Enter your Email Address to subscribe to our newsletters

Kollam , 26 സെപ്റ്റംബര് (H.S.)
സംസ്ഥാനത്ത് വിവിധ പരിപാടികളില് പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരേ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റര് ഇറങ്ങിയ ശേഷം കുണ്ടറയിലെ പരിപാടിസ്ഥലത്തേക്ക് പോകാന് കാറില് പുറപ്പെടുമ്പോഴായിരുന്നു സംഭവം.
അമിത് ഷായുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു.യൂത്ത് കോണ്ഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെയും കൊല്ലം കോർപ്പറേഷൻ കൗൺസിലർ കുരുവിള ജോസഫിന്റെയും നേതൃത്വത്തിലാണ് പ്രവര്ത്തകര് പ്രതിഷേധം നടത്തിയത്. സുരക്ഷാ ജീവനക്കാരും പോലീസും ചേര്ന്ന് പ്രതിഷേധക്കാരെ ഉടനടി നീക്കം ചെയ്തു. സംഭവത്തെത്തുടര്ന്ന് പ്രദേശത്ത് വന് പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
കൊല്ലം ആശ്രാമം മൈതാനത്ത് കേന്ദ്രമന്ത്രി വരുന്നതിന് തൊട്ടുമുൻപ് വരെ വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മാധ്യമപ്രവർത്തകർക്ക് പോലും മൈതാനത്തേക്ക് പ്രവേശന അനുമതി നൽകിയിരുന്നില്ല രണ്ടരയോടെ വന്നിറങ്ങിയ ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിക്കാരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വൻ സുരക്ഷാക്രമീകരണത്തോടെ കുണ്ടറയിലേക്ക് പോകവേയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഭ്യന്തര മന്ത്രിയുടെ കാറിന് നേരെ കരിങ്കൊടിയുമായി മുന്നോട്ട് വന്നത് അപ്പോഴേക്കും പൊലീസ് ഇവരെ തടഞ്ഞു ഒരു മിനിറ്റോളം ആഭ്യന്തര മന്ത്രിയുടെ വാഹനം റോഡിൽ കിടന്നു. ഇത് സുരക്ഷാവീഴ്ചയയാണ് കണക്കാക്കുന്നത്. ദേശീയ സുരക്ഷാ ഗാർഡും കേരള പൊലീസ് സേനയും നോക്കി നിൽക്കെയായിരുന്നു പ്രതിഷേധം. ഇറിഗേഷൻ ഓഫീസ് പരിസരത്ത് നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇന്ത്യയുടെ ജനാധിപത്യം തകര്ക്കാന് ശ്രമിക്കുന്നെന്ന് ആരോപിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉടന്തന്നെ പൊലീസ് സംഘം പ്രവര്ത്തകരെ പിടിച്ചു മാറ്റി.
അഞ്ചോളം പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ എത്തിയിരുന്നു.സംഭവം അറിഞ്ഞെത്തിയ യുവമോർച്ച പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ മർദിക്കാൻ ശ്രമിച്ചത് ഇടയായി. പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിലും പൊലീസുമായി സംഘര്ഷം ഉണ്ടായി. തുടര്ന്ന് വൻ പോലീസ് സംഘം എത്തി യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
അമിത് ഷായ്ക്കു ഇന്നു രണ്ടു പരിപാടികളാണ് കൊല്ലത്ത് ഉള്ളത്. സഹകരണ മേഖലയിലെ വനിതാ പങ്കാളിത്തം ശക്തമാക്കാനും വനിതാ നേതൃത്വത്തിലുള്ള സഹകരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുമായി ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (എന്സിസിഎഫ്) സമ്മേളനമാണ് കുണ്ടറയില് നടക്കുന്നത്. അമിത് ഷാ പരിപാടിയില് മുഖ്യാഥിതിയാണ്. ‘സഹകരണത്തിലൂടെ സമൃദ്ധി’ (സഹകാര് സെ സമൃദ്ധി) എന്നതാണ് സമ്മേളന പ്രമേയം. അന്താരാഷ്ട്ര വനിതാ കര്ഷക വര്ഷാചരണ ഭാഗമായാണ് പരിപാടി. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയുമാകും.
മന്ത്രി എം. ലിജു, എന്.കെ. പ്രേമചന്ദ്രന് എംപി, എംഎല്എമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖര്, ബി.ബി. ഗോപകുമാര് തുടങ്ങിയവര് പങ്കെടുക്കും. കുണ്ടറ പവിത്രം കണ്വന്ഷന് സെന്ററിലാണ് സമ്മേളനം. സഹകരണ മേഖലയിലെ സ്ത്രീകളുടെ സംഭാവനകള് അംഗീകരിക്കാനും മേഖലയില് അവരുടെ പങ്കാളിത്തം കൂടുതല് ശക്തമാക്കാനുമുള്ള വിവിധ പദ്ധതികള്ക്കു തുടക്കം കുറിക്കും. ‘വനിതം ഷീ മാര്ട്ട്’ ഷോപ്പുകള് ഉള്പ്പെടെ എന്സിസിഎഫിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അമിത് ഷാ നിര്വഹിക്കും. ബഫര് സ്റ്റോക്കില് നിന്നു കിലോയ്ക്ക് 35 രൂപ നിരക്കില് സബ്സിഡി ഉള്ളി വില്ക്കാനുള്ള മൊബൈല് വാനുകളുടെ ഫ്ലാഗ് ഓഫും അമിത് ഷാ നിര്വഹിക്കും. ‘നന്ദിനി സഹകാര്’, ‘സ്വയം ശക്തി സഹകാര്’ പദ്ധതികളുടെ വിപുലീകരണത്തിനും തുടക്കമാകും.
ഇതിനു ശേഷം, വൈകിട്ട് 5.45ന് മാതാ അമൃതാന്ദമയിയുടെ ജന്മദിനാഘോഷത്തില് അമിത് ഷാ പങ്കെടുക്കും. വിശ്വസേവാദിനാഘോഷം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്വഹിക്കും. നാല് മണിയോടെ അമൃതപുരി ക്യാംപസിലെ ഹെലിപാഡിലിറങ്ങുന്ന അമിത് ഷാ അമ്മയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അഞ്ച് മണിയോടെ പ്രത്യേകം തയ്യറാക്കിയ വേദിയിലേക്ക് എത്തും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി കെ മുരളീധരന് എം പി മാര് എം എല് എമാര് സാമൂഹ്യ-സാംസക്കാരിക രംഗത്തെ പ്രമുഖര് എല്ലാം ചടങ്ങില് പങ്കെടുക്കും. ഈ വര്ഷത്തെ അമൃതകീര്ത്തി പുരസ്ക്കാരം പി എസ് ശ്രീധരന്പിള്ളയ്ക്ക് ചടങ്ങില് സമ്മാനിക്കും. 1,23,456 രൂപയും ആര്ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതീ ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങില് അസാമിലെ പ്രളയദുരിതാശ്വാസ പ്രവര്ത്തന നിധിയിലേക്ക് മാതാ അമൃതാന്ദമയി മഠം നല്കുന്ന രണ്ട് കോടി രൂപ അസം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR