാപത്തിലേക്ക് പ്രസ്ഥാനത്തെ തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്ട്ടിയുടെ താഴെത്തട്ടിലുള്ള സംഘടനാ ദൗര്ബല്യങ്ങളും ഇ.പി. ജയരാജന് പ്രസംഗത്തില് അക്കമിട്ടു നിരത്തി. ബ്രാഞ്ചുകളില് വലിയൊരു ശതമാനവും ഫലപ്രദമായി പ്രവര്ത്തിക്കുന്നില്ല. കൃത്യമായി ബ്രാഞ്ച് യോഗങ്ങള് ചേരുന്നില്ലെന്നും പലയിടത്തും ബ്രാഞ്ച് സെക്രട്ടറിമാര്ക്ക് പാര്ട്ടിയെ കൃത്യമായി നയിക്കാന് സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്കല്, ഏരിയ തലങ്ങളിലും ഇത്തരത്തിലുള്ള പാളിച്ചകള് വേണ്ടവിധം തിരുത്തപ്പെടുന്നില്ല. പാര്ട്ടി മെമ്പര്മാര് തങ്ങളുടെ സംഘടനാ ചുമതലകള് ആത്മാര്ത്ഥമായി നിര്വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങള് കാത്തുസൂക്ഷിക്കുന്ന പ്രവര്ത്തന ശൈലിയിലേക്ക് പാര്ട്ടി ഘടകങ്ങള് മാറേണ്ടതുണ്ട്. ഓരോ വീടും തെരുവും കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ കരുത്താക്കി മാറ്റാന് കഴിയണം. നമ്മള് ഓരോരുത്തരുമാണ് പാര്ട്ടിയുടെ മുഖം, ആ മുഖം കളങ്കമില്ലാത്തതും വികൃതമാകാത്തതുമായിരിക്കണം. ശത്രുക്കളുടെ കള്ളപ്രചാരണങ്ങളെയും വലതുപക്ഷ കടന്നാക്രമണങ്ങളെയും കൃത്യസമയത്ത് പ്രതിരോധിക്കുന്നതില് പാര്ട്ടിക്ക് വലിയ വീഴ്ച സംഭവിച്ചു. സിപിഐഎമ്മിന് ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണം പോലും ഫലപ്രദമായി ജനങ്ങള്ക്ക് മുന്നില് പ്രതിരോധിക്കാന് സംഘടനയ്ക്ക് കഴിഞ്ഞില്ലെന്നും, യഥാര്ത്ഥത്തില് രാജ്യത്ത് ആര്എസ്എസിനെയും ബിജെപിയെയും വിട്ടുവീഴ്ചയില്ലാതെ നേരിടുന്ന പ്രസ്ഥാനമാണ് സിപിഐഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പുകളില് വോട്ട് കുറഞ്ഞതും സ്വന്തം വോട്ടര്മാര് പോലും എതിരായി ചിന്തിക്കുന്ന സാഹചര്യമുണ്ടായതും ഗൗരവമായി കാണണം. സ്വന്തം പോരായ്മകള് സ്വയംവിമര്ശനപരമായി കണ്ട് തിരുത്താന് തയ്യാറാകണം. ഒക്ടോബര് 18, 19 തീയതികളില് കണ്ണൂരില് നടക്കുന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് മുന്നോടിയായി ഇ.പി. ജയരാജന് നടത്തിയ ഈ തുറന്നുപറച്ചില് പാര്ട്ടി അണികള്ക്കിടയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചര്ച്ചയായി മാറിയിരിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News