മാസപ്പടിക്കേസില് എന്തുകൊണ്ട് ഇതുവരെ എഫ്.ഐ.ആര്. ഇട്ടില്ല; അസംതൃപ്തി അറിച്ച് ഹൈക്കോടതി
Kochi, 26 സെപ്റ്റംബര്‍ (H.S.) സി.എം.ആര്‍.എല്‍.-എക്‌സാലോജിക് മാസപ്പടിക്കേസില്‍ വിജിലന്‍സിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് ഇതുവരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തതെന്നാണ് ഹൈക്കോടതി ചോദിച്ചത്. ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന
pinarayi family


Kochi, 26 സെപ്റ്റംബര്‍ (H.S.)

സി.എം.ആര്‍.എല്‍.-എക്‌സാലോജിക് മാസപ്പടിക്കേസില്‍ വിജിലന്‍സിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് ഇതുവരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തതെന്നാണ് ഹൈക്കോടതി ചോദിച്ചത്. ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും നടപടികള്‍ വൈകുന്നതിലെ അസംതൃപ്തി കോടതി പ്രകടിപ്പിച്ചു. മുദ്രവെച്ച കവറില്‍ വിവരങ്ങള്‍ കൈമാറണമെന്നും വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.

കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തത് സംബന്ധിച്ച് ചോദിച്ചത്. വിഷയത്തില്‍ പ്രാഥമികാന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നല്‍കിയ കത്തിന്റെ പൂര്‍ണവിവരങ്ങള്‍ സംബന്ധിച്ചും സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി മുദ്രവെച്ച കവറില്‍ വിശദാംശങ്ങള്‍ കൈമാറാമെന്ന് ഇ.ഡി. കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് കൈമാറിയത് ചില കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണെന്നും അതിനാല്‍ത്തന്നെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുതന്നെ അന്വേഷണം നടത്തണമെന്നുമാണ് ഇ.ഡി.യുടെ നിലപാട്.

അതിനിടെ മാസപ്പടിക്കേസില്‍ ന്വേഷണം കൂടുതല് ശക്തമാക്കുകയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം. എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്കിയ പ്രധാന വ്യക്തികളില് നിന്നടക്കം നേരിട്ട് വിവരങ്ങള് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നീക്കം. കൊച്ചിന് മിനറല്‌സ് ആന്ഡ് റൂട്ടൈല് ലിമിറ്റഡ് മുന് ചീഫ് ഫിനാന്ഷ്യല് ഓഫീസര് പി. സുരേഷ് കുമാര് ഉള്‌പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സംഘം വൈകാതെ തന്നെ നേരില്ക്കണ്ട് വിവരങ്ങള് തേടും.

ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‌സിയായ ഇഡി ശേഖരിച്ച നിര്ണായക തെളിവുകളും മൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം തുടര്‌നടപടികളിലേക്ക് കടക്കുന്നത്. സാമ്പത്തിക വിനിമയങ്ങളുടെ രേഖകള്, കരാറുകള്, പണം കൈമാറിയതുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്‌മെന്റുകള് എന്നിവ നേരത്തെ തന്നെ അന്വേഷണ ഏജന്‌സികള് ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള് കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അവര് നല്കിയ വിശദീകരണങ്ങളെക്കുറിച്ചും സംസ്ഥാന അന്വേഷണ സംഘം നേരിട്ടുള്ള പരിശോധന ആരംഭിക്കുന്നത്. പണമിടപാടുകള് ആരുടെയൊക്കെ നിര്‌ദ്ദേശപ്രകാരമാണ് നടന്നത്, ഇവയുടെ കൃത്യമായ കണക്കുകള് കമ്പനി രേഖകളില് എപ്രകാരമാണ് ഉള്‌പ്പെടുത്തിയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളില് വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം.

---------------

Hindusthan Samachar / Sreejith S


Latest News