ഓണം ബമ്പര് TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരില്
Thiruvanathapuram, 26 സെപ്റ്റംബര്‍ (H.S.) ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. TL 360615 എന്ന നമ്പര്‍ ലോട്ടറിക്കാണ് 30 കോടി രൂപയുടെ ഒന്നാം സമ്മാനം. ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരുകോടി രൂപ
lot


Thiruvanathapuram, 26 സെപ്റ്റംബര്‍ (H.S.)

ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. TL 360615 എന്ന നമ്പര്‍ ലോട്ടറിക്കാണ് 30 കോടി രൂപയുടെ ഒന്നാം സമ്മാനം. ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷംരൂപ വീതം 20 പേര്‍ക്കും ലഭിക്കും. കൂടാതെ മറ്റ് നിരവധി സമാശ്വാസ സമ്മാനങ്ങളുമുണ്ട്. മന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. മറ്റ് സമ്മാനങ്ങള്‍ക്കുള്ള നറുക്കെടുപ്പ് തുടരുകയാണ്.

കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലാദ്യമായാണ് അച്ചടിച്ച ഓണം ബമ്പര്‍ ടിക്കറ്റുകളെല്ലാം വിറ്റുപോയത്. 90 ലക്ഷം ഓണം ബമ്പറാണ് അച്ചടിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം 75 ലക്ഷവും 2024-ല്‍ 71.50 ലക്ഷവുമായിരുന്നു വിറ്റ ടിക്കറ്റുകളുടെ എണ്ണം. ഇത്തവണ നറുക്കെടുപ്പിന് ഒരു ദിവസം ബാക്കിനില്‍ക്കെ മുഴുവനും വിറ്റുപോകുകയായിരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത്.

ഒന്നാം സമ്മാനമായ 30 കോടി രൂപ മുഴുവനായി വിജയിക്ക് ലഭിക്കില്ല. സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം ഏജന്‍സി കമ്മിഷനായി മാറും. അതായത് മൂന്ന് കോടി രൂപ ടിക്കറ്റ് വിറ്റ ഏജന്‍സിക്ക് ലഭിക്കും. ബാക്കിയുള്ള 27 കോടി രൂപയ്ക്കാണ് നികുതി ഈടാക്കുന്നത്. ഇതില്‍ അടിസ്ഥാന ആദായനികുതിയായി 30 ശതമാനം നല്‍കണം. ഇത് 8.10 കോടി രൂപ വരും. പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് ഈ നികുതി തുകയുടെ 25 ശതമാനം സര്‍ചാര്‍ജ് ആയി നല്‍കേണ്ടതുണ്ട്. ഇത് 2.02 കോടി രൂപയാണ്. അടിസ്ഥാന നികുതിയും സര്‍ചാര്‍ജും ചേര്‍ന്നുള്ള തുകയുടെ നാല് ശതമാനം സെസ് ആയും ഈടാക്കും. ഇത് 40.50 ലക്ഷം രൂപ വരും. ഇതെല്ലാം കിഴിച്ച് ബാക്കി 16.47 കോടി രൂപയാണ് വിജയിയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുക.

90 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയതിലൂടെ 450 കോടി രൂപയുടെ വിറ്റുവരവാണ് ആകെയുണ്ടായത്. ഏജന്റുമാര്‍ ലോട്ടറി കാര്യാലയത്തില്‍ അടയ്ക്കുന്ന തുക ടിക്കറ്റൊന്നിന് 411 രൂപയാണ്. ജി എസ് ടി ഉള്‍പ്പെടെയാണിത്. ഏജന്‍സി കമ്മീഷനും ജി എസ് ടിയും കഴിച്ച് ഒരു ടിക്കറ്റിന് സര്‍ക്കാരിന് കിട്ടുന്നത് ഏകദേശം 268 രൂപയാണ്. ഈ കണക്കനുസരിച്ച് 90 ലക്ഷം ടിക്കറ്റുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവിലെത്തിയത് 241.20 കോടിയിലധികം രൂപയാണ്. ഇതില്‍ 125.54 കോടി രൂപ സമ്മാന ഇനത്തില്‍ നല്‍കണം. 90 ലക്ഷം ടിക്കറ്റുകള്‍ക്ക് ജി എസ് ടി ഇനത്തില്‍ ലഭിക്കുന്നത് 128.52 കോടി രൂപയാണ്. ഇതിന്റെ പാതി സ്വാഭാവികമായും കേരളത്തിന് കിട്ടും. ഒന്നാം സമ്മാനത്തിന്റെ തുകയിലുള്‍പ്പെടെ ലഭിക്കുന്ന നികുതി അല്ലാതെ കിട്ടും.

---------------

Hindusthan Samachar / Sreejith S


Latest News