Enter your Email Address to subscribe to our newsletters

Alappuzha, 26 സെപ്റ്റംബര്‍ (H.S.)
എക്‌സാലോജിക്‌സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 'നിന്നെയല്ല, നിന്റെ അച്ഛനെയാണ് നോക്കുന്നതെന്ന' എന്ന നിലപാടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതെന്ന് പിണറായി വിജയന്‍ ആരോപിച്ചു. 'അച്ഛനെന്തെല്ലാം കണ്ടതാണെടോ ആദ്യമായിട്ട് കാണുന്നതാണോ ഇതൊക്കെ'. നിയമപ്രകാരം നല്‍കിയ സേവനങ്ങള്‍ക്ക് കൃത്യമായ പ്രതിഫലമാണ് എക്‌സാലോജിക് സ്വീകരിച്ചതെന്നും അതിന് ബാധകമായ നികുതികളെല്ലാം സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ സിപിഎം വിപുലീകൃത ജില്ലാസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു പിണറായി പറഞ്ഞു.
സിഎംആര്‍എല്ലിന് മാത്രമല്ല, പ്രമുഖ ചാരിറ്റി സ്ഥാപനത്തിന്റെ സ്‌കൂളുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് എക്‌സാലോജിക് സേവനം നല്‍കിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പണം വിദേശത്തേക്ക് കടത്തിയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തന്നെയും മകളെയും കേന്ദ്രീകരിച്ച് മുന്നണിയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇഡിയും ഭരണപക്ഷവും ബിജെപിയും നടത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണവും വിവാദങ്ങളും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.
മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ വിജിലന്‌സിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് ഇതുവരെ എഫ്.ഐ.ആര്. രജിസ്റ്റര് ചെയ്യാത്തതെന്നാണ് ഹൈക്കോടതി ചോദിച്ചത്. ഗൗരവതരമായ കുറ്റകൃത്യങ്ങള് നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും നടപടികള് വൈകുന്നതിലെ അസംതൃപ്തി കോടതി പ്രകടിപ്പിച്ചു. മുദ്രവെച്ച കവറില് വിവരങ്ങള് കൈമാറണമെന്നും വിശദമായ വാദം കേള്ക്കാമെന്നും കോടതി അറിയിച്ചു.
കേസില് വിജിലന്‌സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് കെ.എം. ഷാജഹാന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്ജി പരിഗണിച്ചുകൊണ്ടാണ് കോടതി എഫ്.ഐ.ആര്. രജിസ്റ്റര് ചെയ്യാത്തത് സംബന്ധിച്ച് ചോദിച്ചത്. വിഷയത്തില് പ്രാഥമികാന്വേഷണം നടക്കുന്നുണ്ടെന്ന് സര്ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു.
എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നല്കിയ കത്തിന്റെ പൂര്ണവിവരങ്ങള് സംബന്ധിച്ചും സര്ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി മുദ്രവെച്ച കവറില് വിശദാംശങ്ങള് കൈമാറാമെന്ന് ഇ.ഡി. കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് കൈമാറിയത് ചില കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണെന്നും അതിനാല്ത്തന്നെ എഫ്.ഐ.ആര്. രജിസ്റ്റര് ചെയ്തുതന്നെ അന്വേഷണം നടത്തണമെന്നുമാണ് ഇ.ഡി.യുടെ നിലപാട്.
---------------
Hindusthan Samachar / Sreejith S