പ്രസംഗത്തിനിടെ പവർ കട്ട്; വേദിയിൽ സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Alappuzha , 26 സെപ്റ്റംബര് (H.S.) സിപിഐഎം ആലപ്പുഴ വിപുലീകൃത ജില്ലാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചതോടെ സർക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വി
Pinarayi Vijayan


Alappuzha , 26 സെപ്റ്റംബര് (H.S.)

സിപിഐഎം ആലപ്പുഴ വിപുലീകൃത ജില്ലാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചതോടെ സർക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ.

സെപ്റ്റംബർ 26, 27 തീയതികളിലായി നടക്കുന്ന സമ്മേളന വേദിയിൽ പിണറായി വിജയന്റെ പ്രസംഗം പുരോഗമിക്കുന്നതിനിടെയാണ് പെട്ടെന്ന് വൈദ്യുതി തടസ്സപ്പെട്ടത്. ഇതാണ് ഇപ്പോൾ നമ്മുടെ സ്ഥിതി, പകലായാലും രാത്രിയായാലും വ്യത്യാസമില്ല എന്ന് പവർ കട്ടിനെ ചൂണ്ടിക്കാട്ടി അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയെയും അപ്രതീക്ഷിത ലോഡ്ഷെഡിങ്ങിനെയും കടന്നാക്രമിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രസംഗം തടസ്സപ്പെട്ടെങ്കിലും ഉടൻ തന്നെ വൈദ്യുതി പുനഃസ്ഥാപിച്ചതിനെ തുടർന്ന് അദ്ദേഹം സംസാരിക്കുന്നത് തുടർന്നു.

“പകലായാലും രാത്രിയായാലും വ്യത്യാസമില്ല, ഇതാണിപ്പോഴത്തെ സ്ഥിതി. അത് അവരുടെ കുഴപ്പമാണോ, നമ്മുടെ കുഴപ്പമാണോ എന്നറിയില്ല” എന്നായിരുന്നു പിണറായി വിജയൻ്റെ പ്രതികരണം. ഇതോടെ സദസിൽ ചിരിയും പ്രതികരണങ്ങളും ഉയർന്നു. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ വേദിയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു.

തുടർന്ന് പിണറായി വിജയൻ പ്രസംഗം തുടർന്നു. സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. ഇടത് അനുകൂല സൈബർ പേജുകളിലും ഗ്രൂപ്പുകളിലും സംഭവത്തിൻ്റെ വീഡിയോയും പിണറായി വിജയൻ്റെ പരാമർശവും പങ്കുവെച്ച് ട്രോളുകളും പ്രചരിക്കാൻ തുടങ്ങി.വൈദ്യുതി മുടക്കത്തെ രാഷ്ട്രീയപരമായി പരാമർശിച്ച പിണറായി വിജയൻ്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള പ്രതികരണങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

വൈദ്യുതി പ്രതിസന്ധിയും വിമർശനങ്ങളും

സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ വിമർശിച്ചും പരിഹസിച്ചും ഇതിന് മുമ്പും പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിൽ സർക്കാർ വൻ പരാജയമെന്ന് വൈദ്യുതി വകുപ്പ് മുൻമന്ത്രി കെ കൃഷ്ണന് കുട്ടി പ്രതികരിച്ചു. 2023 ലും അണക്കെട്ടുകളിൽ വെള്ളം കുറവായിരുന്നു. 6080 മെഗാവാട്ട് വരെ വൈദ്യുതി ഉപയോഗം കൂട്ടിയിട്ടും എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് വൈദ്യുതി പ്രതി സന്ധിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി കൃത്രിമമായി ക്ഷണിച്ച് വരുത്തിയതാണെന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടരുതെന്നും വിഎൻ വാസവൻ പ്രതികരിച്ചു. അത്യന്തം വിഷമകരമായ ഈ സാഹചര്യത്തിൽ ഭരണകൂടം തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാതെ സമയബന്ധിതമായി അടിയന്തര നടപടികൾ സ്വീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സര്ക്കാരിൻ്റെ പിടിപ്പുകേടുമൂലം സംഭവിച്ചതാണെന്നും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. അതേസമയം , വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താനില്ലെന്നും കഴിഞ്ഞ സർക്കാരിനും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News